FACT CHECK: പ്രിയ മാലിക്ക് സ്വര്‍ണ മെഡല്‍ നേടിയത് ടോകിയോയിലല്ല; സത്യാവസ്ഥ ഇങ്ങനെ…

കായികം

ഇന്ത്യന്‍ ഗുസ്തി താരം പ്രിയ മലിക്ക് ടോകിയോയില്‍ നടക്കുന്ന ഒളിംപിക്സില്‍ സ്വര്‍ണ മെഡല്‍ നേടി എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്.

പക്ഷെ ഈ പ്രചരണം തെറ്റാണ്. പ്രിയ മലിക്ക് സ്വര്‍ണ പതക്കം നേടി എന്ന വാര്‍ത്ത‍ സത്യമാണ്, പക്ഷെ ഒളിമ്പിക്സിലല്ല. പ്രിയ മലിക്ക് സ്വര്‍ണ പതക്കം നേടിയത് ഹംഗറിയില്‍ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിലാണ്. സാമുഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം എന്താണെന്ന് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ പ്രിയ മലിക്കിന് ടോകിയോയില്‍ നടക്കുന്ന ഒളിമ്പിക്സില്‍ ഗുസ്തിയില്‍ സ്വര്‍ണ മെഡല്‍ നേടിയതിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെ: 

“.ഗുസ്തിയിൽ പ്രിയ മാലിക് നു സ്വർണം. അഭിമാനം❤️🎖🎖🎖🏆🏅

🇳🇪🇳🇪🇳🇪 🏅🏅🏅🏅

പ്രിയാ മാലിക്കിന് അഭിനന്ദനങ്ങൾ

#olympics2021_tokyo” 

ചില പോസ്റ്റുകള്‍ ‘ടോകിയോയില്‍ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ ജയിച്ചത്തിന് പ്രിയ മലിക്കിന് അഭിനന്ദനങ്ങള്‍’ അറിയിക്കുന്നുണ്ട്.

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: 

“🇳🇪🇳🇪🇳🇪  🏅🏅🏅🏅

ടോകിയോയിൽ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഭാരതത്തിനു  ആദ്യ സ്വർണ്ണ മെഡൽ…..

പ്രിയാ മാലിക്കിന് അഭിനന്ദനങ്ങൾ”

എന്നാല്‍ പ്രിയ മലിക്ക് ഗുസ്തിയില്‍ സ്വര്‍ണ മെഡല്‍ നേടിയത് എവിടെയാണ്? ഏതു ടൂര്‍ണമെന്‍റിലാണ്? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഗൂഗിളില്‍ പ്രിയ മലിക്കിനെ കുറിച്ച് തിരഞ്ഞപ്പോള്‍ തന്നെ അവരുടെ ഗോള്‍ഡ്‌ മെഡല്‍ ജയത്തിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രത്യക്ഷപെട്ടു. പ്രിയ മലിക്ക് ഇന്ത്യക്ക് വേണ്ടി സ്വര്‍ണം ജയിച്ചത് സത്യമാണ്, പക്ഷെ ടോകിയോ ഒളിമ്പിക്സിലല്ല പകരം ഹംഗറിയില്‍ നടന്ന വേള്‍ഡ് കേഡറ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളിലാണ് എന്ന് വ്യക്തമാക്കുന്നു.

വാര്‍ത്ത‍ വായിക്കാന്‍-Economic Times

ഹംഗറിയില്‍ നടന്ന വേള്‍ഡ് കേഡറ്റ് റസലിംഗ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളിലാണ് പ്രിയ മാലിക്ക് ഞായറാഴ്ച സ്വര്‍ണം നേടിയത്. ഈ മത്സരങ്ങള്‍ക്ക് ടോകിയോ ഒളിമ്പിക്സുമായി യാതൊരു ബന്ധവുമില്ല. ടോകിയോ ഒളിമ്പിക്സ് നടക്കുന്ന സാഹചര്യത്തില്‍ ഈ വാര്‍ത്ത‍ വന്നപ്പോള്‍ പലരും തെറ്റിദ്ധരിച്ചു. ബോളിവുഡ് നടനും മോഡലുമായ മിലിന്ദ് സോമനും ഈ തെറ്റിദ്ധാരണയുണ്ടായി. അദ്ദേഹവും പ്രിയ മലിക്കിന് ടോകിയോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയതിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. പിന്നിട് തെറ്റ് മനസിലായപ്പോള്‍ അദ്ദേഹം ട്വീറ്റ് ഡീലീറ്റ് ചെയ്തില്ല പക്ഷെ അദ്ദേഹം മറ്റൊരു ട്വീറ്റില്‍ മാപ്പപേക്ഷ നടത്തി. അദ്ദേഹത്തിന്‍റെ രണ്ട് ട്വീറ്റുകള്‍ നമുക്ക് താഴെ കാണാം.

Archived Link

അതെ സമയമം KFC പ്രിയ മലിക്ക് എന്നൊരു നടിയുടെ ട്വിട്ടര്‍ അക്കൗണ്ട്‌ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തു. അത്യുത്സാഹത്തില്‍ വസ്തുതകള്‍ പരിശോധിക്കാതെ ട്വീറ്റ് ചെയ്തത്തിന്‍റെ അപകടം നമുക്ക് ഇതിലുടെ മനസിലാക്കാം.

നിഗമനം

പ്രിയ മലിക്ക് സ്വര്‍ണ മെഡല്‍ ജയിച്ചത് ഹംഗറിയില്‍ നടന്ന വേള്‍ഡ് കേഡറ്റ് റസലിംഗ് ചാമ്പ്യന്‍ഷിപ്പിലാണ് അല്ലാതെ ടോകിയോയില്‍ നടന്ന ഒളിംപിക്സിലല്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:പ്രിയ മാലിക്ക് സ്വര്‍ണ മെഡല്‍ നേടിയത് ടോകിയോയിലല്ല; സത്യാവസ്ഥ ഇങ്ങനെ…

Fact Check By: Mukundan K 

Result: Partly False