കോലാപൂരിൽ ട്രക്കിൽ റോഹിങ്ക്യൻ മുസ്ലീങ്ങളെ പിടികൂടിയെന്ന തെറ്റായ വാദത്തോടെ പഴയ വീഡിയോ വൈറലാകുന്നു… 

Communal

റോഹിങ്ക്യൻ മുസ്ലീങ്ങളെ കയറ്റിക്കൊണ്ടിരുന്ന ഒരു ട്രക്ക് മഹാരാഷ്ട്രയിലെ കോലാപൂരിൽ പിടിക്കപ്പെട്ടു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്,

പ്രചരണം 

ഏകദേശം 2 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, നിരവധി കുട്ടികള്‍ ഒരു ട്രക്കിൽ ഒരുമിച്ച് യാത്ര ചെയ്യുന്നതും പോലീസുകാർ ഈ കുട്ടികളെ ട്രക്കിൽ നിന്ന് ഇറക്കുന്നതും കാണാം. മഹാരാഷ്ട്രയില്‍ പിടികൂടിയ രോഹിങ്ഗ്യന്‍ മുസ്ലിങ്ങളാണ് ഈക്കൂട്ടര്‍ എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “രണ്ടു ദേശവിരുദ്ധ സർക്കാരുകൾ ഭാരതത്തിന് ആപത്ത്……….

ബംഗാൾ മമതയും,കേരള കമ്മ്യൂണിസ്റ്റ്, കേരള ഗവർണർ പ്രസംഗം ഇംഗ്ലീഷ് മാധ്യമങ്ങൾക്ക് തലക്കെട്ട്..

കോൺഗ്രസും ഭീകരവാദ ഇസ്ലാമിക് സംഘം കൂടി പുതിയ വോട്ട് കൃഷി ഇറക്കുമതി മഹാരാഷ്ട്ര സർക്കാർ 30 സ്ഥലങ്ങളിൽ പിടികൂടി…മലയാളം മാധ്യമങ്ങൾക്ക് ഇതെല്ലാം വെറും ജലരേഖകൾ മാത്രം…നേരിൽ കാണുന്ന സത്യങ്ങൾ കാണുക…

മഹാരാഷ്ട്രയിലേക്ക് സ്വാഗതം, ഇന്ന് ബഗ്ലാദേശിൽ നിന്നുള്ള റോഹിങ്ക്യൻ മുസ്‌ലിംകൾ നിറഞ്ഞ ഒരു ട്രക്ക് മഹാരാഷ്ട്രയിലെ കോലാപൂരിൽ പിടികൂടി. മമതാ ബാനർജിയുടെ സർക്കാരിലൂടെ രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളിൽ കുടിയേറ്റം നടക്കുന്നുണ്ട്.

ഇപ്പോൾ ഇന്ത്യക്ക് വോട്ട് ചെയ്യാൻ അവരെ ഒരുപാട് ആവശ്യമുണ്ട്, നമുക്ക് നോക്കാം എന്താണ് ചെയ്യേണ്ടത്, കുറച്ച് നമ്മുടെ വീട്ടിൽ കിട്ടിയാൽ പിന്നെ കാണാം…

പല പ്രധാന വാർത്തകളും ഫേസ്ബുക്ക് പേജിൽ മുംബൈ ജ്വാല വാർത്ത തിരയുക..ഭാരത സ്നേഹത്തിനായി ഷെയർ ചെയ്യുക…”

FB postarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

വീഡിയോയുടെ പ്രധാന ഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ടിവി9 ഭാരത് വര്‍ഷിന്‍റെ ഒരു റിപ്പോർട്ട് ലഭിച്ചു. 2023 മെയ് 18-ലെ റിപ്പോർട്ടിൽ വൈറലായ വീഡിയോയില്‍ നിന്നുള്ള ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കോലാപൂരിൽ ഒരു ട്രക്കിൽ 63 കുട്ടികളെ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഈ കുട്ടികളെയെല്ലാം പശ്ചിമ ബംഗാളിന്‍റെയും ബിഹാറിന്‍റെയും അതിർത്തിയിൽ നിന്നാണ് കൊണ്ടുവന്നത്. ഇവർ പഠിച്ചത് സമീപത്തെ മദ്രസയിലാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. വേനൽ അവധിക്കാലത്ത് അവർ ഗ്രാമത്തിലേക്ക് പോയിരുന്നു. അവധിക്കാലം ചിലവഴിച്ച് മടങ്ങുമ്പോൾ ആദ്യം ട്രെയിനിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം ട്രക്കിൽ കയറ്റി മദ്രസയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

കോലാപ്പൂരിലെ അസ്രയിൽ സ്ഥിതി ചെയ്യുന്ന മദ്രസയിലാണ് ഈ കുട്ടികൾ പഠിച്ചത്. ബീഹാർ, പശ്ചിമ ബംഗാൾ അതിർത്തിയിൽ നിന്നുള്ളവരാണെന്നും അവധിക്ക് സ്വന്തം ഗ്രാമത്തിലേക്ക് പോയവരാണെന്നും തന്നെയാണ് മറ്റ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അവധി കഴിഞ്ഞ് ട്രെയിൻ മാർഗം മടങ്ങി കോലാപ്പൂരിലെത്തിയ കുട്ടികളെ തുടർന്ന് ട്രക്കിൽ കയറ്റി മദ്രസയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

