പാക് ജെറ്റ് ഇന്ത്യ വെടിവച്ചു വീഴ്ത്തുന്നു…? പ്രചരിക്കുന്നത് ഗെയിം വീഡിയോ ദൃശ്യങ്ങള്‍…

ദേശീയം | National

പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ നടപ്പാക്കിയ സൈനിക നടപടിയില്‍ നൂറിലേറെ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വിശദീകരിക്കുകയുണ്ടായി. 

ഇനിയും സ്ഥിതിഗതികള്‍ വഷളാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ പാകിസ്ഥാന്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിഅതിര്‍ത്തി കടന്നുള്ള തീവ്രവാദം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിന് പിന്തുണ അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ യുദ്ധവിമാനം ഇന്ത്യ വെടിവെച്ച് വീഴ്ത്തുന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

പറന്നു നീങ്ങുന്ന ജെറ്റിനെ വെടിവച്ചു വീഴ്ത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ചൈന പാക്കിസ്ഥാന് സമ്മാനമായി നല്‍കിയ ജെഎഫ്-17 യുദ്ധവിമാനമാണിതെന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ:  “ചൈനയുടെ സമ്മാനം!

പാക് വ്യോമസേനയുടെ നട്ടെല്ല്.

ജെഎഫ് 17 ഇന്ത്യ വെടിവെച്ചിട്ടു 💪🏻🇮🇳

#operationsindhoor

#indianarmy 🚩

FB postarchived link

എന്നാല്‍ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഡിജിറ്റല്‍ ഗെയിമിലെ ദൃശ്യങ്ങളാണ് ഇതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

പാക്കിസ്ഥാന് ചൈന നല്‍കിയ ജെഎഫ്-17 യുദ്ധവിമാനം ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ഭാഗമായി ഇന്ത്യ നടത്തിയ സൈനികാക്രമണത്തില്‍  തകര്‍ന്നതായി . എന്നാല്‍  ഇന്ത്യന്‍ സൈന്യമോ പ്രതിരോധ മന്ത്രാലയമോ ഇതെപ്പറ്റി ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. 

ഞങ്ങള്‍ വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഇതേ ദൃശ്യങ്ങള്‍ 2025 മാര്‍ച്ച് 12 ന് Gaming Zone 5005  പങ്കുവെച്ചതായി കണ്ടു. പഹല്‍ഗാം ആക്രമണം ഉണ്ടായത് 2024 ഏപ്രില്‍ 22 നായിരുന്നു. അതിനാല്‍ പ്രസ്തുത ദൃശ്യങ്ങള്‍ പഹല്‍ഗാം ഭീകരാക്രമണത്തിനും ഒരുമാസം മുന്‍പുതന്നെ പങ്കുവെച്ചതാണെന്ന് വ്യക്തം. 

വീഡിയോ സിമുലേറ്റര്‍ ഗെയിമിലെ ദൃശ്യമാണ് എന്ന് വ്യക്തമാക്കിയിടുണ്ട്. Sam Missile track Mig-29 In Dcs World എന്ന വിവരണത്തോടെയാണ് വീഡിയോ നല്‍കിയിട്ടുള്ളത്. ഡിജിറ്റല്‍ കോംബാറ്റ് സിമുലേറ്റര്‍ (DCS)എന്ന ഗെയിമിങ് പ്ലാറ്റ്ഫോമില്‍ ഇത്തരം യുദ്ധവിമാനങ്ങളുടെ ഡിജിറ്റല്‍ ഗെയിമുകള്‍ ലഭ്യമാണ്. 3D രൂപത്തില്‍ ഇത്തരം ഗെയിമുകള്‍ അവതരിപ്പിക്കുന്ന വിവിധ പ്ലാറ്റ്ഫോമുകളുണ്ട്. ഗെയിം ആരാധകര്‍ പതിവായി ഇവ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നു. 

ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്ന പേജില്‍ പലതരം സിമുലേറ്റ‍‍ഡ് വീഡിയോകള്‍ കാണാം. 

ഇന്‍സ്റ്റഗ്രാം പേജിന്‍റെ ബയോയില്‍ ഗെയിം വീഡിയോകള്‍ നിര്‍മിക്കാനും പങ്കുവെയ്ക്കാനുമുള്ള പേജെന്ന വിവരണമാണുള്ളത്.  

പ്രചരിക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ലെന്നും ഇന്ത്യ-പാക് സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായിട്ടുണ്ട്. 

നിഗമനം  

ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ഭാഗമായി പാക് വ്യോമസേനയുടെ നട്ടെല്ലായ ജെഎഫ് 17 ഇന്ത്യ വെടിവെച്ചിട്ടു എന്ന തരത്തില്‍ പ്രചരിക്കുന്നത്  വീഡിയോ സിമുലേറ്റര്‍ ഗെയിമിലെ ദൃശ്യമാണ്.  ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ല. ഓപ്പറേഷന്‍ സിന്ദൂറുമായോ ഇന്ത്യ-പാക് സംഘര്‍ഷവുമായോ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.  

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പാക് ജെറ്റ് ഇന്ത്യ വെടിവച്ചു വീഴ്ത്തുന്നു…? പ്രചരിക്കുന്നത് ഗെയിം വീഡിയോ ദൃശ്യങ്ങള്‍…

Written By: Vasuki S 

Result: False

Leave a Reply

Your email address will not be published. Required fields are marked *