
വിവരണം
എഡിജിപി എം.ആര്‍.അജിത്കുമാറിനെ ക്രമസമാധന ചുമതലയില്‍ നിന്നും സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു. ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയതിനാണ് നടപടി. ബറ്റാലിയന്‍ എഡിജിപി സ്ഥാനത്ത് മാത്രമാകും അജിത്ത്കുമാര്‍ തുടരുക. എന്നാല്‍ എഡിജിപിയെ മാറ്റാന്‍ ആര്‍എസ്എസ് മുഖ്യമന്ത്രിക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് സ്ഥാനത്ത് നിന്നും നീക്കം ചെയ്തതെന്ന പേരില്‍ ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എഡിജിപിയെ മാറ്റാന്‍ ആര്‍എസ്എസ് മുഖ്യമന്ത്രിക്ക് അനുമതി നല്‍കിയെന്ന് ടി21 മീഡിയ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ പേരിലൊരു ന്യൂസ് കാര്‍ഡാണ് പ്രചരിക്കുന്നത്. പിസി പുലാമന്തോൾ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റ് കാണാം –
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ടി21 മീഡിയ നല്‍കിയ ന്യൂസ് കാര്‍ഡ് തന്നെയാണോ ഇത്? വസ്തുത അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ ടി21 മീഡിയയുടെ സമൂഹമാധ്യമങ്ങളിലെ പേജുകള്‍ പരിശോധിച്ചെങ്കിലും അവര്‍ ഇത്തരമൊരു ന്യൂസ് കാര്‍ഡോ വാര്‍ത്തയോ കണ്ടെത്താന്‍ കഴിഞ്ഞില്ലാ. മാത്രമല്ലാ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജമാണെന്ന് വിശദീകരിച്ച് ഒരു പ്രതികരണ പോസ്റ്റ് പങ്കുവെച്ചതായി കണ്ടെത്താന്‍ കഴിഞ്ഞു. T21ന്‍റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജം എന്ന പേരിലാണ് അവര്‍ പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്.
ടി21 മീഡിയയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് –
പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ടി21 ഓഫിസുമായി ഫോണില്‍ ബന്ധപ്പെട്ടു. അവര്‍ നല്‍കിയ പ്രതികരണം ഇപ്രകാരമാണ്-
ടി21ന്‍റെ പേരില്‍ നിരന്തരം ഇത്തരം വ്യാജ പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളതാണ്. ഇത്തരത്തിലൊരു വ്യാജ പോസ്റ്റര്‍ തന്നെയാണ് ഇപ്പോഴും പ്രചരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
നിഗമനം
ടി21ന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ന്യൂസ് കാര്‍ഡാണ് ഇതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
