പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ Make in India പദ്ധതി രാജ്യത്തില്‍ ഒരിക്കിലും വിജയിക്കില്ല പറഞ്ഞു എന്ന് ആരോപിച്ച് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി പ്രചരിപ്പിക്കുന്ന പോലെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല എന്ന് കണ്ടെത്തി. എന്താണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ പറഞ്ഞത് നമുക്ക് അറിയാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് BJPയുടെ ഒരു പ്രചരണ വീഡിയോ കാണാം. ഈ വീഡിയോയില്‍ നമുക്ക് രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ “മേക്ക് ഇന്‍ ഇന്ത്യ” ഒരിക്കലും സംഭവിക്കില്ല എന്ന് പറയുന്നത് കേള്‍ക്കാം ഇതിനെ ശേഷം ഇന്ത്യയില്‍ നിര്‍മിച്ച വാഹനങ്ങള്‍, ആയുധങ്ങള്‍, വാക്സിനുകള്‍, കളിപ്പാട്ടകള്‍ ലോകരാജ്യങ്ങള്‍ കയറ്റുമതി ചെയ്യുന്നു എന്ന് പറയുന്നത് കേള്‍ക്കാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “मेड इन india नही हो सकता।।।। Made in india നടക്കില്ല...അതും പാർലിമെന്‍റെൽ ആണെന്ന് തോന്നുന്നു..പറയുന്നു...രാഹുൽ...

ഹിന്ദുക്കളുടെ ശക്തിയെ നശിപ്പിക്കണം

..എന്ന് മുൻ പ്രസ്താവന... കോണ്ഗ്രസ് ന്നു കൂടുതൽ സീറ്റ് കൊടുത്ത

. ഡിഎംകെ .പറയുന്നു...സനാതന ധർമ്മം നശിക്കണം എന്ന്...മുൻ യുപിഎ സര്‍ക്കാര്‍ ...അഭ്യന്തര മന്ത്രി പറഞ്ഞിരുന്നു...(Truncated)

എന്നാല്‍ എന്താണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ പറഞ്ഞത് നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ യുട്യൂബില്‍ രാഹുല്‍ ഗാന്ധിയുടെ ഈ പ്രസംഗം അന്വേഷിച്ചു. വീഡിയോയില്‍ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക കീ വേര്‍ഡുകള്‍ വെച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഫെബ്രുവരി 2022ല്‍ ലോകസഭയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്‍റെ മുഴുവന്‍ വീഡിയോ ലഭിച്ചു. ഈ വീഡിയോയിലെ ഭാഗങ്ങളാണ് നാം പ്രസ്തുത വീഡിയോയില്‍ കാണുന്നത്. മുഴുവന്‍ പ്രസംഗം നിങ്ങള്‍ക്ക് താഴെ കാണാം.

സംസദ് ടിവി പ്രസിദ്ധികരിച്ച ഈ വീഡിയോയുടെ 14 മിനിറ്റ് 14 സെക്കന്‍റിനെ ശേഷം രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന കേള്‍ക്കാം. അദ്ദേഹം പ്രസംഗത്തിന്‍റെ തുടക്കത്തില്‍ പറയുന്നത് മോദി സര്‍ക്കാര്‍ അദാനിയുടെ ലാഭത്തിന് വേണ്ടി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (MSME) തകര്‍ത്ത് കളഞ്ഞു. നോട്ട് നിരോധനം, തെറ്റായ ജി.എസ്.ടി. എന്നി നടപ്പിലാക്കി ഈ ഉദ്യോഗങ്ങളെ സര്‍ക്കാര്‍ തകര്‍ത്ത് കളഞ്ഞു. ഇതിനു ശേഷമാണ് വീഡിയോയില്‍ കേള്‍ക്കുന്ന പ്രസ്താവന അദ്ദേഹം നടത്തുന്നത്. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “ഇന്ന് ഹിന്ദുസ്ഥാനില്‍ നിങ്ങള്‍ മെഡ് ഇന്‍ ഇന്ത്യയുടെ കാര്യം പറയുന്നു. പക്ഷെ ഇന്ന് മെഡ് ഇന്‍ ഇന്ത്യ സംഭവിക്കില്ല. കാരണം ആരാണ് മെഡ് ഇന്‍ ഇന്ത്യ ഉണ്ടാക്കുന്നവര്‍? മെഡ് ഇന്‍ ഇന്ത്യ ഉണ്ടാക്കുന്നവരാണ് സുക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍. നിങ്ങള്‍ (സര്‍ക്കാര്‍) അവരെ തകര്‍ത്തു. ആരാണ് മെഡ് ഇന്‍ ഇന്ത്യ ഉണ്ടാക്കുന്നവര്‍? അസംഘടിതമായ മേഖലകളില്‍ പണി എടക്കുന്ന തൊഴിലാളികള്‍. അവരെ നിങ്ങള്‍ തകര്‍ത്തു കളഞ്ഞു. മെഡ് ഇന്‍ ഇന്ത്യ ഉണ്ടാവാന്‍ പോകുന്നില്ല. മെഡ് ഇന്‍ ഇന്ത്യ ഉണ്ടാവാന്‍ സുക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ വളര്‍ത്തി വലുതാക്കേണ്ടി വരും. സുക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ സഹായം നല്‍കാതെ മെഡ് ഇന്‍ ഇന്ത്യ ഒരിക്കലും ഉണ്ടാകില്ല.

NDTVയും ഈ പ്രസംഗത്തിന്‍റെ പ്രമുഖ ഭാഗങ്ങള്‍ അവരുടെ യുട്യൂബ് ചാനലില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഇതിലും രാഹുല്‍ ഗാന്ധി MSMEയെ വളര്‍ത്തുന്നത്തിന്‍റെ കാര്യമാണ് പറയുന്നത്. MSME മേഖലയെ സഹായിക്കാതെ മെഡ് ഇന്‍ ഇന്ത്യ നടത്താന്‍ പറ്റില്ല എന്നാണ് രാഹുല്‍ ഗാന്ധി യഥാര്‍ത്ഥത്തില്‍ പറഞ്ഞത്.

നിഗമനം

‘മെഡ് ഇന്‍ ഇന്ത്യ’ ഒരിക്കലും നടക്കാന്‍ പോകുന്നില്ല എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്‍റെ ചെറിയൊരു ഭാഗം തെറ്റായ സന്ദര്‍ഭത്തില്‍ പ്രചരിപ്പിക്കുകയാണ്. MSME മേഖലയെ സഹായിക്കാതെ മെഡ് ഇന്‍ ഇന്ത്യ നടത്താന്‍ പറ്റില്ല എന്നാണ് രാഹുല്‍ ഗാന്ധി യഥാര്‍ത്ഥത്തില്‍ പറഞ്ഞത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:രാഹുല്‍ ഗാന്ധി ‘Make in India’ ഒരിക്കലും നടക്കില്ല എന്ന് പറഞ്ഞിട്ടില്ല; സത്യാവസ്ഥ ഇങ്ങനെ...

Written By: Mukundan K

Result: Misleading