
സമൂഹ മാധ്യമങ്ങളില്‍ ഒരു സ്ത്രിയ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. മര്‍ദനം ഏല്‍ക്കുന്ന സ്ത്രി അബ്ദുല്‍ എന്ന വ്യക്തിയെ വിവാഹം കഴിച്ച് അഫ്ഘാനിസ്ഥാനില്‍ പോയ മലയാളിയാണ് എന്നാണ് പ്രചരണം.
പക്ഷെ പ്രചരണത്തിനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
https://archive.org/embed/scrnli_01_10_2024_18-09-17
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു സ്ത്രിയെ ചില൪ ക്രൂരമായി മര്‍ദിക്കുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഈ പ്രിയതമ കേരളത്തിൽ നിന്നുള്ളതായിരുന്നു * അവളുടെ മാതാപിതാക്കളുടെ ഏക മകളായിരുന്നു അവൾ * അവളുടെ അബ്ദുൾ വളരെ മധുരനായിരുന്നു, അവൾ അവൻ്റെ കൂടെ ഒളിച്ചോടി വിവാഹം കഴിച്ചു…*… *അബ്ദുൽ അവരുടെ മാതാപിതാക്കളെ റോഡപകടത്തിൽ കൊന്നു* സ്വത്തെല്ലാം കൈക്കലാക്കി *അബ്ദുൽ 6 മാസം ഒരുപാട് ഉല്ലസിച്ചു, എന്നിട്ട് അവരെ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചു…*… *ഒരു തെണ്ടിയെപ്പോലെ, ദിവസവും 5-6 പേർ അവളെ ചൊറിയുന്നു*, വിസമ്മതിച്ചാൽ, അവളെ ഇങ്ങനെ തല്ലുന്നു *നിങ്ങളുടെ എല്ലാ അബ്ദുൾ സ്നേഹികൾക്കും വീഡിയോ 📽️ അയക്കൂ!!!!!!👆😡👆😡*. *പാമ്പിൽ നിന്ന് 2 അടി ദൂരവും ജിഹാദി മുല്ലകളിൽ നിന്ന് 200 അടി ദൂരവും ഹിന്ദു പെൺകുട്ടികൾക്ക് വളരെ പ്രധാനമാണ്..* 🙄”
എന്നാല്‍ എന്താണ് ഈ സംഭവത്തിന്‍റെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയില്‍ കാണുന്ന സംഭവവുമായി ബന്ധപെട്ട കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരു അറബി മാധ്യമ വെബ്സൈറ്റില്‍ ഈ സംഭവത്തെ കുറിച്ച് ഒരു വാര്‍ത്ത കണ്ടെത്തി. വാര്‍ത്ത പ്രകാരം ഈ സംഭവം സിറിയയിലെ റാക്ക എന്ന സ്ഥലത്തില്‍ നടന്നതാണ്. വീഡിയോയില്‍ കാണുന്നവ൪ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്.
വാര്‍ത്ത വായിക്കാന്‍ – Alhurra | Archived
വീഡിയോയില്‍ സ്ത്രിയെ മര്‍ദിക്കുന്നത് അവരുടെ സഹോദരന്മാരാണ്. ഇവ൪ ആ സ്ത്രി വിവാഹത്തിനു മുമ്പ് ഗര്‍ഭണിയായി എന്ന് കരുതി അവരെ മര്‍ദിച്ചു. ഈ സംഭവത്തിന്‍റെ വീഡിയോ വൈറല്‍ ആയ ശേഷം ഈ ആക്രമികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സിറിയയിലെ മറ്റ് പല മാധ്യമങ്ങളും ഈ വാര്‍ത്ത പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ സംഭവം റാക്ക പ്രദേശത്തിലെ താള്‍ അല്‍ സമാന്‍ എന്ന നഗരത്തിലാണ് സംഭാവിച്ചത്. ദമാ പോസ്റ്റ് അനുസരിച്ച് ഈ സ്ത്രിയുടെ പേര് ലീന എന്നാണ്. ഈ സ്ത്രിയെ ക്രൂരമായി മര്‍ദിച്ചത് ഈ സ്ത്രിയുടെ മുന്ന് സഹോദരന്മാരും അനന്തരവനുമായിരുന്നു. ഈ നാലു പേ൪ ചേർന്നാണ് ലീനയെയും അവരുടെ ഒരു സഹോദരിയെയും മര്‍ദിച്ചത്. ജനങ്ങള്‍ ഇടപെട്ട് ഇവരെ രക്ഷിച്ച ശേഷം വൈദ്യപരിശോധന നടത്തി ഈ രണ്ട് പെണ്‍കുട്ടികള്‍ കന്യകമാരാണ് എന്ന് സ്ഥിരികരിച്ചു.
വാര്‍ത്ത വായിക്കാന്‍ – Dama Post | Archived
നിഗമനം
മലയാളി പെണ്‍കുട്ടിയെ ഭര്‍ത്താവ് അബ്ദുല്‍ അഫ്ഘാനിസ്ഥാനില്‍ കൊണ്ട് പോയി മര്‍ദിക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് സിറിയയില്‍ രണ്ട് സഹോദരികളെ അവരുടെ സഹോദരന്മാ൪ മര്‍ദിക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ ആണ്.
