വ്യാജ പ്രസ്താവന വെച്ച് മുന്‍ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം പ്രധാനമന്ത്രിക്കെതിരെ എന്ന് വ്യവ്യാജപ്രചരണം…

രാഷ്ട്രീയം | Politics

രാഷ്ട്രിയ നേതാക്കള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് സാധാരണമായ ഒരു സംഭവമാണ്. ചില സമയത്ത് സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും പലര്‍ക്കും വിമര്‍ശനം നേരിടേണ്ടി വരും. മാധ്യമങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ചര്‍ച്ചയുടെ വിഷയവും ആകും. എന്നാല്‍ സാമുഹ്യ മാധ്യമങ്ങളില്‍ മാത്രം ചില നേതാക്കളുടെ പേരിലുള്ള പ്രസ്താവനകള്‍ പ്രചരിക്കുന്നതാണ്. ഈ നേതാക്കള്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയോ ഇല്ലയോ എന്ന് പരിശോധിക്കാതെ ഇത് വിശ്വസിക്കുന്നവരുടെ എണ്ണം നമ്മെ അമ്പരപ്പിക്കും. ഇതുപോലെ മുന്‍ കേന്ദ്ര മന്ത്രിയും എം.പിയുമായ ശ്രി. അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്‍റെ പേരില്‍ പ്രചരിക്കുന്ന ഒരു പ്രസ്താവന ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പരാജയപെട്ടു എന്ന് അല്‍ഫോന്‍സ്‌ കണ്ണന്താനം മോദി സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തി എന്നാണ് ഈ പോസ്റ്റില്‍ വാദിക്കുന്നത്. ബിജെപിയുടെ സര്‍ക്കാരിനെതിരെ ബിജെപിയുടെ എം.പി. തന്നെ വിമര്‍ശനം ഉന്നയിച്ചു എന്ന് വിശ്വസിച്ച് പലരും ഈ പോസ്റ്റ്‌ ഷെയരും ചെയ്തിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ ഈ പോസ്റ്റിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ പോസ്റ്റ്‌ പൂര്‍ണ്ണമായി വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് പോസ്റ്റിന്‍റെ ഉള്ളടക്കവും അന്വേഷണത്തിന്‍റെ വിശദാംശങ്ങളും നമുക്ക് നോക്കാം.

വിവരണം

FacebookArchived Link

മുകളില്‍ ചിത്രത്തിലെ വാചകം ഇപ്രകാരമാണ്: “മോഡി ഭരണം പരാജയമെന്ന്‍ സമ്മതിച്ച് അല്‍ഫോന്‍സ്‌ കണ്ണന്താനം…ഇന്ത്യക്ക് സ്വന്തമായി വെടിയുണ്ട ഉണ്ടാക്കാനുള്ള ശേഷി പോലുമില്ല എന്തിന്സൈനികര്‍ക്ക് നല്ല ബൂട്സ് പോലും ഇല്ല: കണ്ണന്താനം.”

വസ്തുത അന്വേഷണം 

ഇത്തരത്തില്‍ ഒരു പ്രസ്താവന അല്‍ഫോന്‍സ്‌ കണ്ണന്താനം എവിടെങ്കിലും നടത്തിയോ എന്ന് അറിയാന്‍ ഞങ്ങള്‍ ഓണ്‍ലൈന്‍ അന്വേഷണം നടത്തി. പക്ഷെ ഇത്തരത്തില്‍ ഒരു പരാമര്‍ശം അദേഹം എവിടെയും നടത്തിയതായി ഞങ്ങള്‍ കണ്ടെത്തിയില്ല. 

ഇതേ പോലെ ട്വിട്ടരിലും അന്വേഷിച്ചപ്പോള്‍ അദേഹം ഇത്തരമൊരു പരാമര്‍ശം നടത്തിയതായി ഞങ്ങള്‍ കണ്ടെത്തിയില്ല. ഞങ്ങള്‍ അദേഹത്തിന്‍റെ ഔദ്യോഗിക ഫെസ്ബൂക്ക് പേജും പരിശോധിച്ചു പക്ഷെ അവിടെയും അദേഹം ഇത്തരത്തില്‍ ഒന്നും പറഞ്ഞിട്ടില്ല.

അവസാനം ഞങ്ങളുടെ പ്രതിനിധി നേരിട്ട് ശ്രി അല്‍ഫോന്‍സ്‌ കണ്ണന്താനമുമായി ബന്ധപെട്ടു. പോസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദേഹം പ്രതികരിച്ചത് ഇങ്ങനെ- “ഞാന്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയിട്ടില്ല. ഇത് മുഴുവന്‍ വ്യാജമാണ്. ഇത്തരത്തില്‍ പോസ്റ്റ്‌ ഇട്ടവര്‍ക്കെതിരെ ഞാന്‍ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.

നിഗമനം

പോസ്റ്റില്‍ വാദിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണ്. മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി എം.പിയുമായ അല്‍ഫോന്‍സ്‌ കണ്ണന്താനം മോദി സര്‍ക്കാര്‍ പരാജയപെട്ടു എന്ന് സമ്മതിച്ച് പോസ്റ്റില്‍ വാദിക്കുന്ന പോലെ ഇന്ത്യക്ക് സ്വന്തമായി വെടിയുണ്ട ഉണ്ടാക്കാന്‍ ശേഷിയില്ല, സൈനികര്‍ക്ക് ബൂട്സ് ഇല്ല എന്ന പ്രസ്താവന നടത്തിയിട്ടില്ല.

Avatar

Title:വ്യാജ പ്രസ്താവന വെച്ച് മുന്‍ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം പ്രധാനമന്ത്രിക്കെതിരെ എന്ന് വ്യവ്യാജപ്രചരണം…

Fact Check By: Mukundan K 

Result: False