വീഡിയോ 2023 ലേതാണ്. വൈറൽ ട്രക്കിൽ കണ്ടെത്തിയ കുട്ടികൾ റോഹിങ്ക്യൻ മുസ്‌ലിങ്ങളാണെന്ന് ചില ഹിന്ദു സംഘടനകളുടെ റിപ്പോർട്ട് പ്രകാരം ട്രക്കിൽ കുട്ടികളുടെ സാന്നിധ്യത്തെക്കുറിച്ച് സൂചന ലഭിച്ചപ്പോൾ അവർ പോലീസിനെ അറിയിച്ചു. പോലീസ് അന്വേഷണം നടത്തി ഇവരിൽ നിന്ന് കണ്ടെടുത്ത രേഖകൾ പരിശോധിച്ചതിൽ ഭൂരിഭാഗം കുട്ടികളും ബംഗാൾ, ബിഹാർ സ്വദേശികളാണെന്ന് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് മദ്രസയിലെ മൗലാനയെയും പൊലീസ് വിളിച്ചുവരുത്തി. കുട്ടികളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും മൗലാന പറഞ്ഞു, ഈ കുട്ടികൾ തന്‍റെ   മദ്രസയിലാണ് പഠിക്കുന്നത്. വേനൽക്കാല അവധിക്കാലം ചെലവഴിക്കാൻ അവർ ഗ്രാമത്തിലേക്ക് പോയതായിരുന്നു. അവിടെ നിന്ന് ട്രെയിനിൽ റെയിൽവേ സ്റ്റേഷനിലെത്തി, അവിടെ നിന്ന് ട്രക്കിൽ മദ്രസയിലേക്ക് കൊണ്ടുവരുകയായിരുന്നു. കുട്ടികൾ കോലാപൂരിലെ ഒരു മദ്രസയിൽ പഠിച്ചിരുന്നതായും വേനൽക്കാല അവധിക്കാലം കഴിഞ്ഞ് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയതായും അന്നത്തെ കോലാപ്പൂർ ഡെപ്യൂട്ടി എസ്പി മങ്കേഷ് ചവാൻ സ്ഥിരീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ഇതുകൂടാതെ, കോലാപൂരിൽ ഒരു ട്രക്കിൽ നിന്ന് കണ്ടെത്തിയ 63 കുട്ടികളുമായി ബന്ധപ്പെട്ട കീവേഡുകൾ തിരഞ്ഞപ്പോൾ, ഇന്ത്യ ടിവി, സീ ന്യൂസ്  , ദൈനിക് ദിവ്യ മറാത്തി എന്നിവയിൽ നിന്നുള്ള റിപ്പോർട്ടുകളും ഞങ്ങൾ കണ്ടെത്തി. കോലാപൂരിലെ അജറയിൽ സ്ഥിതി ചെയ്യുന്ന മദ്രസയിൽ പഠിക്കുന്ന കുട്ടികൾ ബീഹാർ-ബംഗാൾ സ്വദേശികളാണെന്നും ഈ റിപ്പോർട്ടുകളിലെല്ലാം പറഞ്ഞിരുന്നു. കോലാപൂരിൽ നിന്ന് ട്രക്കിൽ മദ്രസയിലേക്ക് കൊണ്ടുവരികയായിരുന്നു ഇവരെ. വൈറൽ വീഡിയോയുടെ ദൃശ്യങ്ങൾക്കൊപ്പം അനുബന്ധ വാർത്തകളും പഞ്ചാബ് കേസരിയുടെയും ഐഎഎൻഎസ് ടിവിയുടെയും യൂട്യൂബ് ചാനലുകളിലും കാണാം.

ഐഎഎൻഎസ് ടിവി പറയുന്നതനുസരിച്ച്, പ്രഥമദൃഷ്ട്യാ ഇത് കുട്ടികളെ കടത്തലാണെന്ന് പോലീസ് കരുതി. എന്നാൽ അന്വേഷണത്തിൽ, ഈ 63 കുട്ടികളും ബിഹാറിൽ നിന്നും ബംഗാളിൽ നിന്നും മഹാരാഷ്ട്രയിലേക്ക് മദ്രസകളിൽ മതപഠനത്തിനായി എത്തിയതാണെന്ന് വ്യക്തമായി. അന്നത്തെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മങ്കേഷ് ചവാന്‍റെ മൊഴിയും റിപ്പോർട്ടിലുണ്ട്.

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റും തെറ്റിദ്ധരിപ്പിക്കുന്നതും ആണ്. മഹാരാഷ്ട്രയിലെ കോലാപൂരില്‍ രോഹിങ്ഗ്യന്‍ മുസ്ലിങ്ങളെ പിടികൂടിയെന്ന് പ്രചരിപ്പിക്കുന്ന വീഡിയോ പഴയതാണ്. ബിഹാറിൽ നിന്നും ബംഗാളിൽ നിന്നും മഹാരാഷ്ട്രയിലേക്ക് മദ്രസകളിൽ മതപഠനത്തിനായി എത്തിയ കുട്ടികള്‍ നാട്ടില്‍ അവധിക്കാലം ആഘോഷിച്ച ശേഷം തിരികെ മദ്രസകളിലേയ്ക്ക്  എത്തുന്നതിനിടെ കുട്ടികളെ കടത്തല്‍ സംശയിച്ച് പോലീസ് ട്രക്ക് തടഞ്ഞ് പരിശോധന നടത്തിയപ്പോഴുള്ള ദൃശ്യങ്ങളാണിത്.