
റിലീസ് ചെയ്ത് വെറും ഒമ്പത് ദിവസത്തിനുള്ളിൽ 50 കോടി ക്ലബ്ബിൽ ഇടം നേടിയ കണ്ണൂർ സ്ക്വാഡ് എന്ന പോലീസുകാരുടെ കഥ പറയുന്ന സിനിമയ്ക്ക് സാമൂഹ്യ മാധ്യമങ്ങളിൽ വളരെ നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുൻ വനിതാ കമ്മീഷൻ അംഗവും സിപിഎം നേതാവുമായ ഷാഹിദ കമാൽ സിനിമയുമായി ബന്ധപ്പെട്ട് ഒരു പരാമർശം നടത്തി എന്ന പേരില്‍ ഒരു പോസ്റ്റർ വൈറൽ ആകുന്നുണ്ട്.
പ്രചരണം
“നായിക ഇല്ലാത്ത സിനിമ സ്ത്രീത്വത്തെ അപമാനിക്കൽ, പരാതി ലഭിച്ചാൽ മമ്മൂട്ടി കമ്പനിക്കെതിരെ കേസെടുക്കുമെന്ന് വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ” എന്ന വാചകങ്ങളാണ് ഷാഹിദ കമാലിന്‍റെ ചിത്രത്തോടൊപ്പം പോസ്റ്ററിൽ മനോരമ ന്യൂസ് പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ടുമുണ്ട്. കണ്ണൂർ സ്ക്വാഡ് എന്ന സിനിമയിൽ നായിക ഇല്ല, സിനിമ ആയാല്‍ നായിക വേണമെന്നും നായിക ഇല്ലാത്ത സിനിമ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും പരാതി ലഭിച്ചാൽ മമ്മൂട്ടി കമ്പനിക്കെതിരെ കേസെടുക്കുമെന്നും ഷാഹിദ കമാല്‍ പറഞ്ഞതായാണ് ചിത്രത്തിലെ പോസ്റ്ററിൽ സൂചനയുള്ളത്. പരാമര്‍ശത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ഞങ്ങള്‍ക്ക് ഫാക്റ്റ് ലൈന്‍ നമ്പറില്‍ (9049053770) സന്ദേശം ലഭിച്ചു.

സമാന പ്രചരണം ഫേസ്ബുക്കിലും കാണുന്നുണ്ട്.

എന്നാൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി
വസ്തുത ഇതാണ്
കണ്ണൂർ സ്ക്വാഡ് എന്ന സിനിമയിലെ നിരവധി പോസ്റ്ററുകൾ മമ്മൂട്ടി തന്‍റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു പോസ്റ്ററിന് ഷാഹിദ കമാല്‍ തന്‍റെ അഭിപ്രായം കമന്‍റ് ആയി നൽകുകയുണ്ടായി.

ഷാഹിദാ കമാല്‍ പങ്കുവച്ച അഭിപ്രായം ദുർവ്യാഖ്യാനം ചെയ്തു ദുഷ്പ്രചരണം നടത്തുകയാണ് എന്നു അന്വേഷണത്തില്‍ വ്യക്തമായി.

സിനിമയെ കുറിച്ചുള്ള ഷാഹിദയുടെ അഭിപ്രായം വൈറലായി. പല മാധ്യമങ്ങളും ഷാഹിദയുടെ അഭിപ്രായം ആധാരമാക്കി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.
വ്യക്തതക്കായി ഞങ്ങൾ ഷാഹിദയുടെ ഫേസ്ബുക്ക് പേജ് പരിശോധിച്ചു സിനിമയെ കുറിച്ച് താന്‍ പങ്കുവെച്ച അഭിപ്രായം ദുർവ്യാഖ്യാനം ചെയ്തു മറ്റൊന്നായി പ്രചരിപ്പിക്കുന്നതിനെ കുറിച്ച് അവർ വിശദീകരണം വീഡിയോ ആയി നൽകിയിട്ടുണ്ട്.
നായിക ഇല്ലാത്ത സിനിമ പിടിച്ചത് സ്ത്രീത്വത്തെ അപമാനിക്കൽ ആണെന്നോ പരാതി ലഭിച്ചാൽ മമ്മൂട്ടി കമ്പനിക്കെതിരെ കേസ് എടുക്കും എന്നും താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് അവർ വ്യക്തമാക്കുന്നുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കണ്ണൂർ സിനിമയെ കുറിച്ച് ഷാഹിദ കമാർ നടത്തി എന്നപേരിൽ പ്രചരിപ്പിക്കുന്ന പരാമർശം വ്യാജമാണ് നായിക ഇല്ലാത്ത സിനിമ എടുത്തത് സ്ത്രീത്വത്തെ അപമാനിക്കലാണെന്നോ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് ഷാഹിദ കമാൽ വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:കണ്ണൂര്‍ സ്ക്വാഡ് സിനിമയുമായി ബന്ധപ്പെട്ട് ഷാഹിദ കമാലിന്‍റെ പേരില്‍ വ്യാജ പരാമര്‍ശം പ്രചരിപ്പിക്കുന്നു…
Written By: Vasuki SResult: False
