അച്ഛനെയും മകനെയും ഒരു പെണ്‍കുട്ടി വിവാഹം കഴിച്ചു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡാണ്…

Misleading Social

അച്ഛനും മകനും ഒരേ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ സ്ക്രിപ്റ്റഡാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. 

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു പെണ്‍കുട്ടിയും ഒരു യുവാവും ഒരു വയോധികനും കഴുത്തില്‍ മാല ഇട്ട് നില്‍കുന്നതായി കാണാം. പെണ്‍കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരവും കാണാം. ഈ വീഡിയോയില്‍ ഈ പെണ്‍കുട്ടി ഹിന്ദിയില്‍ പറയുന്നു അവളോടൊപ്പം നില്‍കുന്നത് അവളുടെ ഭര്‍ത്താക്കന്മാരാണ്. അവരുടെ ആചാരം പ്രകാരം മകനെ വിവാഹം കഴിച്ച അച്ഛനെയും വിവാഹം കഴിക്കേണ്ടി വരും. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “നമ്മുടെ നാട് ഇത് എങ്ങോട് ആണ് പോകുന്നത് 🤔 അച്ഛനും മകനും ഒരു പെണ്ണ് മതി 😂 മിത്രങ്ങൾ സ്വപ്നം കണ്ട ഇന്ത്യ 😏ഇത് ഏതു ജിഹാദിൽ പെടും ആവോ 🤔 സംഘികൾ കണ്ട ജിഹാദി സ്വപ്നം

എന്നാല്‍ ശരിക്കും ഈ പെണ്‍കുട്ടി അച്ഛനും മകനെയും വിവാഹം കഴിച്ചുവോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ വീഡിയോ സുക്ഷിച്ച് നോക്കിയപ്പോള്‍ ഒരു നിരാകരണം ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടു. ഈ നിരാകരണം നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

0:07 സെക്കന്‍റില്‍ ഈ നിരാകരണം പറയുന്നത് ഇപ്രകാരമാണ്: “ഈ  വീഡിയോ വിനോദത്തിന്‍റെ ഉദ്ദേശത്തോടെയാണ് നിര്‍മിച്ചത്. ഈ വീഡിയോ ആരെയും അവരുടെ വര്‍ഗം, വര്‍ണ്ണം, ലിംഗം, പൌരത്വം, വംശപരമ്പര, പ്രായം, മതം, വൈവാഹികനില, ലൈംഗികത, ലൈംഗിക ആഭിമുഖ്യത്തിനെ അനാദരവ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല.”

ഈ മിന്നല്‍ നിരാകരണം കാണാന്‍ സ്ക്രീന്‍ പൌസ് ചെയ്യേണ്ടി വരും. ഈ വീഡിയോയുണ്ടാക്കിയത് കനയ്യ സിംഗ് എന്നൊരു വ്യക്തിയാണ്. ഇയാളുടെ യുട്യൂബ് ചാനല്‍ ഞങ്ങള്‍ കണ്ടെത്തി. ഈ ചാനലിലും ഈ വീഡിയോ ലഭ്യമാണ്.

ഇത്തരം വീഡിയോകൾ സൃഷ്ടിക്കലാണ് ഇയാളുടെ പണി. ഇത്തരമൊരു ഷോക്ക് വാല്യൂ ഉള്ള സ്ക്രിപ്റ്റ്ഡ് വീഡിയോകളുണ്ടാക്കി, ക്ലിക്ക് ബൈറ്റ് ചെയ്യുന്ന തമ്പ്നെയിൽ ഉപയോഗിച്ച് വ്യൂസ് കൂട്ടാനുള്ള പരിപാടി മാത്രമാണ് ഇവരുടേത്.

നിഗമനം

അച്ഛനെയും മകനെയും വിവാഹം കഴിച്ചു ഒരു പെണ്‍കുട്ടി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:അച്ഛനെയും മകനെയും ഒരു പെണ്‍കുട്ടി വിവാഹം കഴിച്ചു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡാണ്…

Written By: Mukundan K  

Result: Misleading