പാക് അനുകൂല പ്രകടനം നടത്തിയവരെ മഹാരാഷ്ട്രയില്‍ മര്‍ദ്ദിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

മഹാരാഷ്ട്രയില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചവരെ നാട്ടുകാര്‍ മര്‍ദ്ദിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരു ഓവര്‍ ബ്രിഡ്ജിനു താഴെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ചിലരെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിക്കുന്നതും ആക്രോശിക്കുന്നതും കാണാം. ഇതിനിടയില്‍ പൊലീസുകാര്‍ നടക്കുന്നതും കാണുന്നുണ്ട്. പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം ഉയര്‍ത്തിയവരെ മഹാരാഷ്ട്രയില്‍ കൈകാര്യം ചെയ്യുഉന്ന ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “പാകിസ്ഥാന് സിന്ദാബാദ് വിളിച്ചവർക്ക് മഹാരാഷ്ട്രയിൽ നാട്ടുകാരുടെ സ്വീകരണം” FB post archived link എന്നാല്‍ വീഡിയോ പാകിസ്ഥാന്‍ […]

Continue Reading

താനൂര്‍ ആര്‍‌എസ്‌എസ് ശാഖാ മുഖ്യ ശിക്ഷക് എന്നു പ്രചരിപ്പിക്കുന്നത് തമിഴ്നാട് സ്വദേശിയായ കുട്ടി കായിക പ്രകടനം നടത്തുന്ന ദൃശ്യങ്ങള്‍…

ഇരുവശവും കൊളുത്തിയ പന്തവുമായി ഒരു ചെറിയ കുട്ടി കായിക അഭ്യാസങ്ങൾ കാഴ്ചവയ്ക്കുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. കുട്ടി ആർഎസ്എസ് ശാഖയിലെ ശിക്ഷക് ആണ് എന്ന് പോസ്റ്റ് അവകാശപ്പെടുന്നു.   പ്രചരണം ഏകദേശം അഞ്ചു വയസ്സു പ്രായം വരുന്ന കുട്ടി ഇരുവശവും തീ കൊളുത്തിയ പന്തം കൈവഴക്കത്തോടെ ചുഴറ്റുന്നതും വെള്ളം നിറഞ്ഞ ഗ്ലാസുകള്‍ ചെറിയ കിറ്റില്‍ തൂക്കിയെടുത്ത് ഒരു തുള്ളി പോലും തുളുമ്പാതെ ചുഴറ്റുന്നതും അതുപോലെതന്നെ നീളമുള്ള വടി ചുഴറ്റി കൈയ്യടക്കത്തോടെ കസര്‍ത്ത് കാണിക്കുന്നതും കാണാം. തലശ്ശേരി പാനൂര്‍ ആര്‍‌എസ്‌എസ് […]

Continue Reading

ദൃശ്യങ്ങളില്‍ സസ്യത്തിന്‍റെ കായ തീപ്പെട്ടിക്കൊള്ളി കത്തിക്കുന്നത് വെറും കണ്‍കെട്ട് വിദ്യ… പാണ്ഡവര ബട്ടി എന്ന സസ്യത്തിന്‍റെ പേരില്‍ വ്യാജ പ്രചരണം… 

പ്രകൃതിയില്‍ നമ്മളെ വിസ്മയിപ്പിക്കുന്ന സൃഷ്ടികള്‍ മനുഷ്യ ഗണത്തില്‍ മാത്രമല്ല, സസ്യ-ജന്തുജാലങ്ങളിലുമുണ്ട്. കുഞ്ഞിനെ വയറിന് പുറത്തുള്ള സഞ്ചിയില്‍ ചുമക്കുന്ന കങ്കാരു, ഏതൊരു കലാകാരനും തോറ്റുപോകുന്ന വര്‍ണ്ണ വിസ്മയങ്ങളുള്ള ചിത്രശലഭങ്ങള്‍, ജന്തുക്കളെ ഭക്ഷിക്കുന്ന മാംസഭോജി സസ്യങ്ങള്‍ തുടങ്ങിയവയെല്ലാം നാം കണ്ടിട്ടുള്ള പ്രകൃതിയിലെ വിസ്മയങ്ങളാണ്. തീ കത്തിക്കാന്‍ ശേഷിയുള്ള അത്ഭുത സസ്യം എന്നവകാശപ്പെട്ട് ഈയിടെ ഒരു ചെടിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ദൃശ്യങ്ങളില്‍ ഒരു ചെടിയില്‍ അലങ്കാര ബള്‍ബുകള്‍ക്ക് സമാനമായ വെളുത്ത കായകള്‍ കാണാം. ഒരാള്‍ ചെടിയുടെ കായയുടെ […]

Continue Reading

കോളേജ് വിദ്യാര്‍ത്ഥികളുടെ പാലസ്തീന്‍ അനുകൂല പ്രകടനത്തിന്‍റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഹമാസ് കേരള ഘടകം മാര്‍ച്ച് എന്നു വ്യാജ പ്രചരണം…

കേരളത്തിലും ഹമാസ് ശക്തി പ്രാപിക്കുന്നുവെന്നും പിന്തുണച്ച് പരസ്യമായി പ്രകടനം നടത്തുന്നുവെന്നും ആരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് കണ്ണു മാത്രം പുറത്തുകാണുന്ന തരത്തില്‍ തലയും മുഖവും വെളുത്ത തുണിയാല്‍ മറച്ച് കൈയ്യുറ ധരിച്ച കൈകളില്‍ വ്യാജ ആയുധങ്ങളുമായി പൊതുനിരത്തിലൂടെ മാര്‍ച്ച് ചെയ്യുന്ന ഒരു സംഘം ചെറുപ്പക്കാരുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇവരില്‍ പലരുടേയും കൈയ്യില്‍ പലസ്തീന്‍ പതാകയുണ്ട്. ഇവര്‍ കേരളത്തിലെ ഹമാസ് ഘടകത്തിന്‍റെ അംഗലാണെന്നും ആലപ്പുഴയിലെ കായംകുളത്ത് നടത്തിയ റോഡ്ഷോ ആണിതെന്നും ആരോപിച്ച് […]

Continue Reading