
ഇന്ത്യയിൽ മുസ്ലിം കുട്ടികൾ റെയിൽവേ ട്രാക്കിനെ കേടുപാട് വരുത്തുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇന്ത്യയില്‍ ഈയിടെയായിയുണ്ടാകുന്ന റെയില്‍വേ അപകടങ്ങള്‍ ഇത് പോലെ സൃഷ്ടിച്ച് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള ശ്രമമാണെന്നും ഈ വീഡിയോ പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ അവകാശപെടുന്നു.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ വീഡിയോ ഇന്ത്യയിലെതല്ല. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ചില കുട്ടികള്‍ ഒരു റെയില്‍വേ ട്രാക്ക് നശിപ്പിക്കുന്നതായി കാണാം. ഈ പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ശന്തിപ്രിയമായ ജനങ്ങള്‍ അവരുടെ ജോലി ചെയ്യുന്നു. പപ്പുവിന്‍റെ ടൂള്കിറ്റ്.” പപ്പു എന്ന് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് വിളിക്കുന്ന പേരാണ്. ഈ കാണുന്ന കുട്ടികള്‍ ഇന്ത്യയില്‍ റെയില്‍വേ അപകടങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാരിനെ കുറ്റപെടുത്താനുള്ള ഗൂഡാലോചനയാണ് പോസ്റ്റില്‍ പറയാന്‍ ഉദ്ദേശിക്കുന്നത്. താഴെ കാണുന്ന പോസ്റ്റിലും ഈ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. ഈ പോസ്റ്റിന്‍റെ അടികുറിപ്പില്‍ ഈ വാദം കുറിച്ച് കൂടി വ്യക്തമായി എഴുതിയിട്ടുണ്ട്.
ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഇന്ത്യയിൽ സങ്കി ഫാസിസ്റ്റ് ഭരണം അട്ടിമറിക്കാൻ കഷ്ടപ്പെടുന്ന മതേതര മദ്രസ കുട്ടി സുടാപ്പികൾ. മദ്രസ എല്ലാം തന്നെ സൗദി അറേബ്യ മാതിരി ഇടിച്ചു കളയണം”
എന്നാല്‍ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയുടെ ഫലങ്ങളില്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ ഫേസ്‌ബുക്കിൽ ലഭിച്ചു. ഈ വീഡിയോയുടെ ശീർഷകം പ്രകാരം ഈ സംഭവം ഇന്ത്യയിലേതല്ല പാക്കിസ്ഥാനിലെ കറാച്ചിയിലേതാണ്. 6 ഡിസംബർ 2023നാണ് ഈ വീഡിയോ പ്രസിദ്ധികരിച്ചിരിക്കുന്നത്.
പോസ്റ്റ് കാണാൻ – Facebook | Archived
വീഡിയോയുടെ അടിക്കുറിപ്പ് പ്രകാരം ഈ വീഡിയോ പാകിസ്ഥാനിലെ കറാച്ചിയിലെത്താണ്. ഇവിടെ സർതാജ് ഖാൻ ഗേറ്റിന്‍റെ അടുത്തുള്ള റെയില്‍വേ ക്രോസിംഗില്‍ ചില കുട്ടികള്‍ ട്രക്കില്‍ നിന്ന് ഫിഷ് പ്ലേറ്റും നട്ട് ബോള്‍ട്ടും അഴിച്ച് എടുത്ത് വില്‍ക്കും. ഈ ദൃശ്യങ്ങളിൽ നമ്മൾ ഇതാണ് കാണുന്നത്. ഈ വീഡിയോ വൈറൽ ആയതിന് ശേഷം കറാച്ചി പോലീസ് ഈ കുട്ടികളെ അറസ്റ്റ് ചെയ്തു.
ഇവർക്കെതിരെ എടുത്ത നടപടിയെ കുറിച്ച് കറാച്ചി പോലീസ് അവരുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ഒരു വീഡിയോ ഇട്ട് അറിയിച്ചു. ഈ വീഡിയോ നമുക്ക് താഴെ കാണാം.
നിഗമനം മുസ്ലിം കുട്ടികൾ റെയിൽവേ ട്രാക്കിൽ കേടുപാട് വരുത്തി അപകടം സൃഷിടിക്കാൻ ശ്രമിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ ഇന്ത്യയിലേതല്ല. ഈ ദൃശ്യങ്ങൾ പാകിസ്ഥാനിൽ റെയിൽവേ ട്രാക്കിൽ കഴിഞ്ഞ ഡിസംബറിൽ നടന്ന മോഷണത്തിന്‍റെ ഒരു സംഭവത്തിന്‍റെതാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
