രവി പാര്‍ഥസാരഥി ഇന്‍ഡ്യ വിട്ടു പോയിട്ടില്ല, ദീര്‍ഘനാളത്തെ ചികില്‍സയ്ക്കൊടുവില്‍ അദ്ദേഹം മുംബൈയില്‍ അന്തരിച്ചു….

ദേശീയം | National

രണ്ടുവർഷം മുമ്പ് നിക്ഷേപക തട്ടിപ്പ് കേസിൽ അറസ്റ്റിലായ രവി പാർഥസാരഥി രാജ്യംവിട്ടു എന്ന തരത്തിൽ ഒരു പ്രചരണം നടക്കുന്നുണ്ട്. 

പ്രചരണം

 പോസ്റ്റർ രൂപത്തിൽ പ്രചരിക്കുന്ന  പോസ്റ്റിലെ വാചകങ്ങൾ ഇങ്ങനെയാണ്: “വീണ്ടും വ്യവസായി രാജ്യംവിട്ടു.  91000 കോടി വായ്പയെടുത്ത് IL&FC ഡയറക്ടര്‍ രവി പാർത്ഥസാരഥി ഇംഗ്ലണ്ടിലേക്ക് മുങ്ങി. മോദി സർക്കാരിന് അഭിനന്ദനങ്ങൾ

archived linkFB post

അതായത് IL&FC ചെയര്‍മാന്‍ രവി പാർത്ഥസാരഥി നിക്ഷേപത്തട്ടിപ്പ് നടത്തിയ ശേഷം ഇപ്പോൾ രാജ്യംവിട്ടു എന്നാണ് പോസ്റ്റിലൂടെ അവകാശപ്പെടുന്നത്. ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ മൂന്നുകൊല്ലം പഴയ വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കാനായി ഇപ്പോൾ പ്രചരിപ്പിക്കുകയാണെന്ന് വ്യക്തമായി. പലരും ഇതേ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നുണ്ട്

വസ്തുത ഇങ്ങനെ 

ആദ്യം തന്നെ ഒരു വസ്തുത അറിയിക്കട്ടെ… ഏപ്രില്‍ 27 ന്  രവി പാര്‍ഥസാരഥി മുംബൈയില്‍ അന്തരിച്ചു. ദീര്‍ഘ നാളായി കാന്‍സര്‍ ബാധിച്ച് ചികില്‍സയിലാരുന്നു അദ്ദേഹം. 2021 സെപ്റ്റംബറില്‍ ജാമ്യം കിട്ടി ഒരു മാസത്തിനു ശേഷം അദ്ദേഹം മുംബൈയില്‍ ആശുപത്രിയിലാവുകയാണ് ഉണ്ടായത്. പോസ്റ്റില്‍ ആരോപിക്കുന്നത് പോലെ അദ്ദേഹം ഇന്ത്യ വിട്ട് പോയിട്ടുണ്ടായിരുന്നില്ല. 

IL&FS എന്ന സ്ഥാപനത്തിന്‍റെ മുന്‍ ഡയറക്റ്ററായിരുന്നു രവി പാര്‍ഥസാരഥി. അദ്ദേഹത്തെ കുറിച്ച് വാര്‍ത്തകള്‍ തിരഞ്ഞപ്പോള്‍, IL&FS ട്രാൻസ്‌പോർട്ടേഷൻ നെറ്റ്‌വർക്ക്സ് ഇന്ത്യ വഴി ചെന്നൈ ആസ്ഥാനമായുള്ള അനുബന്ധ സ്ഥാപനമായ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ 200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ  ഐഎൽ ആന്‍റ് എഫ്എസ് ഗ്രൂപ്പിന്‍റെ മുൻ ചെയർമാൻ രവി പാർത്ഥസാരഥിയെ സംസ്ഥാന പോലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തുവെന്ന് വാര്‍ത്തകള്‍ കണ്ടു. 

“പാർത്ഥസാരഥിയെ മുംബൈയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്ത് വ്യാഴാഴ്ച നഗരത്തിലെത്തിച്ചു. തമിഴ്‌നാട് പ്രൊട്ടക്ഷൻ ഓഫ് ഇന്‍ററസ്റ്റ്സ് ഓഫ് ഡെപ്പോസിറ്റേഴ്‌സ് (ടിഎൻപിഐഡി) നിയമപ്രകാരമുള്ള കേസുകൾക്കായി പ്രത്യേക കോടതിയിൽ ഹാജരാക്കിയ ഇയാളെ 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സൈദാപേട്ട സബ് ജയിലിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്.

