
കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ വിസ്ഡം വിദ്യാര്‍ത്ഥി സംഘടന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വെവ്വേറെ ഇരുത്തി പരിപാടി നടത്തിയെന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
കര്‍ട്ടന്‍ ഇട്ട് മറച്ചതിന് ഇരുപുറമായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്ലാസില്‍ പങ്കെടുക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഇത് കുസാറ്റില്‍ നടന്ന പരിപാടിയാണെന്നും സ്ഥാപന അധികൃതരും സര്‍ക്കാറും തീവ്ര മുസ്ലിം സംഘടനകളുടെ നിലപാടുകള്‍ക്കൊപ്പമാണെന്നും സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “വിസ്‌ഡം മുജാഹിദ് കുസാറ്റ് കാമ്പസിൽ സംഘടിപ്പിച്ച പരിപാടിയാണത്രേ.. പെണ്ണുങ്ങൾക്ക് ഒരു മറയുടെ അപ്പുറത്തിരുന്ന് കേൾക്കാനുള്ള സ്വാതന്ത്ര്യമൊക്കെ കൊടുക്കുന്ന പരിഷ്കാരികളാണ്. പഠിച്ച സർട്ടിഫിക്കറ്റും അവാർഡും മേടിക്കാൻ സ്റ്റേജിൽ കയറാനുള്ള സ്വാതന്ത്ര്യവും കൊടുക്കാറുള്ളതും കണ്ടിട്ടുണ്ട്
കമന്റ് കാണുക, ഇതും CPM ന്റെ തലയിലായി”

എന്നാല്‍ അടിസ്ഥാനരഹിതമായ പ്രചരണമാണ് ഇതെന്നും കുസാറ്റ് അധികൃതര്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വാര്‍ത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ തെറ്റായ പ്രചാരണമാണ് ഇതെന്ന് വ്യക്തമാക്കി കുസാറ്റ് അധികൃതര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച അറിയിപ്പ് ലഭിച്ചു. പോസ്റ്റില്‍ പരാമര്‍ശിക്കുന്ന വിദ്യാര്‍ത്ഥി സംഘടയുമായി കാമ്പസിനകത്തോ പുറത്തോ കുസാറ്റ് പരിപാടികളൊന്നും സംഘടിപ്പിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന ചിത്രത്തിന് സ്ഥാപനവുമായി ബന്ധമില്ലെന്നും അറിയിപ്പില്‍ പറയുന്നു.

തുടര്‍ന്ന് ഞങ്ങള്‍ കുസാറ്റ് അധികൃതരുമായി സംസാരിച്ചപ്പോള്‍ ഞങ്ങളുടെ പ്രതിനിധിക്ക് ലഭിച്ച മറുപടി ഇങ്ങനെ:
“ഇങ്ങനെയൊരു പരിപാടി കുസാറ്റ് സംഘടിപ്പിച്ചിട്ടില്ല. കുസാറ്റിന്‍റെ അറിവോടെയോ സഹകരണത്തോടെയോ അത്തരമൊരു പരിപാടി കാമ്പസിനകത്തോ പുറത്തോ നടന്നിട്ടില്ല. കുസാറ്റ് ലിംഗവിവേചനത്തിനെതിരെയാണ് നിലകൊള്ളുന്നത്. ഇത്തരം സംഘടനകളുമായോ അവരുടെ പ്രവര്‍ത്തനങ്ങളുമായോ സ്ഥാപനത്തിന് യാതൊരു ബന്ധവുമില്ല. കുസാറ്റിന്‍റെ പേര് ദുരുപയോഗം ചെയ്തതിന് നിയമ നടപടി സ്വീകരിക്കുകയാണ്.”
കുസാറ്റ് വിശദീകരണം അടിസ്ഥാനമാക്കി പല മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്ട്.

കൂടാതെ, പരിപാടി നടത്തിയത് കുസാറ്റ് കാമ്പസിലല്ലെന്നും പുറത്ത് മറ്റൊരു ഹാളില്‍വെച്ചാണെന്നും വ്യക്തമാക്കി വിസ്ഡം വിദ്യാര്‍ത്ഥി സംഘടന ഫെയ്സ്ബുക്ക് പേജില്‍ കുറിപ്പ് നല്‍കിയിട്ടുണ്ട്. ഒക്ടോബറില്‍ മംഗലൂരുവില്‍ നടക്കുന്ന പ്രോഫ്കോണ്‍ പരിപാടിയുടെ മുന്നോടിയായി നടത്തുന്ന യോഗങ്ങള്‍ വിവിധ കാമ്പസുകളിലെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി നടത്തിവരുന്നുണ്ടെന്നും ഇതില്‍ സംഘടനയുടെ പേരിനൊപ്പം സ്ഥാപനത്തിന്‍റെ പേര് ഉപയോഗിക്കുന്നത് സ്വാഭാവികമാണെന്നും എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ഇത്തരത്തില്‍ ഉപയോഗിക്കാറുമുണ്ടെന്നാണ് അവരുടെ അവകാശവാദം.

പരിപാടി നടന്നത് കുസാറ്റ് കാമ്പസിലല്ലെന്നും കുസാറ്റിനോ സര്‍ക്കാറിനോ ഇതില്‍ യാതൊരു പങ്കുമില്ലെന്നും അന്വ്വ്ഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ലിംഗവിവേചനത്തോടെ കുട്ടികളെ വേര്‍തിരിച്ച് ഇരുത്തിയത് കുസാറ്റ് കാമ്പസിലല്ല, സത്യമിങ്ങനെ…
Fact Check By: Vasuki SResult: False
