
ഇരുവശവും കൊളുത്തിയ പന്തവുമായി ഒരു ചെറിയ കുട്ടി കായിക അഭ്യാസങ്ങൾ കാഴ്ചവയ്ക്കുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. കുട്ടി ആർഎസ്എസ് ശാഖയിലെ ശിക്ഷക് ആണ് എന്ന് പോസ്റ്റ് അവകാശപ്പെടുന്നു.
പ്രചരണം
ഏകദേശം അഞ്ചു വയസ്സു പ്രായം വരുന്ന കുട്ടി ഇരുവശവും തീ കൊളുത്തിയ പന്തം കൈവഴക്കത്തോടെ ചുഴറ്റുന്നതും വെള്ളം നിറഞ്ഞ ഗ്ലാസുകള്‍ ചെറിയ കിറ്റില്‍ തൂക്കിയെടുത്ത് ഒരു തുള്ളി പോലും തുളുമ്പാതെ ചുഴറ്റുന്നതും അതുപോലെതന്നെ നീളമുള്ള വടി ചുഴറ്റി കൈയ്യടക്കത്തോടെ കസര്‍ത്ത് കാണിക്കുന്നതും കാണാം. തലശ്ശേരി പാനൂര്‍ ആര്‍എസ്‌എസ് ശാഖയിലെ മുഖ്യ ശിക്ഷക് ആണ് ഈ കുട്ടി എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “തലശ്വേരി പാനൂർ ബാല ശാഖ മുഖ്യശിക്ഷക് കാർത്തിക് 𝟓വയസ്
സംഘം ശതാബ്ദി വർഷത്തിൽ..
ഭാരതത്തിൻ്റെ ഭാവി ഈ ബാലകനെ പോലെയുള്ള സംഘ പുത്രന്മാരിൽ…..“
എന്നാല്‍ തെറ്റായ പ്രചരണമാണ് ഇതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഇതേ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ആരവ് എജെ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരിക്കുന്നതായി കണ്ടു. പേജില്‍ തിരഞ്ഞപ്പോള്‍ ഈ കുട്ടി ചെന്നെയില്‍ നിന്നുള്ള തമിഴ്നാട് സ്വദേശിയാണെന്ന് വ്യക്തമായി. ആരവിന്റെ ഫയര്‍ ചിലമ്പാട്ടം എന്ന അടിക്കുറിപ്പോടെയാണ് ഈ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
ആരവിന്‍റെ പ്രകടനങ്ങളുടെയും പൊതുവേദിയിലുള്ള അവതരണത്തിന്റെയും സമ്മാനങ്ങള്‍ വാങ്ങുന്നതിന്റെയും നിരവധി ചിത്രങ്ങള്‍ പേജില്‍ കാണാം.
ആരവിന്റെ രണ്ടുമൂന്ന് വീഡിയോകളിൽ നിന്നുള്ള ദൃശ്യങ്ങൾ എഡിറ്റ് ചെയ്താണ് വൈറൽ വീഡിയോയിൽ നൽകിയിട്ടുള്ളത്. ചെന്നൈയിലെ സിലംബം അക്കാദമിയിലാണ് ആരവ് പരിശീലനം നടത്തുന്നത്. സിലംബം അക്കാദമിയുടെ യൂട്യൂബ് ചാനലിലും അതുപോലെ ഇൻസ്റ്റഗ്രാം പേജിലും ഇതുപോലെയുള്ള മറ്റു കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രകടനങ്ങളുടെ വീഡിയോകളും ചിത്രങ്ങളും നൽകിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ ചെന്നൈയിലെ സിലംബം അക്കാഡമിയുമായി ബന്ധപ്പെട്ടു. ഉടമയും പരിശീലകനുമായ ആകർഷ് പറഞ്ഞതിങ്ങനെ: വീഡിയോയിൽ കാണുന്നത് ഞങ്ങളുടെ അക്കാദമിയിൽ പരിശീലനം നടത്തുന്ന ആരവ് എന്ന് കുട്ടിയാണ് നാലു വയസ്സുള്ളപ്പോൾ ഇവിടെ പരിശീലനത്തിനായി എത്തിയ കുട്ടിക്ക് ഇപ്പോൾ ഏഴ് വയസ്സുണ്ട് ഞങ്ങളുടെ സ്ഥാപനം സ്ഥാപനത്തിന് ഏതെങ്കിലും മതവുമായി രാഷ്ട്രീയവുമായോ യാതൊരു ബന്ധവുമില്ല എല്ലാ മേഖലയിൽ നിന്നുള്ള കുട്ടികളും ഇവിടെ പരിശീലനത്തിന് എത്തുന്നുണ്ട് അരവിന്ദ് വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണമാണ് നടത്തുന്നത്.
നിഗമനം
വൈറല്‍ ദൃശ്യങ്ങളില്‍ പ്രകടനം നടത്തുന്ന കുട്ടി തലശ്ശേരി താനൂര്‍ ആര്‍എസ്‌എസ് ശാഖയിലെ മുഖ്യ ശിക്ഷക് ആണെന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ചെന്നെയില്‍ നിന്നുള്ള തമിഴ്നാട് സ്വദേശി ഏഴു വയസുള്ള ആരവ് എജെ എന്ന കുട്ടിയാണിത്. ചെന്നൈയിലുള്ള സിലംബം അക്കാദമിയില്‍ ആരവ് പരിശീലനം നടത്തുന്നുണ്ട്.
