
വിവരണം
ബീച്ചില്‍ ബോംബ് വയ്ക്കും, ഹിന്ദു പെണ്‍കുട്ടികളെ ബലാത്സംഘം ചെയ്യും പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വളിച്ചൊരു യുവാവ് സ്വന്തമായി പ്രചരിപ്പിച്ച വീഡിയോയാണ് ഇത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈറലായ ഈ വീഡിയോയ്ക്ക് പിന്നിലെ യുവാവിനെ പോലീസ് പിടികൂടുകയും ചെയ്തു. ഇതോടെ സമൂഹമാധ്യമങ്ങളില്‍ മറ്റൊരു പ്രചരണവും വൈറല്‍ ആയി തുടങ്ങി. സംഘപരിവാര്‍ പ്രവര്‍ത്തകനാണ് ഇയാളെന്നും തീവ്ര ഹിന്ദുത്വവാദിയായതിന്‍റെ പേരിലാണ് ഇത്തരമൊരു ഭീഷണി വീഡിയോയെന്നും. ‘ഈ മൗനം അപകടം’ എന്നയൊരു പേജില്‍ വന്ന പോസ്റ്റ് ഇപ്രകാരമാണ് ‘പാക്കിസ്ഥാൻ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുകയും ബീച്ചിൽ ബോംബ് സ്ഫോടനം നടത്തുമെന്നും ഹൈന്ദവ പെൻകുട്ടികളെ ബലാത്സംഗം ചെയുമെന്നും ഹിന്ദി ഭാഷയിൽ മുഖം മൂടിയണിഞ്ഞ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട സംഘപരിവാർ പ്രവർത്തകനായ സൈജൻ പുജാരി അറസ്റ്റിൽ’. എന്നാല്‍ യാഥാത്ഥ്യമെന്താണ്?
ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റും സ്ക്രീന്‍ഷോട്ടും
Archived Link |
വസ്തുത വിശകലനം
ആദ്യം തന്നെ പോസ്റ്റിൽ പറഞ്ഞരിക്കുന്നതല്ല അയാളുടെ യഥാർത്ഥ പേര്. ശ്രിജിൻ കുമാർ പൂജാരി എന്നതാണ് ഉടുപ്പി പോലീസ് അറസ്റ്റ് ചെയ്ത ഈ യുവാവിന്റെ പേര്. ഒരു മിനിറ്റും 24 സെക്കന്റുമുള്ള വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. മാൽപ്പെ ബീച്ചിൽ ബോംബ് വയ്ക്കുമെന്നും ഹിന്ദുപെൺകുട്ടികളെ ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി മുഖം മറച്ചുളള വിഡിയോ പോസ്റ്റ് ചെയ്തത് താൻ തന്നെയാണെന്ന് പോലീസിനോട് ഇയാൾ കുറ്റസമ്മതം നടത്തുകയും ചെയ്തു. എന്നാൽ വീട്ടുകാർ ജോലിക്ക് പോകാൻ നിർബ ന്ധിച്ചപ്പോൾ അവരെ ഭയപ്പെടുത്താൻ വേണ്ടി ചെയ്ത തമാശയാണെന്നായിരുന്നു ഈ 18 വയസുകാരന്റെ വിശദീകരണം. മുഖ്യധാരമാധ്യമങ്ങൾ എല്ലാ തന്നെ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ ഉഡുപ്പി മാൽപേ പോലീസ് സ്റ്റേഷനിൽ വിളിച്ച് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇൻസ്പെക്ടറോട് അന്വേഷിച്ചിരുന്നു. ശ്രിജിൻ പൂജാരി ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിലോ മത സംഘടനകളിലോ പ്രവർത്തിക്കുന്നയാളല്ല എന്ന് അവർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കേസ് അന്വേഷണത്തിലിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ ലിങ്ക്
Manoramanews.com | Archived Link |
Cognate.com | Archived Link |
നിഗമനം
ഈ പോസ്റ്റ് വ്യാജമാണ്. പോലീസിന് നല്കിയ മൊഴിയിൽ നിന്ന് തന്നെ യുവാവിന്റെ ഉദ്ദേശലക്ഷ്യം വ്യക്തമാണ്. അതുകൊണ്ടു തന്നെ സംഘപരിവാർ സംഘടന പ്രവർത്തകനാണെന്നും തീവ്രഹിന്ദുത്വവാദ സംഘടനയിൽ അംഗമാണെന്നും ഉള്ള പ്രചരണം തെറ്റാണ്. മൽപേ പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് വരിക്കാരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മാത്രം ചമച്ചെടുത്ത ഒരു പോസ്റ്റാണിത്.
ചിത്രം കടപ്പാട്: ഫെസ്ബൂക്ക്

Title:പാക്കിസ്ഥാന്‍ അനുകൂല മുദ്രവാക്യം വിളിച്ച് ബോംബ് ഭീഷണി മുഴിക്കിയത് ആര്‍എസ്എസ് പ്രവര്‍ത്തകനോ?
Fact Check By: Harishankar PrasadResult: False
