
വിവരണം
കേന്ദ്ര സർക്കാരിന്‍റെ ഒരു അറിയിപ്പ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വളരെ വൈറലായി പ്രചരിക്കുന്നുണ്ട്. ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള സർദാർ പട്ടേൽ സ്കോളർഷിപ്പിനെ കുറിച്ചുള്ളതാണ് ഈ അറിയിപ്പ്. സ്കോളര്‍ഷിപ്പ് തുകയായി 1 5 0 0 0 രൂപ നല്‍കുന്ന സർദാർ പട്ടേൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം എന്നാണ് അറിയിപ്പിൽ ഉള്ളത്. അതിനു വേണ്ട രേഖകളുടെ ലിസ്റ്റും പോസ്റ്റിൽ നൽകിയിട്ടുണ്ട്.

കുട്ടികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതികളെക്കുറിച്ചുള്ള പോസ്റ്റുകളായതിനാൽ വാസ്തവം അന്വേഷിക്കാതെ തന്നെ നിരവധി പേർ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇത്തരം പങ്കുവയ്ക്കും. ആർക്കെങ്കിലും ഉപകരിക്കട്ടെ എന്ന നിഷ്കളങ്കമായ ഒരു ഉദ്ദേശം മാത്രമേ ഇതിനു പിന്നിൽ ഉള്ളൂ. എന്നാൽ ഈ അറിയിപ്പ് പൂർണമായും തെറ്റാണ് എന്നാണ് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ അറിയാന്‍ സാധിച്ചത്. ഇത്തരത്തില്‍ ഒരു സ്കോളര്‍ഷിപ്പിനെ പറ്റി വാര്ത്തകള്‍ വരുമ്പോള്‍ പലരും ഇത് സര്‍ക്കാര്‍ തലത്തില്‍ ലഭിക്കുന്നതാണോ എന്ന് സംശയിക്കും. ഈ സ്കോളർഷിപ്പിനെക്കുറിച്ചുള്ള അറിയിപ്പ് സത്യമാണോ എന്നു ചോദിച്ചു കൊണ്ട് വായനക്കാരിൽ നിന്നും ഞങ്ങള്‍ക്ക് സന്ദേശം ലഭിച്ചിരുന്നു.

ഇങ്ങനെയൊരു അറിയിപ്പ് അക്ഷയ അധികൃതർക്ക് ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് അവർ ഞങ്ങളെ അറിയിച്ചത്. വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.
വസ്തുത വിശകലനം
ഞങ്ങൾ ഇതേപറ്റി അക്ഷയ കേന്ദ്രത്തിൽ അന്വേഷിച്ചപ്പോൾ അക്ഷയയിൽ ഇതുവരെ ഇങ്ങനെ ഒരു പദ്ധതി ഇല്ല എന്നാണ് അവർ ഞങ്ങളോട് പ്രതികരിച്ചത്. തുടർന്ന് ഞങ്ങൾ കൂടുതൽ അന്വേഷിച്ചു. അപ്പോൾ ഈ പദ്ധതി ജനസേവന കേന്ദ്രം വഴി ലഭിക്കുമെന്ന് ഞങ്ങളോട് അക്ഷയ ജീവനക്കാരൻ പ്രതികരിച്ചു. അതനുസരിച്ച് ഞങ്ങൾ ജനസേവന കേന്ദ്രത്തിൽ അന്വേഷിച്ചു.
ഈ പദ്ധതി ബഡി ഫോർ സ്റ്റഡി ഇന്ത്യ ഫൗണ്ടേഷൻ എന്ന സംഘാടനയുടെതാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ പഠനത്തിൽ പ്രോത്സാഹിപ്പിക്കുക എന്നതാണ് സ്ഥാപനത്തിൻറെ ലക്ഷ്യം. അതിനാണ് അവർ സ്കോളർഷിപ്പ് നൽകുന്നത്.

സർക്കാരുമായി സ്കോളര്‍ഷിപ്പിന് യാതൊരു ബന്ധവുമില്ല. ഈ സ്കോളര്‍ഷിപ്പിനായി ജനസേവനകേന്ദ്രം വഴിയും അപേക്ഷിക്കാം. ഇതാണ് അറിയിപ്പിന് പിന്നിലെ യാഥാർഥ്യം. ബഡി ഫോർ സ്റ്റഡി സംഘടനയുടെ വെബ്സൈറ്റ് നോക്കിയാല്‍ സ്കോളർഷിപ്പ് പദ്ധതിയെ കുറിച്ചുള്ള വിവരങ്ങളും എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്ന വിവരങ്ങളും വ്യക്തമായി നൽകിയിട്ടുണ്ട്. ജനസേവന കേന്ദ്രം വഴിയല്ലാതെ നേരിട്ടും പദ്ധതിക്കായി അപേക്ഷിക്കാവുന്നതാണ്.
സര്‍ദാര്‍ പട്ടേല്‍ സ്കോളര്‍ഷിപ്പ് അക്ഷയകേന്ദ്രം വഴി അല്ല ലഭിക്കുന്നത്. ഇതിന് സർക്കാരുമായി യാതൊരു ബന്ധവും ഇല്ല. ബഡി ഫോർ സ്റ്റഡി ഫൗണ്ടേഷൻ എന്ന സ്ഥാപനമാണ് സ്കോളർഷിപ്പ് ലഭ്യമാക്കുന്നത്.
നിഗമനം
പോസ്റ്റില്‍ നൽകിയ വാർത്ത തെറ്റാണ്. സര്‍ദാര്‍ പട്ടേല്‍ സ്കോളര്‍ഷിപ്പ് അക്ഷയകേന്ദ്രം വഴി ലഭിക്കില്ല. ഒരു സാമൂഹ്യ സേവന സംഘടനയുടേതാണ് സ്കോളര്‍ഷിപ്പ്. സർദാർ പട്ടേൽ സ്കോളർഷിപ്പ് കേന്ദ്ര- സംസ്ഥാന സർക്കാർ പദ്ധതി അല്ല. ബഡി ഫോർ സ്റ്റഡി ഫൗണ്ടേഷൻ എന്ന സ്ഥാപനം സംഘടന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മുന്നോട്ടുവെച്ചിരിക്കുന്ന പദ്ധതിയാണിത്. അക്ഷയ കേന്ദ്രത്തിലൂടെ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാൻ ആകില്ല.

Title:സർദാർ പട്ടേൽ സ്കോളർഷിപ്പ് അക്ഷയകേന്ദ്രം വഴി അപേക്ഷിക്കാം എന്ന അറിയിപ്പ് തെറ്റാണ്…
Fact Check By: Vasuki SResult: False
