
archived link | saudijobvacancy fb post |
വിവരണം
“ഉത്സവാഘോഷത്തിന്റെ ഭാഗമായി നടന്ന റിമി ടോമിയുടെ ഗാനമേളയ്ക്കിടെ സംഘർഷം. അക്രമികളിൽ നിന്നും സംഘർഷം ,നിരവധി നാട്ടുകാർക്ക് പരിക്കേറ്റു. സ്റ്റേജിനുള്ളിൽ നടന്ന അക്രമത്തിൽ ഗാനമേള സംഘത്തിന്റെ വാദ്യോപകരണങ്ങൾക്കും കേടു പറ്റി. കരുനാഗപ്പള്ളി തഴവാ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പത്താം ഉത്സവ ദിവസം രാത്രിയിലായിരുന്നു സംഘർഷം. പ്രശസ്ത പിന്നണി ഗായികയും അഭിനേത്രിയുമായ റിമി ടോമിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെതായിരുന്നു ഗാനമേള….” ഈ വിവരണത്തോടെ വാർത്ത പ്രചരിക്കുന്നത് Saudijobvacancy എന്ന വെബ്‌സൈറ്റിൽ നിന്നുമാണ്.
അവതരണത്തിലെ തനതു ശൈലി കൊണ്ട് റിമി ടോമി ഓരോ ഷോകളിലും വേദി പിടിച്ചടക്കാറുണ്ട്. അതുകൊണ്ടുതന്നെ വിവാദങ്ങളും എപ്പോഴും റിമിക്കൊപ്പമുണ്ട്. റിമി ടോമിയെപ്പറ്റി ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഈ വാർത്തയുടെ വിശദാംശങ്ങൾ നമുക്ക് അന്വേഷിച്ചു നോക്കാം
archived link | filmibeat news |
വസ്തുതാ വിശകലനം
തഴവ ശ്രീകൃഷ്ണ സ്വാമി അമ്പലം കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്റെ പരിധിയിൽ പെടുന്നതാണ്. അതുകൊണ്ട് ഞങ്ങൾ അവിടെ അന്വേഷിച്ചു. സംഭവം സത്യമാണെന്നു അവർ സ്ഥിരീകരിച്ചിട്ടുണ്ട്.
വാർത്തകളിൽ പ്രസ്താവിക്കുന്നതുപോലെ, സ്ഥലവാസിയായ യുവാവ് വേദിയിലേയ്ക്ക് അന്യായമായി കടന്നു ചെന്നപ്പോൾ ഗായകൻ വിലക്കുകയും യുവാവ് വേദി വിട്ടു പോകാൻ വിസമ്മതിക്കുകയും ചെയ്തതോടെ സംഘർഷം തുടങ്ങുകയായിരുന്നു. പോലീസ് ഇടപെട്ടാണ് സംഘർഷം അവസാനിപ്പിച്ചത്. സംഭവത്തിൽ ആർക്കും പരുക്കില്ല. പോലീസ് സ്റ്റേഷനിലെ ഉദോഗസ്ഥർ ഇത്രയും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. മേല്പറഞ്ഞ പോസ്റ്റ് ഫിൽമി ഗ്ലിറ്റ്‌സ് മീഡിയ, മാപ്പിള മീഡിയ എന്നീ പേജുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭൂമി വെബ്‌സൈറ്റിലും വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
archived link | mathrubhumi link |
നിഗമനം
റിമി ടോമിയുടെ പരിപാടിക്കിടയിൽ സംഘർഷമുണ്ടായി എന്ന് പ്രചരിക്കുന്ന വാർത്ത സത്യമാണ്. സ്ഥലത്തെ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വാർത്ത വിശ്വസനീയമാണ്
