
നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഉത്തർപ്രദേശിൽ ഭരണകക്ഷിയായ ബിജെപി 403 സീറ്റുകളില്‍ 255 എണ്ണത്തിലും വിജയിച്ച് കേവല ഭൂരിപക്ഷം നേടി. സമാജ് വാദി പാർട്ടിയാണ് തൊട്ടടുത്ത സ്ഥാനത്ത് 111 സീറ്റുകളുമായി പ്രതിപക്ഷ കക്ഷിയായത്. ഫലപ്രഖ്യാപനത്തിന് ശേഷം സാമൂഹികമാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. സമാജ് വാദി പാർട്ടി നേതാവ് പൊതുനിരത്തിൽ മുഖ്യമന്ത്രിയുടെ ചിത്രം കത്തിക്കുന്നതിനിടയിൽ സ്വയം അപകടത്തിൽപ്പെട്ടു എന്നാണ് പ്രചരണം
പ്രചരണം
വീഡിയോദൃശ്യങ്ങളിൽ ചിത്രം പോലെ എന്തോ ഒന്ന് കൈയ്യില്‍ പിടിച്ച് ഒരു വ്യക്തി പുറംതിരിഞ്ഞ് നിൽക്കുന്നതാണ് കാണാൻ സാധിക്കുന്നത്. തുടർന്ന് പെട്ടെന്ന് പടർന്ന അയാളുടെ മുഖത്തും കഴുത്തിലും തോളുകളിലും പിടിക്കുന്നതും അയാൾ വേദനയോടെ ഓടുന്നതുമായ ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ കാണുന്നത്. ഒപ്പമുള്ള വിവരണം ഇങ്ങനെയാണ്: “രാമ ഭക്തനും സന്യാസിയു മായ മഹാനായ യോഗി ജിയുടെ ചിത്രം നടുറോട്ടിൽ വെച്ച് പെട്രോളൊഴിച്ച് കത്തിക്കാൻ നോക്കിയതാണ് സമാജ് വാദി പാർട്ടി നേതാവ് അവൻ ചെയ്ത പാപത്തിന് ഫലം അപ്പോൾ തന്നെ കിട്ടി”
അതായത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചിത്രം കത്തിക്കുന്നതിനിടയിലാണ് അയാൾക്ക് തീപിടിച്ചത് എന്നാണ് വിവരണം. ഞങ്ങൾ പ്രചരണത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ തെറ്റായ പ്രചരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നത് എന്ന് വ്യക്തമായി.
വസ്തുത ഇങ്ങനെ
പലരും ഫേസ്ബുക്കില്‍ ഇടെ വീഡിയോ പങ്കുവയ്ക്കുന്നുണ്ട്.

ഞങ്ങൾ ഞങ്ങൾ വീഡിയോയുടെ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ നിരവധി സാമൂഹ്യ മാധ്യമ പോസ്റ്റുകളും കൂടാതെ വീഡിയോയെ കുറിച്ച് ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച ലേഖനങ്ങളും ലഭിച്ചു.
വാർത്തകൾ പ്രകാരം കാൺപൂരിലെ മുതിർന്ന സമാജ്‌വാദി പാർട്ടി നേതാവായ പിന്‍റു എന്ന് വിളിക്കുന്ന നരേന്ദ്ര സിംഗ് ആണ് ഇങ്ങനെയൊരു ഒരു കടുംകൈയ്ക്കു മുതിര്‍ന്നത്. ഇതിനുശേഷം ഇദ്ദേഹത്തെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തെരെഞ്ഞെടുപ്പ് ഫലത്തില്‍ സമാജ് വാദി പാര്‍ട്ടി നേരിട്ട പരാജയത്തില്‍ മനംനൊന്ത് ആണ് നരേന്ദ്ര സിംഗ് ഇങ്ങനെ ചെയ്തത് എന്നാണ് വാര്ത്തകള്‍ പറയുന്നത്. യോഗി ആദിത്യനാഥിന്‍റെ ചിത്രം കത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സംഭവിച്ചതാണ് എന്നു ഒരിടത്തും പരാമര്‍ശമില്ല.

ഞങ്ങൾ പ്രചരണത്തെ കുറിച്ച് ബന്ധപ്പെട്ട ഹസ്രത്ത്ഗഞ്ച് പോലീസ് സ്റ്റേഷനിൽ അന്വേഷിച്ചു. അവിടെനിന്നും സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്: “വൈകിട്ട് ഏതാണ്ട് നാലുമണിയോടെ നിയമസഭാ മന്ദിരത്തിന് മുന്നിൽ നരേന്ദ്രബാബു എത്തുകയുണ്ടായി. അതിനുശേഷം അദ്ദേഹം സ്വന്തം ശരീരത്തിലേക്ക് ഇന്ധനം ഒഴിച്ചു ശേഷം തീകൊളുത്തുകയായിരുന്നു. പെട്ടെന്നുതന്നെ സംഭവം പോലീസിന്‍റെ കണ്ണിൽ പെടുകയും അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
അദ്ദേഹം യോഗിയുടെ ചിത്രം കത്തിക്കുകയായിരുന്നു എന്നത് തെറ്റായ പ്രചരണമാണ്. തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തെ തുടർന്നുള്ള നിരാശയാണ് അദ്ദേഹം ഇങ്ങനെ ചെയ്യാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിശദാംശങ്ങൾ അദ്ദേഹത്തിൽനിന്നും മൊഴി കിട്ടിയതിനുശേഷം മാത്രമേ അറിയാന്‍ കഴിയൂ. ഏതായാലും സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണം തെറ്റാണ്. അദ്ദേഹം യോഗിയുടെ ചിത്രം കത്തിച്ചിട്ടില്ല”
സമാജ് വാദി പാർട്ടി നേതാവായ നരേന്ദ്ര സിംഗ്, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ചിത്രം കത്തിക്കുന്നതിലൂടെ അപകടം ഉണ്ടായി എന്നത് തെറ്റായ പ്രചരണമാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം സമാജ് വാദി പാർട്ടി നേതാവ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ചിത്രം കത്തിച്ചപ്പോൾ തീപിടിച്ചു എന്നത് തെറ്റായ പ്രചരണമാണ്. അദ്ദേഹം യോഗിയുടെ ചിത്രം കത്തിക്കുകയായിരുന്നില്ല.
തെരഞ്ഞെടുപ്പ് പരാജയത്തിൽ തുടർന്നുണ്ടായ നിരാശയെ തുടര്‍ന്ന് സ്വയം തീ കൊളുത്തുകയാണ് ഉണ്ടായത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:സമാജ് വാദി പാര്‍ട്ടി നേതാവ് നിരാശമൂലം സ്വയം തീ കൊളുത്തിയതാണ്… യോഗിയുടെ ചിത്രം കത്തിക്കുകയായിരുന്നില്ല…
Fact Check By: Vasuki SResult: Partly False
