തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു എന്നാണ് വാര്‍ത്തകളും തെരെഞ്ഞെടുപ്പ് വിശകലനങ്ങളും പറയുന്നത്. തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് വളരെ മുമ്പ് തന്നെ സുരേഷ് ഗോപി മണ്ഡലത്തില്‍ പ്രചരണ പരിപാടികള്‍ ആരംഭിച്ചിരുന്നു. വോട്ട് ചെയ്യാനായി സുരേഷ് ഗോപി വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം

തെളിമ അത്രയ്ക്ക് ഇല്ലാത്ത വീഡിയോ ദൃശ്യങ്ങളില്‍ സുരേഷ് ഗോപി പണം എണ്ണിനോക്കി സമീപത്ത് നില്‍ക്കുന്ന ചിലര്‍ക്ക് നല്‍കുന്നത് കാണാം. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം നല്‍കുകയാണ് സുരേഷ് ഗോപി എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “പണം എറിഞ്ഞു തുടങ്ങി”

FB postarchived link

എന്നാല്‍ ബന്ധമില്ലാത്ത വീഡിയോ ഉപയോഗിച്ച് ദുഷ്പ്രചാരണം നടത്തുകയാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

വീഡിയോ ദൃശ്യങ്ങളില്‍ ICG എന്നൊരു ലോഗോ കാണാം.

ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ഇന്ത്യൻ സിനിമ ഗാലറി എന്ന ഒരു ഓണ്‍ലൈന്‍ ചാനലിന്‍റെ ലോഗോ ആണിത്. പ്രചരിക്കുന്ന വീഡിയോയുടെ ദൈർഘ്യമേറിയ ഇവരുടെ ഫേസ്ബുക്ക് പേജിൽ പതിപ്പ് നൽകിയിട്ടുണ്ട്. സുരേഷ് ഗോപി ആവശ്യമുള്ള കളിമൺ പാത്രം വാങ്ങുകയും അതിനുള്ള വില നൽകുകയും ചെയ്യുന്ന ദൃശ്യങ്ങളാണിത്. വീഡിയോ താഴെ കാണാം

സുരേഷ് ഗോപി കളിമണ്‍ പാത്ര നിര്‍മ്മാണ ശാല സന്ദര്‍ശിക്കുന്നതിനിടെ പകര്‍ത്തിയ ദൃശ്യങ്ങളാണിത്. അവിടെ നിർമ്മിച്ചു കൊണ്ടിരിക്കുന്ന മൺപാത്രം തനിക്ക് വേണമെന്നും പ്രത്യേകം എടുത്തു വയ്ക്കണമെന്നുമാണ് സുരേഷ് ഗോപി പറയുന്നത്. എത്രയാണ് വില എന്നും അദ്ദേഹം ചോദിക്കുന്നു പണം വേണ്ടെന്ന് തൊഴിലാളികൾ മറുപടി പറയുന്നുണ്ട്. പണം വാങ്ങിയില്ലെങ്കില്‍ തനിക്ക് മൺപാത്രം വേണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞതിനാൽ 100 രൂപയാണ് വിലയെന്ന് തൊഴിലാളികൾ പറയുന്നു. പോക്കറ്റിൽ നിന്നും 50 രൂപയുടെ നോട്ടുകെട്ട് പുറത്തെടുത്ത് അവിടെനിന്ന ആളിനും ഒരു നോട്ട് മൺപാത്രം നിർമ്മാണം നടത്തി കൊണ്ടിരുന്ന ആളിനും നൽകിയശേഷം ഒരു നോട്ട് മൺപാത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന മോൾഡിലും വയ്ക്കുന്നു മൺകൂജയാണ് സുരേഷ് ഗോപി വാങ്ങിയത്.

സുരേഷ് ഗോപി പണം നല്‍കി മണ്‍കൂജ വാങ്ങുന്ന ദൃശ്യങ്ങളാണ് തെറ്റിദ്ധരിപ്പിക്കുന്ന വിവരണത്തോടെ പ്രചരിപ്പിക്കുന്നത്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. സുരേഷ് ഗോപി മണ്‍പാത്ര നിര്‍മ്മാണ ശാലയില്‍ നിന്നും പണം നല്‍കി മണ്‍പാത്രങ്ങള്‍ വാങ്ങുന്ന ദൃശ്യങ്ങള്‍ ആണിത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം നല്‍കുന്നു എന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരണത്തോടെ പ്രചരിപ്പിക്കുകയാണ്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വോട്ട് ചെയ്യാനായി സുരേഷ് ഗോപി വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്...

Fact Check By: Vasuki S

Result: False