
സമൂഹ മാധ്യമങ്ങളിൽ 189 വയസുള്ള മധ്യപ്രദേശിലെ സിയാറാം ബാബ എന്ന തരത്തിൽ ഒരു വയസ്സായ വ്യക്തിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ അന്വേഷിച്ചപ്പോൾ ദൃശ്യങ്ങളിൽ കാണുന്ന വ്യക്തിക്ക് 189 വയസ് പ്രായമില്ല എന്ന് കണ്ടെത്തി.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ ഒരുപ്പാട് പ്രായമുള്ള ഒരു വ്യക്തിയെ നാം കാണുന്നു. ഇദ്ദേഹത്തിനെ കുറിച്ച് പോസ്റ്റിന്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “🕉️സിയാരാം ബാബ മധ്യപ്രദേശ്🕉️❤🙏 . ഏകദേശം 189 വയസ്സ് അദ്ദേഹത്തിന് ഉണ്ടെന്ന് പറയപ്പെടുന്നു🥰”
എന്നാൽ ശരിക്കും വീഡിയോയിൽ കാണുന്ന ഈ വ്യക്തിക്ക് 189 വയസ് പ്രായമുണ്ടോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ സിയാറാം ബാബയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഞങ്ങൾ ദൈനിക് ഭാസ്കർ 2017ൽ പ്രസിദ്ധികരിച്ച ഒരു റിപ്പോർട്ട് ലഭിച്ചു. ഈ റിപ്പോർട്ട് പ്രകാരം സിയാറാം ബാബയുടെ ജനനം മുംബൈയിലാണ് ഉണ്ടായത്. അദ്ദേഹം 7-8 ക്ലാസ് വരെ അവിടെ പഠിച്ചിരുന്നു. ഇതിന് ശേഷം അദ്ദേഹം ഒരു ഗുജറാത്തി പണമിടപാടുകാരന്റെ അടുത്ത് ജോലി ചെയ്തു. ഈ സമയത്താണ് ഇദ്ദേഹം ഒരു സന്യാസിയെ കാണുന്നതും അദ്ദേഹത്തില്‍ നിന്നും പ്രചോദനം നേടി സിയാറാം സന്യാസിയായി. പിന്നീട് അദ്ദേഹം ഹിമാലയത്തിൽ പോയി തപശ്ചര്യ ചെയ്തു എന്ന് റിപ്പോർട്ട് പറയുന്നു. ഇതിന് ശേഷം 1955ൽ അദ്ദേഹം മധ്യപ്രദേശിലെ ഖർകോണിൽ നർമ്മദ നടിയുടെ തീരത്തിലുള്ള ഭട്യാൻ ആശ്രമത്തിൽ വന്നു. അന്ന് മുതൽ അദ്ദേഹം ഇവിടെയാണ് താമസമാക്കിയത്. ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ ഈ റിപ്പോർട്ടുകളും നിങ്ങൾക്ക് വായിക്കാം ലിങ്ക് 1, ലിങ്ക് 2, ലിങ്ക് 3.
ഞങ്ങൾക്ക് ഇദ്ദേഹത്തിന്റെ പേരിൽ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടും ലഭിച്ചു.
ഈ പേജിലൂടെ ഞങ്ങൾ അദ്ദേഹത്തിന്റെ ആശ്രമത്തിൽ സേവനം ചെയ്യുന്ന ശുഭം ബിർള എന്ന വ്യക്തിയുമായി ബന്ധപെട്ടു. ഈ പ്രചരണത്തിനെ കുറിച്ച് ശുഭം ബിർളയോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “സീയരാം ബാബ ഈ ആശ്രമത്തില്‍ 60 വര്‍ഷങ്ങളിലധികം കാലമായി താമസിക്കുന്നതാണ്. അദ്ദേഹത്തിന്റെ പ്രായത്തിനെ കുറിച്ച് പല കിംവദന്തികള്സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ചിലര്‍ അദ്ദേഹം 80 വയസ്സാണ് എന്ന് പറയും, ചിലർ 109 എന്ന് പറയും. ഈ കൂട്ടത്തിൽ ആരെങ്കിലും സമൂഹ മാധ്യമങ്ങളിൽ ഇദ്ദേഹം 188 വയസ് പ്രായമുണ്ട് എന്ന് എഴുതി പ്രചരിപ്പിച്ചിട്ടുണ്ടാകാം. പക്ഷെ ഇദ്ദേഹത്തിന്റെ ആധാർ കാർഡ് പ്രകാരം ഇദ്ദേഹം 94 വയസ് പ്രായമുള്ളതാണ്.”
സിയാറാം ബാബയെ സേവിക്കുന്ന ശുഭം ബിർള പ്രകാരം അദ്ദേഹത്തിന്റെ പ്രായം 94 വയസാണ്. എന്നാൽ ഫാക്ട് ക്രെസെൻഡോയ്ക്ക് ഈ കാര്യം വ്യക്തമായി പറയാൻ പറ്റില്ല. പക്ഷെ ഇദ്ദേഹം 189 വയസുള്ളതല്ല എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാണ്. ബാബയെ ബാബയെ സേവിക്കുന്നവർ ആരും ഇത്തരത്തിൽ ഒരു വാദം നടത്തിയിട്ടില്ല. ഇത് സമൂഹ മാധ്യമങ്ങളിൽ മാത്രം പ്രചരിപ്പിക്കുന്ന കിംവദന്തിയാണ്.
Read this in English | Video of Siyaram Baba Falsely Viral As 188-Year-Old Man Found In Cave
നിഗമനം വീഡിയോയിൽ കാണുന്ന സിയാറാം ബാബക്ക് 189 വയസ് പ്രായമുണ്ട് എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു..
