സമൂഹ മാധ്യമങ്ങളിൽ ഫ്രാൻസിൽ ഒരു മുസ്ലിം കുടിയേറ്റകാരൻ പാർക്കിൽ മുത്തശ്ശനും മുത്തശ്ശിക്കൊപ്പം സഞ്ചരിക്കുന്ന ഒരു കുഞ്ഞിനെ മർദിച്ചു എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook | Archived

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ ഒരു വ്യക്തി പാർക്കിൽ സഞ്ചരിക്കുന്ന ഒരു കുഞ്ഞിനെ രക്ഷിതാക്കൾക്ക് മുന്നിൽ ആക്രമിക്കുന്നതായി നമുക്ക് കാണാം. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ഫ്രാൻസിൽ നിന്നുള്ള ഭയാനകമായ സംഭവം.

പാർക്കിൽ മുത്തശ്ശനും, മുത്തശ്ശിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ ഒരു മുസ്ലീം കുടിയേറ്റക്കാരൻ ഒരു ദയയുമില്ലാതെ അടിക്കുന്നു.ഈ പ്രവൃത്തി രാജ്യത്ത് വലിയ ഞെട്ടലുണ്ടാക്കി, ഒടുവിൽ ജിഹാദി അറസ്റ്റിലാവുകയും ചെയ്തു.⭕⭕⭕

എന്നാല്‍ ഈ ദൃശ്യങ്ങളെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് സത്യമാണോ ഇല്ലയോ എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയില്‍ കാണുന്ന സംഭവത്തെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ ഗൂഗിളില്‍ സംഭവവുമായി ബന്ധപെട്ട പ്രത്യേക കീ വേര്‍ഡുകള്‍ ഉപയോഗിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ദി മിറര്‍ പ്രസിദ്ധികരിച്ച ഈ വാര്‍ത്ത‍ ലഭിച്ചു.

വാര്‍ത്ത‍ വായിക്കാന്‍ - Mirror | Archived

വാർത്ത പ്രകാരം ഈ സംഭവം ഫ്രാൻസിലേതല്ല പകരം സ്പെയിനിലെ ബാഴ്സലോണയിലേതാണ്. ഇവിടെ ഒരു പാർക്കിൽ ഒരു ദമ്പതിമാര്‍ അവരുടെ ഒരു വയസ്സുള്ള കുഞ്ഞിനോടൊപ്പം സഞ്ചരിക്കുകയായിരുന്നു. ഇവര്‍ വിനോദസഞ്ചാരികളായിരുന്നു. പാർക്കിൽ സഞ്ചരിക്കുമ്പോൾ 31 വയസായ ഒരു ഇക്വാഡോർ പൗരൻ ഇവരെ തടഞ്ഞു. ഇതിന് ശേഷം ഇയാൾ ഇവരുടെ ഒരു വയസായ മകളെ ആക്രമിക്കാൻ നോക്കി. പക്ഷെ കുഞ്ഞിന്‍റെ അച്ഛൻ കുഞ്ഞിനെ സമയത്തിന് അവിടെ നിന്ന് മാറ്റിയ കാരണം അടി കൊണ്ടില്ല. ഈ സംഭവത്തിന് ശേഷം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഈ സംഭവം നടന്നത് ബാഴ്‌സലോണയിലെ മോൻറ്റ്യുയിക്ക് പാർക്കിലാണ് സംഭവിച്ചത്. കുഞ്ഞിനെ ആക്രമിച്ച വ്യക്തി ഇതിനെ മുൻപും രണ്ട് പേരെ ആക്രമിച്ചിട്ടുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ വാർത്ത ടൈംസ് നൗ എന്ന മാധ്യമ വെബ്സൈറ്റും പ്രസിദ്ധികരിച്ചിട്ടുണ്ട്.

വാർത്ത വായിക്കാൻ - Times Now | Archived

കൂടുതൽ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് യൂറോ വീക്ലി ന്യൂസ് പ്രസിദ്ധികരിച്ച ഒരു വാർത്ത ലഭിച്ചു. ഈ വാർത്ത പ്രകാരം ഈ വീഡിയോയിൽ കുഞ്ഞിനെ അടിച്ച വ്യക്തിയുടെ പേര് ഹെൻറി ആർ.സി. എന്നാണ്. ഇയാൾ ഇക്വാഡോർ സ്വദേശിയാണ്. ഈ സംഭവത്തിനെ കുറിച്ച് ദിവസം മുമ്പാണ് ഇയാൾക്ക് ജാമ്യം കിട്ടിയത്.

വാർത്ത വായിക്കാൻ - Euronews | Archived

നിഗമനം

ഫ്രാൻസിൽ മുസ്ലിം കുടിയേറ്റക്കാരൻ പാർക്കിൽ സഞ്ചരിക്കുന്ന ഒരു കുഞ്ഞിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ യഥാർത്ഥത്തിൽ സ്പെയിനിൽ 31 വയസായ വ്യക്തി ഒരു കുഞ്ഞിനെ ആക്രമിച്ചത്തിന്‍റെതാണ്. ഈ സംഭവത്തില്‍ യാതൊരു വര്‍ഗീയമായ ആംഗിള്‍ ഇല്ല. കുഞ്ഞിനെ ആക്രമിച്ചത് മുസ്ലിം കുടിയേറ്റക്കാരന്‍ അല്ല.

Claim Review :   ഫ്രാൻസിൽ മുത്തശ്ശനും, മുത്തശ്ശിക്കൊപ്പം പാർക്കിൽ ഉണ്ടായിരുന്ന കുഞ്ഞിനെ ഒരു മുസ്ലീം കുടിയേറ്റക്കാരൻ ഒരു ദയയുമില്ലാതെ അടിക്കുന്നു.
Claimed By :  Social Media User
Fact Check :  FALSE