ഈ കേസിൽ പ്രതികളായി ചൂണ്ടിക്കാണിക്കപ്പെട്ട മുൻ മാനേജിംഗ് ഡയറക്ടർ രാംചന്ദ് കരുണാകരൻ, ഐടിഎൻഎൽ മുൻ വൈസ് ചെയർമാനും ഡയറക്ടറുമായ ഹരിശങ്കരൻ എന്നിവരെ സംസ്ഥാന പോലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തു.” രവി പാർത്ഥസാരഥി നിലവിൽ കമ്പനിയുടെ ചെയർമാനായിരുന്നില്ല.  2018 ലാണ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ കേസുണ്ടാകുന്നത്. പിന്നീട് 2020 ല്‍ കുറ്റം കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. 2021 ജൂണിൽ വന്ന വാർത്ത അനുസരിച്ച് ജൂണ്‍ 9 നു പാര്‍ഥസാരഥിക്ക് കോടതി ജാമ്യം നിഷേധിച്ചു.

2022 മാർച്ച് 30ന് നടന്ന ഏറ്റവും പുതിയ വാർത്ത പ്രകാരം 2018 ഒക്ടോബറിലെ കണക്കനുസരിച്ച് IL&FS ഗ്രൂപ്പിന് കീഴിലുള്ള 347 സ്ഥാപനങ്ങളിൽ ആകെ 246 സ്ഥാപനങ്ങളില്‍ കമ്പനി അവരുടെ ബാധ്യത പരിഹരിച്ചു, 101 സ്ഥാപനങ്ങളിലേത് അടുത്ത സാമ്പത്തിക വർഷത്തിൽ പരിഹരിക്കപ്പെടും.

അറസ്റ്റിലായ രവി പാർത്ഥസാരഥി ക്ക് 2021 സെപ്റ്റംബര്‍ 9 നു ജാമ്യം കിട്ടിയതായി അദ്ദേഹത്തെ പാര്‍പ്പിച്ചിരുന്ന ചെന്നെയ്ക്ക് സമീപമുള്ള പുഴല്‍ ജയില്‍ സൂപ്രണ്ട് ഓഫീസിലെ ഉദ്യോഗസ്ഥന്‍ രമേഷ്  അറിയിച്ചു. “കാന്‍സര്‍ രോഗബാധിതനായ രവി ജയിലിലും ചികില്‍സ തുടര്‍ന്നിരുന്നു. ജയില്‍ മോചിതനായ ശേഷം അദ്ദേഹം മുംബൈയിലേയ്ക്കാണ് പോയത്. രവി പാര്‍ഥസാരഥി ഇക്കാലയളവില്‍ ഇന്‍ഡ്യ വിട്ടു പോയിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.” 

  ഞങ്ങൾ ഫേസ്ബുക്കിൽ തിരഞ്ഞപ്പോള്‍ ഇതേ പോസ്റ്റര്‍ 2019 മുതല്‍പ്രചരിക്കുന്നതായി കണ്ടു. 2018 നവംബര്‍ 27 നു പാർത്ഥസാരഥി ക്യാൻസർ ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോകണമെന്ന അപേക്ഷ സമർപ്പിച്ചിരുന്നതായി ഒരു വാർത്ത കണ്ടു.  “സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻസ് ഓഫീസ് (എസ്‌എഫ്‌ഐഒ) ചോദ്യം ചെയ്യുന്നതിനായി പാർത്ഥസാരഥി ഒക്ടോബർ 22 ന് ഇന്ത്യയിലേക്ക് മടങ്ങിയതായി വൃത്തങ്ങൾ അറിയിച്ചു. ഐഎൽ ആൻഡ് എഫ്എസിലെ കെടുകാര്യസ്ഥതയുമായി ബന്ധപ്പെട്ട് സർക്കാർ രാജ്യത്തുടനീളമുള്ള എല്ലാ വിമാനത്താവളങ്ങളിലും രവിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാൽ വിദേശയാത്രയ്ക്ക് അപേക്ഷിക്കേണ്ടതുണ്ട്.” എന്നാല്‍ ലണ്ടനിലേക്ക് കടന്നുകളഞ്ഞതായി ഇതുവരെ വാർത്തകൾ ഒന്നും ലഭിച്ചിട്ടില്ല.

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വാർത്തയാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. മുംബൈയില്‍ കാന്‍സര്‍ രോഗ ചികില്‍സയിലായിരുന്ന രവി പാര്‍ഥസാരഥി ഏപ്രില്‍ 27 നു അന്തരിച്ചു. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ രവി പാര്‍ഥസാരഥി ലണ്ടനിലേക്ക് കടന്നുകളഞ്ഞതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. 2021 അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ജാമ്യം കിട്ടിയ ശേഷം മരണം വരെ മുംബൈയില്‍ കാന്‍സര്‍ ചികില്‍സയിലായിരുന്നു.   

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:രവി പാര്‍ഥസാരഥി ഇന്‍ഡ്യ വിട്ടു പോയിട്ടില്ല, ദീര്‍ഘനാളത്തെ ചികില്‍സയ്ക്കൊടുവില്‍ അദ്ദേഹം മുംബൈയില്‍ അന്തരിച്ചു….

Fact Check By: Vasuki S 

Result: False