Image credit: Mathrubhumi, illustration by BS Pradeep Kumar

കേരളത്തില്‍ കുഴികള്‍ നിറഞ്ഞ റോഡിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം കേരളത്തിലെ റോഡിലെ ചിത്രമല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കുഴികള്‍ നിറഞ്ഞ ഒരു റോഡിന്‍റെ ചിത്രം കാണാം. ഈ ചിത്രത്തില്‍ കാണുന്ന റോഡ്‌ കേരളത്തിലെ ഒരു റോഡാണ് എന്ന് അവകാശപ്പെട്ട് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

ന്യൂയോർക്കിൽ നിന്നും വന്ന ആളും, കുടുംബവും ഈ റോഡു കണ്ട് ഇപ്പോഴും നിന്ന നിൽപ്പാണത്രെ. കഴിഞ്ഞ തവണ തൃശൂരിലെ അമ്മയുടെ വീട്ടിൽ നിന്നും പാലക്കാട്ട് അമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക്

പോകും വഴി കേരളത്തിലെ റോഡ് കണ്ട് നമ്മുടെ കേരളം

ആകെ മാറിപ്പോയല്ലോ എന്ന് അത്ഭുതപ്പെട്ട ആ

പയ്യൻ ഈ റോഡിന്‍റെ പടമെടുത്ത് നാസക്കയച്ചു കൊടുത്തു.

ഇപ്പോൾ നാസക്കും അത്ഭുതം...!

ചൊവ്വയിലും, ചന്ദ്രനിലുമൊക്കെ നാസ നടത്തിയ യാത്രകളുടെ ചിത്രങ്ങളുമായി ഈ ചിത്രങ്ങൾക്ക് അപാരസാമ്യം.

അങ്ങനെ നാസയിലും ഈ ചിത്രങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണത്രെ കൂടുതൽ ഗവേഷണത്തിനായി

നാസയുടെ സംഘം ഉടൻ കേരളത്തിലേക്ക്.. #കെ_കുഴി_ഡാ

#കേരളം_ഡാ

എന്നാല്‍ ഈ ചിത്രം ശരിക്കും കേരളത്തിലെ ഒരു റോഡിന്‍റെതാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഈ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് ചെയ്ത് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് മാതൃഭൂമി 2022ല്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ ലഭിച്ചു. ഈ വാര്‍ത്ത‍യില്‍ ഈ ചിത്രമുണ്ട്. ചിത്രത്തിന്‍റെ വിവരണം പ്രകാരം ഈ ചിത്രം ബി.എസ്. പ്രദീപ്‌ കുമാര്‍ വരച്ച ചിത്രമാണ്.

വാര്‍ത്ത‍ വായിക്കാന്‍ - Mathrubhumi | Archived

ഈ ചിത്രത്തിനെ കുറിച്ച് കൂടതല്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ആദ്യം മുസ്ലിം ലീഗ് നേതാവ് പി.കെ. അബ്ദു റബ്ബ് തന്‍റെ ഫെസ്ബൂക്കില്‍ പോസ്റ്റ്‌ ചെയ്തിരുന്നു.

FacebookArchived Link

ഈ പോസ്റ്റിന്‍റെ ഫാക്റ്റ് ചെക്ക്‌ മാതൃഭൂമി ഓണ്‍ലൈന്‍ തന്നെ ചെയ്തിട്ടുണ്ട്. മാതൃഭൂമിയുടെ ഫാക്റ്റ് ചെക്ക് പ്രകാരം, “ഇതൊരു യഥാർത്ഥ ചിത്രമേ അല്ല, മറിച്ച് 2022 ജൂൺ രണ്ടിന് മാതൃഭൂമി ഓൺലൈനിൽ പ്രസിദ്ധീകരിച്ച വാർത്തയ്ക്കൊപ്പം നൽകിയ പ്രതീകാത്മക ചിത്രമാണിത്.

റിപ്പോര്‍ട്ട്‌ വായിക്കാന്‍ - Mathrubhumi | Archived

നിഗമനം

കേരളത്തിന്‍റെ റോഡുകള്‍ എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ചിത്രം യഥാര്‍ത്ഥ ചിത്രമല്ല. ഈ ചിത്രം മാതൃഭൂമി ഒരു ലേഖനത്തില്‍ പ്രസിദ്ധികരിച്ച ഒരു പ്രതികാത്മക ചിത്രമാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഈ ചിത്രം കേരളത്തിലെ കുഴികള്‍ നിറഞ്ഞ റോഡിന്‍റെതല്ല; സത്യാവസ്ഥ ഇങ്ങനെ...

Written By: Mukundan K

Result: Misleading