സ്ത്രീകൾക്കുള്ള പബ്ലിക് ടോയ്ലറ്റ് നിരോധിക്കണം എന്ന ആവശ്യം ഉന്നയിച്ച്  ടോയ്ലറ്റ് തകർക്കുന്ന സംഘപരിവാർ പ്രവർത്തകരുടെ ദൃശ്യങ്ങളാണോ ഇത്? സത്യാവസ്ഥ അറിയൂ…     

BJP ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കുള്ള പബ്ലിക് ടോയ്ലറ്റുകൾ നിരോധിക്കണം എന്ന ആവശ്യം ഉന്നയിച്ച് സംഘപരിവാർ പ്രവർത്തകർ സ്ത്രീകൾക്കുള്ള പബ്ലിക് ടോയ്ലറ്റ് ആക്രമിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ  കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ   യാഥാർഥ്യം നമുക്ക് പരിശോധിക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയെ കുറിച്ച് […]

Continue Reading

വീഡിയോ ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ നിന്നുള്ളതാണ്… കൈയ്യേറ്റം രണ്ട് വനിതാ അഭിഭാഷകര്‍ തമ്മിലാണ്…

അഭിഭാഷക വേഷത്തിലുള്ള രണ്ട് സ്ത്രീകൾ തമ്മിലുള്ള മൽപ്പിടുത്തത്തിന്‍റെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ഈയിടെ വൈറലാകുന്നുണ്ട്.   പ്രചരണം  രണ്ടു സ്ത്രീകൾ അന്യോന്യം കോടതിവരാന്തയിൽ ബലപ്രയോഗം നടത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പലരും രംഗങ്ങൾ വീഡിയോയിൽ ചിത്രീകരിക്കുന്നത് കാണാം. മഹാരാഷ്ട്രയിലെ കോടതിയിൽ വനിതാ അഭിഭാഷക വനിതാ ജഡ്ജിയെ കയ്യേറ്റം ചെയ്യുകയാണ് ചെയ്യുന്ന ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “കോടതിയിൽ മാന്യമായി പെരുമാറാത്തതിന് വനിതാ ജഡ്ജി താഴെ ഇറങ്ങി വന്ന് യുവതിയായ അഭിഭാഷകയെ കയ്യേറ്റം ചെയ്യുന്ന രംഗം, മഹാരാഷ്ട്രയിലാണ് […]

Continue Reading

FACT CHECK: അഫ്ഗാനിസ്ഥാനിലെ ദേശീയ വനിതാ വോളിബോൾ ടീം അംഗം മഹ്ജാബിന്‍ ഹാകിമിയെ കൊന്നത് താലിബാനല്ല… സത്യമറിയൂ…

സങ്കുചിതമായ നയങ്ങളും ഭീകര ശിക്ഷാവിധികളും താലിബാനെ മുഖമുദ്രയാണ്. അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ഓഗസ്റ്റ് മാസം താലിബാൻ ഭരണം ഏറ്റെടുത്തതോടെ ലോകരാഷ്ട്രങ്ങൾ ആശങ്കയോടെയാണ് ഭരണത്തെ വീക്ഷിക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യത്തിന് യാതൊരു പ്രാധാന്യവും കൊടുക്കാത്ത സംഘടനയാണ് താലിബാൻ. താലിബാനുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒരു വാർത്ത സാമൂഹ്യമാധ്യമങ്ങളും പ്രചരിക്കുന്നുണ്ട്.  പ്രചരണം  അഫ്ഗാനിസ്ഥാനിലെ ദേശീയ വനിതാ വോളിബോൾ ടീം അംഗം  മഹ്ജാബിന്‍ ഹാകിമിയെ താലിബാൻ കഴുത്തറുത്ത് കൊന്നു എന്നാണ് വാർത്ത. ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന പ്രചരണം ഇങ്ങനെയാണ്: “ഇത് മെഹ്‌ജുബിൻ ഹാകിമി.  അഫ്ഘാൻ നാഷണൽ വിമൻസ് […]

Continue Reading

FACT CHECK: മുസ്ലിം വനിതാ അധ്യാപകര്‍ക്ക് പ്രസവാനുകൂല്യമായി 15000 രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുവെന്ന് വ്യാജ പ്രചരണം…

പ്രചരണം  പുതിയ സംസ്ഥാന മന്ത്രിസഭയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകിച്ച് മുസ്ലിങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങളെ ചൊല്ലി സാമൂഹ്യ മാധ്യമ വേദികളില്‍ നിത്യേന ചര്‍ച്ചകള്‍ നടക്കാറുണ്ട്. ഇപ്പോള്‍ മുസ്ലിം സ്ത്രീകള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ഒരു ആനുകൂല്യം ലഭിക്കുന്നു എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കെ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത ഇങ്ങനെയാണ്: വനിതാമുസ്ലീം അദ്ധ്യാപകര്‍ക്ക് രണ്ട് പ്രസവത്തിന് 15000 വച്ച് സര്‍ക്കാര്‍ കൊടുക്കുമത്രേ. മറ്റുള്ള മത അദ്ധ്യാപകര്‍ മുട്ടയിടുന്നത് കൊണ്ട് […]

Continue Reading