കരിക്ക് വെള്ളം വില്കുന്ന അമ്മയെ സല്യൂട്ട് ചെയ്യുന്ന പട്ടാളക്കാരന്‍ മകന്‍റെ വൈറല്‍ വീഡിയോ സ്ക്രിപ്റ്റഡാണ് 

Misleading Social

കരിക്ക് വെള്ളം വില്‍ക്കുന്ന ഒരു പാവം അമ്മയെ പട്ടാളക്കാരന്‍ മകന്‍ സല്യൂട്ട് ചെയ്യുന്നത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ദൃശ്യങ്ങള്‍ ഒരു യഥാര്‍ത്ഥ സംഭവത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ ഒരു സ്ത്രി ഫുട്പാത്തില്‍ കരിക്ക് വെള്ളം വില്‍ക്കുന്നതായി കാണാം. കുറച്ച് നേരത്തിന് ശേഷം ഫേസ് മാസ്ക് ധരിച്ച ഒരു പട്ടാളകാരന്‍ വരുന്നു കരിക്ക് വെള്ളം ചോദിക്കുന്നു. ആ സ്ത്രി കരിക്ക് ചെത്തുന്നതിനിടെ ആ പട്ടാളകാരന്‍ കരിക്ക് വെള്ളം വില്‍ക്കുന്ന സ്ത്രിയെ സല്യൂട്ട് അടിക്കുന്നു പിന്നിട് ഫെസ് മാസ്ക് എടുത്ത് തന്‍റെ മുഖം കാണിക്കുന്നു. ഇതിന് ശേഷം ആ സ്ത്രി വൈകാരികമായി പട്ടാളക്കാരനെ കെട്ടിപിടിച്ച് കരയുന്നു. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
💥💥💥ഈ അമ്മ റെയിൽവേ സ്‌റ്റേഷനു സമീപം കരിക്ക് വിൽപ്പനക്കാരി ആയിരുന്നു. അവരുടെ മകൻ പട്ടാളത്തിലാണ്, അവധിക്ക് വരുന്നത് അവർക്ക് അറിയില്ലായിരുന്നു. ഒരു കരിക്ക് ചോദിച്ച് മകൻ അമ്മയുടെ അടുത്തേക്ക് വരുന്നു. അവർ അത് വെട്ടി എടുത്തു കൊടുത്തപ്പോൾ, അവൻ പെട്ടെന്ന് അവരെ സല്യൂട്ട് ചെയ്തു. അവരുടെ പ്രതികരണം കാണുക. ജയ്ഹിന്ദ് 🇮🇳

ഈ സംഭവത്തിന്‍റെ വിശദാംശങ്ങള്‍ നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ സഞ്ജന ഗള്‍റാണി എന്ന നടിയുടെ ഫെസ്ബോക്ക് പേജില്‍ ഈ വീഡിയോ ലഭിച്ചു. സഞ്ജന ഗള്‍റാണി അവരുടെ ഫെസ്ബൂക്ക് പേജില്‍ സ്ക്രിപ്റ്റഡ് വീഡിയോകള്‍ പോസ്റ്റ്‌ ചെയ്യുന്നതാണ്. ഇതിന് മുന്‍പും ഞങ്ങള്‍ ഈ പേജ് പ്രചരിപ്പിച്ച പല വീഡിയോകള്‍ ഫാക്റ്റ് ചെക്ക്‌ ചെയ്തിട്ടുണ്ട്. പ്രസ്തുത വീഡിയോയും ഞങ്ങള്‍ക്ക് ഈ ഫെസ്ബൂക്ക് പേജില്‍ ലഭിച്ചു.

വീഡിയോ കാണാന്‍ – Facebook | Archived

ഈ വീഡിയോയുടെ അടികുറിപ്പില്‍ താഴെ ഗള്‍റാണി ഒരു നിരാകരണം നല്‍കിയിട്ടുണ്ട്. ഈ നിരാകരണം പ്രകാരം ഈ ഫെസ്ബൂക്ക് പേജ് സ്ക്രിപ്റ്റഡ് വീഡിയോകള്‍, പാരഡിയും ബോധവല്‍കരണം നടത്തുന്ന വീഡിയോകള്‍ പോസ്റ്റ്‌ ചെയ്യുന്നതാണ്. ഈ ഷോര്‍ട്ട് ഫില്മുകള്‍ വിനോദത്തിന് വേണ്ടിയുണ്ടാക്കിയതാണ് വീഡിയോയില്‍ ഉള്ളവര്‍ എല്ലാ അഭിനയിക്കുന്നതാണ്. ഈ കാര്യം വീഡിയോയുടെ അവസാനത്തിലും പറയുന്നുണ്ട്.

ഇതിനെ മുമ്പും ഞങ്ങള്‍ ഇത്തരത്തില്‍ പല സ്ക്രിപ്റ്റഡ് വീഡിയോകള്‍ പരിശോധിച്ച് ഫാക്റ്റ് ചെക്ക്‌ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധികരിച്ചിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ നിങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്ത് കാണാം. 

നിഗമനം

സമൂഹ മാധ്യമങ്ങളില്‍ ഒരു കരിക്ക് വെള്ളം വില്‍ക്കുന്ന ഒരു പാവപെട്ട അമ്മയെ പട്ടാളകാരന്‍ മകന്‍ സല്യൂട്ട് ചെയ്യുന്നു എന്ന തരത്തില്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:കരിക്ക് വെള്ളം വില്കുന്ന അമ്മയെ സല്യൂട്ട് ചെയ്യുന്ന പട്ടാളക്കാരന്‍ മകന്‍റെ വൈറല്‍ വീഡിയോ സ്ക്രിപ്റ്റഡാണ് 

Written By: Mukundan K  

Result: Misleading