സുകന്യ ദേവി എന്ന യുവതിയെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പീഡിപ്പിച്ചിരുന്നുവെന്നും പിന്നീട് ആ യുവതി കാണാതായിയെന്നുമുള്ള തരത്തിൽ ഒരു ആരോപണം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ പോസ്റ്റിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ പൂർണമായും വ്യാജമാണെന്ന് അല്ലാഹാബാദ് ഹൈ കോടതി 2011ൽ തന്നെ വിധിച്ചിരുന്നു. എന്താണ് സംഭവം നമുക്ക് നോക്കാം.

പ്രചരണം

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു യുവതിയുടെ ഫോട്ടോ കാണാം. ഫോട്ടോയോടൊപ്പം ഒരു വാർത്തയുടെ തലക്കെട്ടുമുണ്ട്. തലക്കെട്ടിൽ രാഹുൽ ഗാന്ധിയും അഹ്മദ് പട്ടേലിനുമെതിരെയുള്ള പീഡന ആരോപണങ്ങളിൽ വന്ന വളവുകളും തിരിവുകളും പ്രതിപാദിച്ചിരിക്കുന്നു. കൂടാതെ എങ്ങനെയാണ് ഈ കേസുകൾ പിൻവലിച്ചത് എന്നും വിവരിക്കുന്നു. ഈ പോസ്റ്റിന്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “സുകന്യ ദേവിയുടെ തിരോധാനത്തിൽ രാഹുൽ ഗാന്ധിക്ക് പങ്കുണ്ടെന്ന് ബംഗ്ലാദേശ് ജേർണലിസ്റ്റ് സലാഹുദ്ധീൻ ഷൊയ്ബ് ചൗധരി.

1. പരിഹരിക്കപ്പെടാത്ത സുകന്യാ ദേവി കേസ് ഞങ്ങൾ അന്വേഷിക്കാൻ തുടങ്ങിയത് മുതൽ, ചില ഘടകങ്ങൾ സുകന്യയുടെ മിക്ക ഫോട്ടോകളും വെബിൽ നിന്ന് ക്രമേണ ഇല്ലാതാക്കുന്നു. എന്തുകൊണ്ട്? ആരാണ് ആ ഘടകങ്ങൾ?

2. 2011 മാർച്ച് 1-ന് ഒരു ഇന്ത്യൻ ഹൈക്കോടതി രാഹുൽ ഗാന്ധിക്ക് ഒരു നോട്ടീസ് അയച്ചു. അദ്ദേഹത്തെ കണ്ടതിന് ശേഷം കാണാതായ സുകന്യ സിംഗ് അല്ലെങ്കിൽ സുകന്യാ ദേവി എവിടെയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നോട്ടീസ്. എന്തുകൊണ്ടാണ് കഴിഞ്ഞ 13 വർഷമായി രാഹുൽ ഗാന്ധി ഇതിനോട് പ്രതികരിക്കാത്തത്?

3. സുകന്യാദേവിയെ രഹസ്യമായി അമേരിക്കയിലേക്ക് അയച്ചുവെന്നും അതിനുശേഷം അവൾ ടെക്സാസിലെ ഹൂസ്റ്റണിലാണ് താമസിക്കുന്നതെന്നും ഒരു മുൻ ഇന്ത്യൻ ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു. ഈ അവകാശവാദത്തെ അടിസ്ഥാനമാക്കി, ഞങ്ങൾ വിപുലമായ അന്വേഷണം നടത്തി. ഒടുവിൽ ആ അവകാശവാദം പൂർണ്ണമായും തെറ്റാണെന്ന് കണ്ടെത്തി. കാരണം സുകന്യാ ദേവി എന്ന് പേരുള്ള അത്തരമൊരു വ്യക്തി അമേരിക്കയിൽ ഇല്ല. അവരുടെ പേരും മുഖം തിരിച്ചറിയൽ ഉപകരണങ്ങളും ഉപയോഗിച്ച് ഞങ്ങൾ ഈ വിവരങ്ങൾ പരിശോധിച്ചു.

