ബാര്‍ബര്‍ ഷോപ്പില്‍ മസാജ് നല്‍കുന്നതിനിടെ ഒരു വ്യക്തി മരിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡാണ്

Misleading

ബാര്‍ബര്‍ ഷോപ്പില്‍ മസാജ് നല്‍കുന്നതിനിടെ തെറ്റായ മസാജിംഗ് രീതി മൂലം ഒരു വ്യക്തി മരണം പ്രാപിക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ സ്ക്രിപ്റ്റഡാണെന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വ്യക്തി ബാര്‍ബര്‍ ഷോപ്പില്‍ ഇരുന്നു മാസജ് എടുക്കുന്നതായി കാണാം. മസാജ് ചെയ്യുന്നവന്‍ കഴുത്ത് മസാജ് ചെയ്യുമ്പോള്‍ ഈ വ്യക്തിക്ക് സ്ട്രോക്ക് ഉണ്ടാവുന്നു തുടര്‍ന്ന് ഇയാള്‍ മരിക്കുന്നു എന്നാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “പണി അറിയാത്തവന്‍റെ അടുത്ത് മസാജ് ചെയ്യിപ്പിക്കാൻ നിൽക്കേണ്ട… പണിയാകും 🥲” 

എന്നാല്‍ എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ഈ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് 3rd Eye എന്ന യുട്യൂബ് ചാനലില്‍ വീഡിയോ ലഭിച്ചു. 

ഈ വീഡിയോയുടെ ഡിസ്ക്രിപ്പഷന്‍ പ്രകാരം ഈ വീഡിയോ സ്ക്രിപ്റ്റഡാണ് എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. ഈ വീഡിയോയില്‍  നമ്മള്‍ കാണുന്നത് വരും ഒരു നാടകമാണ് ഇത് ഒരു ശരിയായ സംഭവമല്ല.

ഈ വീഡിയോയില്‍ കാണുന്ന സംഭവം യഥാര്‍ത്ഥ്യമല്ലെങ്കിലും കഴുത്ത് മസാജ് ചെയ്യുന്നത്തിനിടെ ഇത്തരം അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യതകളുണ്ട്. ഈ ഹിന്ദുസ്ഥാന്‍ ടൈംസ്‌ റിപ്പോര്‍ട്ട്‌ പ്രകാരം കര്‍ണാടകയിലെ ബല്ലാരിയില്‍ ഒരു 30 വയസായ വ്യക്തിക്ക് ബാര്‍ബ൪ ഷോപ്പില്‍ കഴുത്തിന്‍റെ മസാജ് എടുക്കുന്നത്തിനിടെ ഗുരുതരമായി പരിക്കെറ്റിരുന്നു.

പക്ഷെ ഭാഗ്യത്തിന് ഇയാള്‍ രക്ഷപെട്ടു. മാസങ്ങളോളം ചികിത്സ നേടിയതിന് ശേഷം ഇയാള്‍ സുഖം പ്രാപിച്ചു. അതിനാല്‍ ബാര്‍ബ൪ ഷോപ്പില്‍ മസാജ് എടുക്കുമ്പോള്‍ സൂക്ഷിക്കുക. 

നിഗമനം

ബാര്‍ബ൪ ഷോപ്പില്‍ മസാജ് നേടുന്ന വ്യക്തി മരണം പ്രാപിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ബാര്‍ബര്‍ ഷോപ്പില്‍ മസാജ് നല്‍കുന്നതിനിടെ ഒരു വ്യക്തി മരിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡാണ്

Written By: Mukundan K  

Result: Misleading