
റെയില്‍വേ സ്റ്റേഷനുകളില്‍ കഠിനമായ ഭാരം ചുമലിലേറ്റി നടന്നു നീങ്ങുന്ന പുരുഷന്മാരായ പോര്‍ട്ടര്‍മാരെ മാത്രമേ നമ്മള്‍ കണ്ടിട്ടുള്ളു. എന്നാല്‍ റെയിൽവേ സ്റ്റേഷനിൽ ചരക്കുകൾ തലയില്‍ ചുമന്ന് കൊണ്ട് പോകുന്ന സന്ധ്യ എന്ന സ്ത്രീയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നുണ്ട്.
പ്രചരണം
സന്ധ്യയുടെ ചിത്രത്തോടൊപ്പം നൽകിയിട്ടുള്ള വിവരണ പ്രകാരം ഇവർ ഇന്ത്യയിലെ ആദ്യത്തെ വനിത പോര്‍ട്ടര്‍ ആണ്. ഇത് സൂചിപ്പിച്ച് നൽകിയിട്ടുള്ള വാചകങ്ങൾ ഇങ്ങനെയാണ് : ഇന്ത്യയിലെ ആദ്യത്തെ റെയിൽവേയിലെ സ്ത്രീ ആയ കൂലി . തന്റെ ഭർത്താവ് മരിച്ചു കഴിഞ്ഞു മൂന്നു മക്കളെ നോക്കാൻ ആണ് ഇവർ ഇ പണിക്ക് ഇറങ്ങിയത് . ഒരു ബിഗ് സല്യൂട്ട്

ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. തെറ്റായ പ്രചരണമാണ് നടത്തുന്നതെന്ന് വ്യക്തമാവുകയും ചെയ്തു.
വസ്തുത ഇതാണ്
നിരവധിപേർ ഫേസ്ബുക്കിൽ ഇതേ ചിത്രം ഇതേ വിവരണവുമായി പങ്കുവയ്ക്കുന്നുണ്ട്.

കഴിഞ്ഞ കൊല്ലം വനിതാ ദിനത്തില്‍ ഇന്ത്യന്‍ റെയില്‍വേ ട്വിട്ടറില്‍ വനിതാ പോര്‍ട്ടര്‍മാരായി ജോലി ചെയ്യുന്ന സ്ത്രീകളുടെ ചിത്രം അഭിമാന പൂര്‍വ്വം പങ്കുവച്ചിരുന്നു. ഏതാണ്ട് 2019 മുതൽ സന്ധ്യ ഇന്ത്യയിലെ ആദ്യ വനിതാ പോര്‍ട്ടറാണ് എന്ന പ്രചരണം നടക്കുന്നുണ്ടെന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ കാണാൻ കഴിഞ്ഞത്. ആദ്യത്തെ വനിതാ പോർട്ടർ ആരാണ് എന്ന് ഗൂഗിള്‍ വഴി അന്വേഷണം നടത്തി നോക്കിയപ്പോൾ എന്‍ഡിടിവി പ്രസിദ്ധീകരിച്ച ഒരു യൂട്യൂബ് ചാനൽ വാർത്ത ശ്രദ്ധയില്‍ പെട്ടു. രാജസ്ഥാൻ റെയിൽവേ സ്റ്റേഷനിലെ ആദ്യത്തെ വനിതാ പോർട്ടർ ആയ മഞ്ജു ദേവിയെ കുറിച്ചുള്ളതാണ് വാർത്ത, 2013 മാർച്ച് 29 വാർത്ത നൽകിയിട്ടുള്ളത്.
“മഞ്ജു രാജസ്ഥാനിലെ ആദ്യ വനിതാ പോര്‍ട്ടര്‍-ജയ്പൂർ റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർ 33 വയസ്സുള്ള മഞ്ജുവിനെ കാണുമ്പോൾ ആശയക്കുഴപ്പത്തിലാകും. ചെറിയ തുകയ്ക്ക് യാത്രക്കാരുടെ കനത്ത ലഗേജ് കൊണ്ടുപോകാൻ തയ്യാറാകുന്ന മഞ്ജു സ്റ്റേഷനിലെ ഒരു പോർട്ടർ ആണ്. ഇവർ മൂന്ന് കുട്ടികളുടെ അമ്മയുമാണ്.” എന്നാണ് വിവരണം നൽകിയിട്ടുണ്ട്
ബിസിനസ് ലൈൻ എന്ന മാധ്യമം 2013 മാർച്ച് 17 ന് പ്രസിദ്ധീകരിച്ച ഒരു വാർത്ത പ്രകാരം വീട്ടമ്മയായിരുന്ന മഞ്ജു ദേവി എന്ന സ്ത്രീ അവരുടെ ഭർത്താവിന്‍റെ മരണശേഷം പോർട്ടറായി ജോലിയിൽ പ്രവേശിച്ചു. ഇവർ രാജസ്ഥാനിലെ ആദ്യ വനിതാ പോർട്ടർ ആണ്
മറ്റു ചില മാധ്യമങ്ങളും മഞ്ജു ദേവി നോര്‍ത്ത് വെസ്റ്റ് റെയില്‍വേയുടെ ആദ്യത്തെ വനിതാ പോര്‍ട്ടറാണ് എന്ന വാർത്ത കൊടുത്തിട്ടുണ്ട്. എന്നാല്‍ മഞ്ജു ദേവി ഇന്ത്യയിലെ തന്നെ ആദ്യത്തെ പോര്‍ട്ടര്‍ ആണോ എന്ന് വാര്‍ത്തകളില്‍ നിന്ന് വ്യക്തമല്ല. ഞങ്ങള്‍ ഏറെ തിരഞ്ഞെങ്കിലും ഇന്ത്യയിലെ ആദ്യത്തെ വനിതാ പോര്‍ട്ടറെ കുറിച്ച് വ്യക്തമായ സൂചനകള്‍ ഒരിടത്തുനിന്നും ലഭിച്ചില്ല. എങ്കിലും കൂടുതല്‍ വാര്‍ത്തകളും ഈ സ്ഥാനം മഞ്ജു ദേവിക്കാണ് നല്‍കിയിട്ടുള്ളത്.

