സുപ്രീംകോടതി വിധി പ്രകാരം സർക്കാർ മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കിയോ..?

രാഷ്ട്രീയം | Politics സാമൂഹികം

വിവരണം

Tripunithura എന്ന പേജിൽ നിന്നും 2019 ജൂൺ 8 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 800 റോളം ഷെയറുകൾ ലഭിച്ചുകഴിഞ്ഞു. കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രത്തോടൊപ്പം പോസ്റ്റിൽ ഒരു വാർത്ത നൽകിയിട്ടുണ്ട്. “മരടിലെ അപ്പാർട്ടുമെന്റുകൾ സുപ്രീംകോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ തന്നെ പൊളിച്ചു മാറ്റിയ പിണറായി സർക്കാരിന്  അഭിനന്ദനങ്ങൾ” എന്നതാണ് വാർത്ത.

archived FB post

തീരദേശ പരിപാലന നിയമം ലംഘിച്ചു എന്നാരോപിച്ചാണ് മരടിലെ 5 ഫ്‌ളാറ്റുകൾ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. അനധികൃത നിർമ്മാണം നടത്തിയെന്ന പേരിൽ  ഹോളി ഫെയ്ത്ത്, കായലോരം, ആൽഫാ വെഞ്ചേഴ്സ്, ഹെറിറ്റേജ്, ജെയ്ൻ ഹൗസിംഗ് എന്നീ അപ്പാർട്‌മെന്റുകളാണ് പൊളിക്കേണ്ടത് എന്ന് കഴിഞ്ഞ മെയ് 8 നാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

പോസ്റ്റിൽ ആരോപിക്കുന്നതുപോലെ സർക്കാർ  കോടതി ഉത്തരവ് പാലിക്കാൻ ഈ ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കിയോ…? നമുക്ക് അറിയാൻ ശ്രമിക്കാം

വസ്തുതാ വിശകലനം  

ഞങ്ങൾ ഈ വാർത്ത പ്രാദേശിക മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിൽ തിരഞ്ഞു നോക്കി. ഇത്തരമൊരു വാർത്ത വന്നിട്ടില്ല. കഴിഞ്ഞ മെയ് 8 ന് മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കണമെന്ന്  സുപ്രീംകോടതി ഉത്തരവിന്‍റെ വാർത്ത പുറത്തു വന്ന ശേഷം ഇത് സംബന്ധിച്ച് ഒടുവിൽ വന്ന വാർത്ത പ്രസ്തുത ഫ്‌ളാറ്റിലെ താമസക്കാർ സുപ്രീംകോടതിക്ക് ഹർജി നൽകിയിട്ടുണ്ടെന്നും അത് കോടതിയുടെ പരിഗണയിലാണ് എന്നുമുള്ളതാണ്. 2019 ജൂൺ 8 നു വന്ന വാർത്തയുടെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു.

archived linkmalayalamleadnews

ഇതല്ലാതെ മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്നതിനെ  സംബന്ധിച്ച് കൂടുതൽ സംഭവ വികാസങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. ഹർജിക്കാരുടെ കേസ് പരിഗണിച്ച ശേഷം മാത്രമേ ഇനി ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാകൂ.

ഞങ്ങള്‍ ഈ വാ൪ത്തെ സ്ഥിരികരിക്കാനായി കൊച്ചി കോര്പോരെഷനില്‍  വിളിച്ചപ്പോള്‍ ഇങ്ങനെയൊരു വാ൪ത്തെയെ കുറിച്ച് ഒന്നും അറിയില്ല എന്ന് അവർ വ്യക്തമാക്കി.

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാനായത് ഈ വാർത്ത തെറ്റാണ് എന്നാണു. മരടിലെ ഫ്‌ളാറ്റ് സുപ്രീം കോടതി വിധി പ്രകാരം സംസ്ഥാന സർക്കാർ പൊളിച്ചു മാറ്റിയിട്ടില്ല.  

നിഗമനം

ഈ പോസ്റ്റിൽ നൽകിയിട്ടുള്ള വാർത്ത പൂർണ്ണമായും തെറ്റാണ്. തീരദേശ പരിപാലന നിയം ലംഘിച്ചു നിർമിക്കപ്പെട്ട  മരടിലെ ഫ്‌ളാറ്റുകൾ സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാനായി സംസ്ഥാന സർക്കാർ പൊളിച്ചു നീക്കിയിട്ടില്ല. തെറ്റായ വാർത്ത വഹിക്കുന്ന ഈ പോസ്റ്റ് പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോട് അപേക്ഷിക്കുന്നു

Avatar

Title:സുപ്രീംകോടതി വിധി പ്രകാരം സർക്കാർ മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കിയോ..?

Fact Check By: Deepa M 

Result: False