4. ഞങ്ങൾ ഇപ്പോഴും അന്വേഷണം തുടരുകയാണ്, ശക്തമായ തെളിവുകളോടെ ഈ കേസിൻ്റെ ഞെട്ടിക്കുന്ന ചില വിവരങ്ങൾ ഉടൻ തന്നെ ഞങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നാൽ എന്താണ് ഈ സംഭവത്തിന്റെ യാഥാർഥ്യം നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഈ പ്രചാരണം ഇപ്പോള്‍ തുടങ്ങിയതല്ല. ഇത് വളരെ പഴയതാണ്. ഇതിനു മുമ്പും ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് പ്രസിദ്ധികരിച്ചിരുന്നു. ഈ റിപ്പോർട്ട് നിങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.

പ്രചരണം ചില ഓൺലൈൻ ബ്ലോഗുകളാണ് തുടങ്ങിയത്. ഈ ബ്ലോഗുകളെ വിശ്വസിച്ച് 2011ൽ മുൻ സമാജവാദി പാർട്ടി നേതാവ് കിഷോർ സംരിട്ട് അല്ലഹാബാദ് ഹൈ കോടതിയിൽ രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയിരുന്നു. രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ വിദേശ സുഹൃത്തുക്കളും ചേർന്ന് 3 ഡിസംബർ 2006ൽ അദ്ദേഹത്തിന്റെ അമേത്തിയിലെ ഫാംഹൗസിൽ സുകന്യ ദേവി എന്ന യുവതിയെ കൂട്ടബലാത്സംഘത്തിന് ഇരയാക്കി എന്നായിരുന്നു പരാതി. സുകന്യ ദേവി ഒരു കോൺഗ്രസ് പ്രവക്താവ് ബൽറാം സിങിന്റെ മകളാണെന്ന്‌ പരാതിയിൽ പറഞ്ഞിരുന്നു. ഈ വിവരങ്ങൾ സംരിട്ട് ശേഖരിച്ചത് ചില ബ്ലോഗ് വെബ്സൈറ്റുകളിൽ നിന്നാണ്.

പക്ഷെ എന്നാല്‍ ഹൈ കോടതി ഈ കേസിനെ വ്യാജമാണ് എന്ന് പ്രഖ്യാപിച്ചു തള്ളി. എം.എല്‍.എ. നല്‍കിയ അഡ്രസ്‌ വ്യാജമാണ് എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അതെ സമയം ബാലറാം സിങ്ങിന്‍റെ അടുത്ത സുഹൃത്തെന്നു അവകാശപെട്ട ഗജേന്ദ്ര സിംഗ് എന്നൊരു വ്യക്തി ഈ അപേക്ഷക്കെതിരെ ഒരു അപേക്ഷ നല്‍കി. ഈ ആരോപണങ്ങള്‍ മുഴുവനായി വ്യാജമാണ് അത് പോലെ തന്നെ രാഷ്ട്രിയ പ്രേരിതമാണ് എന്ന് വാദിച്ചു.

ചില ബ്ലോഗുകളുടെ അടിസ്ഥാനത്തിലാണ് സമാജ്വാദി പാര്‍ട്ടി എം.എല്‍.എ രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഈ ബ്ലോഗില്‍ ബാലറാം സിങ്ങിന്‍റെ കുടുംബത്തിനെ കുറിച്ച് നല്‍കിയ വിവരങ്ങള്‍ തെറ്റാണ് എന്ന് കണ്ടെത്തി. ബാലറാം സിങ്ങിന്‍റെ ഭാര്യയും മകളുടെ പേരും തെറ്റായിട്ടാണ് ഈ ബ്ലോഗുകളില്‍ എഴുതിയിരുന്നത്. ബാലറാം സിങ്ങിന്‍റെ ഭാര്യയുടെ പേര് സുശീല ദേവി എന്നാണ് അത് പോലെ അദേഹത്തിന്‍റെ മൂത്ത മകളുടെ പേര് കിര്‍ത്തി സിംഗ് എന്നാണ്. ബ്ലോഗില്‍ നല്‍കിയ ഫോട്ടോയും ബാലറാം സിങ്ങിന്‍റെ മകളുടെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് ബോധ്യമായി.

