
കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ വാഹനം തടഞ്ഞ് ജനങ്ങള്‍ അവരെ ആക്രമിച്ചു, പിന്നിട് മന്ത്രി ജീവനും കൊണ്ട് രക്ഷപ്പെട്ടു എന്ന് വാദിച്ച് ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്നാല്‍ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ് എന്ന് കണ്ടെത്തി. എന്താണ് വീഡിയോയില്‍ കാണുന്ന സംഭവം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ ഒരു സംഘം തടഞ്ഞു അവര്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“സ്മൃതി ഇറാനി വോട്ടിനായി തന്റെ നിയോജകമണ്ഡലത്തിൽ എത്തിയപ്പോൾ രോഷാകുലരായ തദ്ദേശവാസികളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു പോകുന്നു”
എന്നാല്‍ എന്താണ് ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ സത്യാവസ്ഥ നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
വീഡിയോയില്‍ കാണുന്ന സംഭവത്തിനോട് ബന്ധപെട്ട കീ വേര്‍ഡുകള്‍ ഉപയോഗിച്ച് ഗൂഗിളില്‍ തെരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് Nyoooz TV എന്ന വെരിഫൈഡ് യുട്യൂബ് ചാനല്‍ ഈ വീഡിയോ 2020ല്‍ പ്രസിദ്ധികരിച്ചതായി കണ്ടെത്തി. വീഡിയോയെ കുറിച്ച് നല്‍കിയ വിവരണം പ്രകാരം 2020ല്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വാരാണസിയില്‍ പോയിരുന്നു. ഈ സമയം ഹാത്രസില്‍ നടന്ന സാമുഹിക പീഡനത്തിന്‍റെ സംഭവത്തെ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ സ്മൃതി ഇറാനിയുടെ വാഹനം തടഞ്ഞ് നിര്‍ത്തിയിരുന്നു. സ്മൃതി ഇറാനി ഹാത്രസ് പീഡന കേസിലെ പീഡിതയെ സഹായിക്കുന്നതിനെ കുറിച്ച് യാതൊരു ശ്രമവും നടത്തിയില്ല എന്ന് ഈ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. സ്മൃതി ഇറാനി കേന്ദ്ര വനിതാ ശിശു വികസന മന്ത്രിയാണ്.
ഈ സംഭവത്തിനെ കുറിച്ച് പല ഓണ്‍ലൈന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ എക്സ്പ്രസ്സ് 3 ഒക്ടോബര്‍ 2020ക്ക് പ്രസിദ്ധികരിച്ച വാര്‍ത്ത പ്രകാരം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഹാത്രസ് സംഭവത്തിനെതിരെ പ്രതിഷേധിച്ച് പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നീതി ആവശ്യപെട്ടു പ്രതിഷേധിച്ചതും സ്മൃതി ഇറാനിയുടെ വാഹനം തടഞ്ഞ് നിര്‍ത്തിയതും. പ്രതിഷേധത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ പിന്നിട് പോലീസ് അറസ്റ്റ് ചെയ്തു എന്ന് കോണ്‍ഗ്രസ് പ്രവക്ത ലലന്‍ കുമാര്‍ എക്സ്പ്രസ്സിനോട് പറഞ്ഞു.

വാര്‍ത്ത വായിക്കാന്‍-Indian Express | Archived Link
Read in English: Old Video Of People Stopping Smriti Irani’s Car In UP Shared In Context Of Recent Campaign For UP Elections…
നിഗമനം
സ്മൃതി ഇറാനിയുടെ വീഡിയോ രണ്ട് കൊല്ലം പഴയെ വീഡിയോയാണ് ഇപ്പൊ തെറ്റായ വിവരണത്തോടെ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. സ്മൃതി ഇറാനിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാരാണസിയില്‍ 2020ല്‍ തടഞ്ഞ സംഭവമാണ് നാം വീഡിയോയില്‍ കാണുന്നത്. ഈ വീഡിയോ അമേത്തിയിലെതല്ല കുടാതെ നിലവിലെ തെരഞ്ഞെടുപ്പ് പ്രചരണവുമായി സംഭവത്തിന് യാതൊരു ബന്ധവുമില്ല.
Title:സ്മൃതി ഇറാനിയുടെ വാഹനം തടയുന്ന ഈ സംഭവത്തിന് നിലവിലെ യു.പി. തിരഞ്ഞെടുപ്പ് പ്രചരണവുമായി യാതൊരു ബന്ധവുമില്ല…
Fact Check By: Mukundan KResult: False


