മണ്ഡല മാസം ആരംഭിച്ചത്തോടെ ശബരിമലയില്‍ വരുന്ന വിശ്വാസികളുടെ എണ്ണം ദിവസം വര്‍ദ്ധിപ്പിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ അവധികള്‍ കാരണം വിശ്വാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് രേഖപെടുത്തിയത്. പോലീസുകാര്‍ ശരിയാംവണ്ണം തിരക്ക് നിയന്ത്രിക്കുന്നതിലെ വിഴ്ച മൂലമാണ് വിശ്വാസികള്‍ക്ക് ഭയങ്കരമായി അസൌകര്യം നേരിടേണ്ടി വരുന്നതെന്ന് ദേവസ്വംബോര്‍ഡ് ആരോപിക്കുന്നു എന്ന തരത്തില്‍ വാര്‍ത്ത‍ വന്നിരുന്നു.

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ മന്ത്രി കെ. രാധാകൃഷ്ണൻ നിർദേശം നൽകി. ഇതിനിടയില്‍ പോലീസിന് തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ നിയന്ത്രിച്ചുകൊള്ളാമെന്ന വെല്ലുവിളിയുമായി സേവാഭാരതി രംഗത്തെത്തി എന്ന തരത്തിലുള്ള പ്രചരണം സമൂഹ മാധ്യമങ്ങളില്‍ നടക്കുകയാണ്.

പക്ഷെ ഈ പ്രചരണത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ സേവാഭാരതി കേരള പോലീസിനെ വെല്ലുവിളിക്കുന്നു എന്ന് അവകാശപ്പെട്ട് പറയുന്നത് ഇങ്ങനെയാണ്: “സർക്കാരെ ശബരിമല സന്നിധിയിലെ ഭക്തരുടെ തിരക്ക് നിയന്ത്രിക്കാൻ പറ്റുന്നില്ലെ നിങ്ങൾ ഉടൻ വിളിക്കുക സേവാഭാരതി കേരളം

എന്നാല്‍ ഈ പ്രചരണത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം .

വസ്തുത അന്വേഷണം

ഞങ്ങള്‍ ഈ പ്രചരണത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ സേവാഭാരതിയുമായി ബന്ധപെട്ടു. വിശദാംശങ്ങൾക്കായി തൃശൂരുള്ള സേവാഭാരതിയുടെ സംസ്ഥാന ഓഫീസുമായി ഞങ്ങൾ ബന്ധപ്പെട്ടു. ഓഫീസ് സെക്രട്ടറി നൽകിയ വിശദീകരണം ഇങ്ങനെ: "ശബരിമലയിലെ തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെടുത്തി സേവാഭാരതിയുടെ പേര് ദുരുപയോഗം ചെയ്തുകൊണ്ടുള്ള പ്രചരണങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതിനെതിരെ ഞങ്ങൾ വിശദീകരണ കുറിപ്പ് നൽകിയിട്ടുണ്ട്. മേൽപറഞ്ഞ പ്രചരണങ്ങളുമായി സേവാഭാരതിക്ക് യാതൊരു ബന്ധവുമില്ല."

സേവാഭാരതി ഓഫീസ് പറഞ്ഞപോലെ അവരുടെ ഫേസ്ബുക്ക്‌ പേജില്‍ ഈ പ്രചരണം തെറ്റാണെന്ന് വ്യക്തമാക്കി സേവാഭാരതി പോസ്റ്റിട്ടുണ്ട്.

നിഗമനം

ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കും എന്ന തരത്തിലുള്ള പരാമര്‍ശം സേവാഭാരതി നടത്തിയിട്ടില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ കേരള പോലീസിന് സാധിക്കുനില്ലെങ്കില്‍ ഞങ്ങള്‍ നിയന്ത്രിക്കാമെന്ന് സേവാഭാരതി പ്രഖ്യാപിച്ചിട്ടില്ല...

Written By: Mukundan K

Result: False