
യാത്രാ സൌകര്യങ്ങളുടെ അപര്യാപ്തത മനുഷ്യ ജീവിതത്തെ എത്ര ദുരിതത്തിലാഴ്ത്തുന്നതിന്‍റെ ദയനീയ കാഴ്ചയായി, തെർമോക്കോൾ പെട്ടി തോണിയാക്കി കൈകൊണ്ട് തുഴഞ്ഞ് വിദ്യാര്‍ത്ഥികള്‍ പുഴ കടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
പ്രചരണം
യൂണിഫോമും സ്കൂള്‍ ബാഗുമായി ചതുരത്തിലുള്ള തെർമോക്കോൾ പെട്ടിയില്‍ കയറി തുഴഞ്ഞ് പുഴ കുറുകെ കടക്കുന്ന വിദ്യാര്‍ത്ഥികളെ ദൃഷ്യങ്ങളില്‍ കാണാം. ഇത് മധ്യപ്രദേശില്‍ നിന്നുള്ള സംഭവമാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ:
“Digital India
മധ്യപ്രദേശിൽ നിന്നുള്ള കാഴ്ച
കുട്ടികൾ തെർമോ കൂൾ ബോക്സിൽ കയറി നദി മുറിച്ചു കടന്ന് രണ്ട് കിലോമീറ്റർ പിന്നെയും നടന്ന് സ്കൂളിൽ പോകുന്നു ”
എന്നാൽ, പ്രചരിക്കുന്ന വീഡിയോ മധ്യപ്രദേശിൽ നിന്നുള്ളതല്ലെന്ന് അന്വേഷണത്തിൽ ഞങ്ങള്‍ കണ്ടെത്തി. ഇന്തോനേഷ്യയിലെ തെക്കൻ സുമാത്രയിൽ നിന്നുള്ള ദൃശ്യമാണിത്.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ സമാന ചിത്രം ഉൾപ്പെടുത്തി ഇന്തോനേഷ്യൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ചില റിപ്പോര്‍ട്ടുകൾ ലഭ്യമായി. ‘ജമ്പി അപ്ഡേറ്റ്‘ എന്ന മാധ്യമം 2021 സെപ്റ്റംബർ 26ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഇന്തോനേഷ്യയിലെ സൗത്ത് സുമാത്രയിൽ നിന്നുള്ള ദൃശ്യമാണിത്. തെർമോക്കോൾ കൊണ്ടുള്ള മീൻപെട്ടികള്‍ തോണിയാക്കിയാണ് കുട്ടികൾ സ്കൂളിലേക്ക് പോകാൻ പുഴ മുറിച്ച് കടന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തുലുങ് സെലപാൻ ജില്ലയിലെ ക്വാല ദുവാ ബെലാസ് ഗ്രാമത്തിലുള്ള കുട്ടികളാണ് ഇവരെന്ന് റിപ്പോർട്ടിലുണ്ട്.
ദൃശ്യങ്ങള്‍ വൈറലായതോടെ രാഷ്ട്രീയക്കാർ വിഷയത്തിൽ ഇടപെട്ടിരുന്നു. ഇന്തോനേഷ്യൻ പ്രതിനിധി സഭാംഗമായ ഫഡ്‌ലി സോൺ ഈ വീഡിയോ ഷെയർ ചെയ്തിരുന്നു. പിന്നാലെ മുൻ സമുദ്രകാര്യ, മത്സ്യബന്ധന മന്ത്രി സുസി പുഡ്ജിയാസ്റ്റുട്ടി പ്രശ്നം പരിഹരിക്കുമെന്ന് കമന്‍റ് ചെയ്തിരുന്നു.
2021 സെപ്റ്റംബർ മാസമാണ് സംഭവം നടന്നതെന്ന് കോംപാസ് റിപ്പോർട്ടിൽ പറയുന്നു.
ദേതിക്, ടിവി വൺ ന്യൂസ്, ട്രിബൺ ന്യൂസ് തുടങ്ങിയ മാധ്യമങ്ങളിലും സമാന റിപ്പോർട്ടുകളുണ്ട്. വിദ്യാർത്ഥികൾ പുഴകടക്കുന്ന ദൃശ്യത്തിന്‍റെ വേറെ ആംഗിള്‍ ദൃശ്യങ്ങൾ മെട്രോ ടിവിയുടെ റിപ്പോര്‍ട്ടിലുണ്ട്.
<iframe width=”852″ height=”480″ src=”https://www.youtube.com/embed/Yfnng0ZpXm8″ title=”Viral Siswa SD di Sumsel Menyeberangi Sungai Pakai Styrofoam” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share” referrerpolicy=”strict-origin-when-cross-origin” allowfullscreen></iframe>
പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ന്യൂ ഇന്ത്യ എന്ന ലോഗോ കാണാം. ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ഈ വീഡിയോ ബദൽ കുമാർ താകൂർ എന്ന ഫേസ്ബുക്ക് യൂസര്‍ എഡിറ്റ് ചെയ്ത് പങ്കുവച്ചതാണെന്ന് വ്യക്തമായി. പോസ്റ്റിന്‍റെ കമന്‍റ് ബോക്സില്‍ കുട്ടികളെ സഹായിക്കാൻ ഇയാള്‍ പണം ആവശ്യപ്പെടുന്നുണ്ട്.
തെർമോക്കോൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ പുഴ കടന്ന സംഭവങ്ങൾ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ടോ എന്നു തിരഞ്ഞപ്പോള്‍ തെർമോക്കോൾ കൊണ്ട് നിർമ്മിച്ച ചങ്ങാടത്തിൽ വിദ്യാർത്ഥികൾ സ്കൂളിലേക്ക് പോകുന്ന സംഭവം മഹാരാഷ്ട്രയിൽ നടന്നതായി ടൈംസ് ഓഫ് ഇന്ത്യ, എഎൻഐ തുടങ്ങിയ മാധ്യമങ്ങൾ 2023 സെപ്റ്റംബറില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കുട്ടികൾ തെർമോക്കോൾ പെട്ടി ഉപയോഗിച്ച് പുഴകടന്ന് സ്കൂളിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ ഇന്തോനേഷ്യയിൽ നിന്നുള്ളതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
വിദ്യാര്‍ത്ഥികള്‍ തെർമോക്കോൾ പെട്ടിയില്‍ കയറി തോണി പോലെ തുഴഞ്ഞ് സ്കൂളിലേയ്ക്ക് യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ മധ്യപ്രദേശില്‍ നിന്നുള്ളതാണ് എന്ന വാദം തെറ്റാണ്. 2021 ല്‍ ഇന്തോനേഷ്യയിലെ സുമാത്രയില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങളാണിത്. ഇവയ്ക്ക് ഇന്ത്യയുമായി യാത്രൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:തെര്‍മോകോള്‍ പെട്ടി തോണിയാക്കി വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ യാത്ര… വീഡിയോ മധ്യപ്രദേശില്‍ നിന്നുള്ളതല്ല, സത്യമിങ്ങനെ…
Fact Check By: Vasuki SResult: False