കോടതി ഈ കേസ് തള്ളി എന്നിട്ട്‌ സംരിട്ടിന്റെ മുകളിൽ പിഴ ചുമത്തി. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതിനാല്‍ മുൻ സമാജവാദി പാര്‍ട്ടി എം.എല്‍.എ ഗജേന്ദ്ര സിങ്ങിനോട് കോടതി 50 ലക്ഷം രൂപ പിഴയടക്കാന്‍ ആവശ്യപെട്ടു. ഇതില്‍ 25 ലക്ഷം രൂപ കിര്‍ത്തി സിങ്ങിനും, 20 ലക്ഷം രൂപ രാഹുല്‍ ഗാന്ധിക്കും നഷ്ടപരിഹാരമായി നല്‍കണം അത് പോലെ ശേഷമുള്ള 5 ലക്ഷം യുപി ഡി.ജി.പിക്ക് സംഭാവനയായി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. അതു പോലെ ഗജേന്ദ്ര സിംഗ് എന്ന വ്യക്തിക്ക് ബാലറാം സിങ്ങിന്‍റെ കുടുംബവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തിയ ശേഷം അനാവശ്യമായി ബാലറാം സിങ്ങിന്‍റെ കുടുംബത്തിനെ കോടതിയില്‍ വലിച്ചിഴച്ചതിനാല്‍ അല്ലഹാബാദ് ഹൈ കോടതി ഗജേന്ദ്ര സിങ്ങിന്‍റെ മുകളിലും 5 ലക്ഷം രൂപ പിഴ ചുമത്തി. കിഷോര്‍ സംരിത് ഇതിനെ ശേഷം സുപ്രീം കോടതിയെ സമിപ്പിച്ചു. സുപ്രീം കോടതിയും നിവേദനം തള്ളി പക്ഷെ പിഴയുടെ തുക 10 ലക്ഷം രൂപയായി കുറച്ചു. ഈ സംഭവം 2006ല്‍ സംഭവിച്ചു എന്ന് തെളിക്കാന്‍ യാതൊരു തെളിവുണ്ടായിരുന്നില്ല എന്ന് കോടതി പരാമര്‍ശിച്ചു. കുടാതെ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയ സംരിട്ട് സുപ്രീം കോടതിയില്‍ യു-ടന്‍ എടുത്തു.

കോടതി വിധി നിങ്ങൾക്ക് ഇവിടെ വായിക്കാം - Supreme Court of India

നിഗമനം

രാഹുൽ ഗാന്ധിക്കുനേരെ വർഷങ്ങൾക്ക് മുമ്പ് ഉന്നയിച്ച പീഡനാരോപണങ്ങൾ 2012 ൽ തന്നെ ഹൈ കോടതി വ്യാജമാണെന്ന് വിധിച്ച് ആരോപണങ്ങൾ ഉന്നയിച്ച വ്യക്തികളുടെ മുകളിൽ പിഴ ചുമത്തിയിരുന്നു. ഈ വിധി പിന്നീട് സുപ്രീം കോടതിയും ശരിവെച്ചിരുന്നു. ഈ വ്യാജ ആരോപണങ്ങളാണ് നിലവിൽ പോസ്റ്റിലുടെ പ്രചരിപ്പിക്കുന്നത്.

Claim Review :   സുകന്യ ദേവി എന്ന യുവതിയെ രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ കൂട്ടുകാരും ചേർന്ന് കൂട്ടബലാത്സംഘത്തിന് ഇരയാക്കിയിരുന്നു.
Claimed By :  Social Media User
Fact Check :  FALSE