തുടർന്ന് ഞങ്ങൾ സന്ധ്യ എന്ന സ്ത്രീയെക്കുറിച്ച് തിരഞ്ഞു. ഭര്‍ത്താവിന്‍റെ മരണശേഷം പോർട്ടറായി ജോലി നോക്കാൻ ഇറങ്ങി പുറപ്പെട്ട സന്ധ്യയെ കുറിച്ച് മാധ്യമങ്ങൾ വാർത്ത നൽകിയിട്ടുണ്ട്. ദൈനിക് ഭാസ്കർ പ്രസിദ്ധീകരിച്ച വാർത്ത പ്രകാരം മധ്യപ്രദേശിലെ ജബൽപൂരിലെ കട്ട്നി റെയില്‍വെ സ്റ്റേഷനിലാണ് സന്ധ്യ പോര്‍ട്ടറായി ജോലി ചെയ്യുന്നത്. തന്‍റെ കുട്ടികളെ ഉദ്യോഗസ്ഥരാക്കി മാറ്റാനാണ് താൻ പോർട്ടറായി ജോലി നോക്കുന്നത് എന്ന് സന്ധ്യ പറയുന്നു. ഈ വാർത്ത വന്നിരിക്കുന്നത് 2017 ലാണ്. രോഗബാധിതനായി സന്ധ്യയുടെ ഭർത്താവ് മരിച്ചത് 2016 ലാണ്. സന്ധ്യ ആദ്യമായ ജോലിയിൽ പ്രവേശിച്ചത് 2017 ലാണ് എന്ന് വാർത്തയിൽ പറയുന്നുണ്ട്.
രാജസ്ഥാനിലെ മഞ്ജു ദേവി എന്ന സ്ത്രീ റെയിൽവേ പോർട്ടർ ആയി 2013 ല്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. എന്നാൽ സന്ധ്യ 2017 ലാണ് വനിത പോർട്ടർ ആയി ജോലിയിൽ പ്രവേശിച്ചത്. അതിനാൽ തന്നെ പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം തെറ്റാണ് എന്ന് വ്യക്തമാണ്.
ഇവരെ കൂടാതെ വാരാണസി, ഭോപാല്‍ എന്നിവിടങ്ങളിലും വനിതാ പോര്‍ട്ടര്‍മാര്‍ ജോലി ചെയ്യുന്നുണ്ട് എന്ന് വാര്‍ത്തകളില്‍ പറയുന്നു.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. സന്ധ്യ ഇന്ത്യയിലെ ആദ്യത്തെ വനിതാ പോര്‍ട്ടറല്ല. 2013ല്‍ രാജസ്ഥാനിലെ ജബല്‍പൂരിൽ മഞ്ജു ദേവി എന്നൊരു സ്ത്രീ ഇതിനുമുമ്പ് പോര്‍ട്ടര്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. സന്ധ്യ ജോലിയിൽ പ്രവേശിച്ചത് 2017ലാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ചിത്രത്തില്‍ കാണുന്ന സന്ധ്യ ഇന്ത്യയിലെ ആദ്യത്തെ വനിതാ പോര്‍ട്ടറല്ല, യാഥാര്‍ഥ്യമറിയൂ…
Fact Check By: Vasuki SResult: Misleading
