അയോധ്യ ശ്രീരാമ ക്ഷേത്രത്തില്‍ ഈ മാസം പ്രതിഷ്ഠ നടത്താന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നു. ഈ പശ്ചാത്തലത്തില്‍ അയോദ്ധ്യയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ വിശ്വാസികളും മറ്റുള്ളവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുകയാണ്. അയോധ്യ രാമക്ഷേത്ര ഭൂമിയില്‍ സന്യാസിമാര്‍ ഭക്തിപുരസരം പൂജാദി കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം

നാലഞ്ചു സന്യാസിമാര്‍ ക്ഷേത്ര പരിസരത്ത് പൂജാകര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പശ്ചാത്തലത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു ക്ഷേത്രത്തിന്‍റെ കുറെ ഭാഗങ്ങളും കാണാം. അയോധ്യ രാമക്ഷേത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ:

FB postarchived link

എന്നാല്‍ ഇത് അയോദ്ധ്യയല്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. ഹരിയാനയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്.

വസ്തുത ഇങ്ങനെ

ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഞങ്ങൾക്ക് ഒരു ഫേസ്ബുക്ക് പോസ്റ്റ് ലഭിച്ചു. ഫേസ്ബുക്കിലെ പോസ്റ്റിൽ കാണുന്നത് ഹരിയാനയിലെ റോഹ്താഖില്‍ സ്ഥിതിചെയ്യുന്ന സിദ്ധ ശിരോമണി ശ്രീ ബാബ മസ്തിനാഥ് മഠത്തിലെ പൂജാകര്‍മ്മങ്ങളാണ്. വീഡിയോയിലെ ദൃശ്യങ്ങൾ തന്നെയാണ് പോസ്റ്റിലുള്ളത്. എം‌എല്‍‌എ എംഎൽഎ മഹന്ത് ബാലക്നാഥ് യോഗിയുടെ ഫേസ്ബുക്ക് പേജിലാണ് ദൃശ്യങ്ങള്‍ കൊടുത്തിട്ടുള്ളത്.

“സിദ്ധ ശിരോമണി ശ്രീ ബാബ മസ്ത്നാഥ് മന്ദിർ ബ്രാഹ്മലിൻ പുരോഹിതൻ ശ്രീ ഹസാരി നാഥ് ജിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് ഇന്ന് മഠത്തിൽ കൂട്ടപൂജയും ഹവന പരിപാടിയും നടത്തി, ശവകുടീരത്തിൽ ആദരാഞ്ജലി അർപ്പിച്ചു.”- എന്ന വിവരണവുമുണ്ട്. എംഎൽഎ മഹന്ത് ബാലക്നാഥ് യോഗി തന്നെയാണ് ഇപ്പോഴത്തെ മഠാധിപതി. മഠത്തോടൊപ്പം സര്‍വ്വകലാശാലയുണ്ട്. എംഎൽഎ മഹന്ത് ബാലക്നാഥ് യോഗിയാണ് നിലവില്‍ ചാന്‍സിലര്‍. മഠത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റിലുണ്ട്.

ഹരിയാനയിലെ റോഹ്താഖില്‍ നിന്നുള്ള ദൃശ്യങ്ങളാണ് അയോധ്യയുടെ പേരില്‍ പ്രചരിപ്പിക്കുന്നത്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. സന്യാസികള്‍ പൂജാദി കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന ദൃശ്യങ്ങള്‍ അയോധ്യയിലേതല്ല. ഹരിയാനയിലെ റോഹ്താഖിലുള്ള സിദ്ധ ശിരോമണി ശ്രീ ബാബ മസ്ത്നാഥ് മന്ദിറില്‍ നിന്നുള്ളതാണ്. അയോദ്ധ്യയുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സന്യാസിമാര്‍ പൂജാദി കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന ദൃശ്യങ്ങള്‍ അയോധ്യയില്‍ നിന്നുള്ളതല്ല, സത്യമിതാണ്...

Written By: Vasuki S

Result: False