സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന നേതൃത്വവും ലീഗ് നേതൃത്വവും നടത്തിയ ഗൂഢാലോചന യോഗത്തിന്‍റെ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..
വിവരണം
സ്വപ്നയെ വെച്ചു കളിച്ചു നോക്കി ഏറ്റില്ല സങ്കി ബക്കീലിനെ വെച്ചു കളിച്ചു നോക്കി ഏറ്റില്ല ഗവർണറേ വെച്ചു കളിച്ചു നോക്കി ലവലേശം ഏറ്റില്ല അടുത്തകളി കേന്ദ്രത്തിലേ സംഘികൾ പാണക്കാട്
സാദിഖലിയെ വെച്ച് കളിക്കാൻ പുറപ്പെടുന്നു പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ ചർച്ചകൾ ആരംഭിച്ചു LDF നെ വിയ്ത്താൻ.. എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ലീഗ് നേതാക്കളായ സാദിക്കലി ഷിഹാബ് തങ്ങള്‍, കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു എന്നും സര്‍ക്കാരിനെതിരെ ഗുഢാലോചന നടത്താനായിരുന്നു ഈ യോഗമെന്നുമാണ് വീഡിയോ പ്രചരണം. പ്രൊഗ്രസ്സീവ് മൈന്‍ഡ്സ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ അന്‍സാരി പി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് -
Facebook Post | Archived Screen Record |
എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിന്‍ ലീഗും ബിജെപിയും സംയുക്തമായി നടത്തിയ യോഗത്തിന്‍റെ വീഡിയോയാണോ ഇത്. വസ്‌തുത പരിശോധിക്കാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ പാണക്കാട് തങ്ങള്‍, കെ.സുരേന്ദ്രന്‍, സന്ദര്‍ശനം എന്നീ കീവേര്‍ഡുകള്‍ ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട് മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. 2022 മാര്‍ച്ച് 26നാണ് മനോരമ ഓണ്‍ലൈന്‍ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. അന്തരിച്ച പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളുടെ വസതിയില്‍ എത്തി അനുശോചനം രേഖപ്പെടുത്താന്‍ എത്തിയതാണെന്നാണ് വാര്‍ത്തയുടെ വിശദാംശം. 2022 മര്‍ച്ച് ആറിനായിരുന്നു ഹൈദരലി ഷിഹാബ് തങ്ങള്‍ അന്തരിച്ചത്. ബിജെപി മലപ്പുറം ജില്ലാ നേതൃത്വത്തോടൊപ്പമായിരുന്നു സുരേന്ദ്രന്‍ വസതിയില്‍ എത്തിയത്. സാദ്ദിക്കലി ഷിഹാബ് തങ്ങള്‍, കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും സുരേന്ദ്രനെ സ്വീകരിച്ചിരുന്നു.
വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് -
Manorama Online |
ഇതെ കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ ചെയ്തതില്‍ നിന്നും ജനം ടിവി മാര്‍ച്ച് 25ന് ഇതെ സന്ദര്‍ശനത്തിന്‍റെ വാര്‍ത്ത യൂട്യൂബില്‍ പങ്കുവെച്ചതായും കണ്ടെത്താന്‍ കഴിഞ്ഞു. ജനം ടിവി വാര്‍ത്ത ഇതാണ് -
YouTube Video |
നിഗമനം
അന്തരിച്ച പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളുടെ വസതിയിലെത്തി മുസ്ലീം ലീഗ് നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ എത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെ വീഡിയോയാണ് തെറ്റായ തലക്കെട്ട് നല്‍കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.