എപ്സ്റ്റീന്‍ ഫയലില്‍ മോദിയുടെ സമീപം യുവതി നില്‍ക്കുന്നു..? എഡിറ്റഡ് ചിത്രമുപയോഗിച്ച് വ്യാജ പ്രചരണം

അമേരിക്കൻ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണത്തിനിടെ ദശലക്ഷക്കണക്കിന് പുതിയ ഫയലുകൾ യുഎസ് സർക്കാർ പുറത്തുവിട്ടപ്പോള്‍  ലോകത്തിലെ ധനികരും ഉന്നത സ്ഥാനീയരുമായ ചിലരുടെ പേര് അയാളുമായി ബന്ധമുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളിൽ പ്രധാനമന്ത്രി മോദിയുടെ പേര് ഉൾപ്പെടുത്തിയതിനെച്ചൊല്ലി ഈ സന്ദര്‍ഭത്തില്‍ ഒരു വിവാദം നടക്കുന്നുണ്ട്.  പ്രചരണം  ഒരു സ്ത്രീയുടെ സമീപത്ത് മോദി ഇരിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. കൊളാഷ് രൂപത്തിലുള്ള ചിത്രത്തില്‍ ഫയലില്‍ നിന്നും പുറത്തുവിട്ട ജെഫ്രിയുടെ ചിത്രങ്ങളും കാണാം.  നരേന്ദ്ര മോദിയും ജെഫ്രിയുമായി […]

Continue Reading

സ്ത്രീ സുരക്ഷയ്ക്കായി പോലീസ് ഹെല്‍പ്പ് ലൈനും യാത്ര പദ്ധതിയും..? പ്രചരിക്കുന്നത് വ്യാജ സന്ദേശം…

ജനാധിപത്യ വ്യവസ്ഥ ശക്തമാകുന്നത് സ്ത്രീകളുടെ അന്തസ്സും അഭിമാനവും സുരക്ഷയും സംരക്ഷിക്കപ്പെടുമ്പോഴാണ്. മനുഷ്യ പുരോഗതിക്കായി ഉപയോഗപ്പെടുത്തുന്ന നൂതന സാങ്കേതിക വിദ്യകള്‍ സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്യുന്നതിനായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് പുറമെയാണ് അവരുടെ സ്വകാര്യത ലംഘിക്കുന്ന അതിക്രമങ്ങള്‍ ഉണ്ടാകുന്നത്. സ്ത്രീ സുരക്ഷയ്ക്കായി കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ഇത്തരത്തില്‍ സംസ്ഥാന പോലിസ് ഏര്‍പ്പെടുത്തിയ സുരക്ഷാ സംവിധാനം എന്ന പേരില്‍ ഒരു കുറിപ്പ് പ്രചരിക്കുന്നുണ്ട്.  പ്രചരണം  “വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ കണക്കിലെടുത്ത് രാത്രി 10 […]

Continue Reading

കാവി നിറത്തിലുള്ള സാരി ധരിച്ചതിന് കര്‍ണാടക പോലിസ് സ്ത്രീയെ പിടികൂടി എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം…

കര്‍ണാടക സര്‍ക്കാരിന്‍റെ ഹിന്ദു വിരുദ്ധത എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  കര്‍ണാടകയിലെ ചാമുണ്ഡീ ദേവീ ക്ഷേത്രത്തിന് മുന്നില്‍ പൊലീസുകാര്‍ ഒരു വനിതയുമായി തര്‍ക്കിക്കുന്നതും തുടര്‍ന്ന് അവരെ വാനിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കാവി നിറത്തിലുള്ള സാരി ധരിച്ചതിനാണ് പൊലീസ് സ്ത്രീയെ ചോദ്യം ചെയ്യുന്നതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ:  “കർണാടക. മാതാ ചാമുണ്ഡ ദേവി ക്ഷേത്രത്തിന് പുറത്ത്, ക്ഷേത്രത്തിൽ നിന്ന് മടങ്ങാൻ പോകുന്ന ഭർത്താവിനെ കാത്ത് മാന്യയായ ഒരു സ്ത്രീ നിൽക്കുന്നു. കർണാടക പോലീസ് […]

Continue Reading

പ്രതിഷേധകർ പോലീസിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ നേപ്പാളിലേതല്ല

നേപ്പാളിൽ പ്രതിഷേധകർ പോലീസിനെ ആക്രമിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ  എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ  പ്രതിഷേധകർ പോലീസിനെ ആക്രമിക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ് :  “നേപ്പാൾ പോലീസിൻ്റെ ഒരവസ്ഥ നോക്കൂ….🤣🤣🤣🤩” എന്നാൽ എന്താണ് ഈ […]

Continue Reading

ടി.വി. ആങ്കർ ലക്ഷ്മി നക്ഷത്രയുടെ ചിത്രം സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയ മാധ്യമപ്രവർത്തകയെന്ന തരത്തിൽ വ്യാജപ്രചരണം…

ഒരു മാധ്യമ പ്രവർത്തകയോട് അപമാരായാദയായി പെരുമാറി എന്ന ആരോപണത്തിനെ തുടർന്ന് നടനും മുൻ എം.പിയുമായ സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 (എ-1, 4) വകുപ്പുകൾ‌ ചേർത്താണ് കേസ്. ഈ സംഭവത്തിനെ തുടർന്ന് സുരേഷ് ഗോപിക്ക് സമൂഹ മാധ്യമങ്ങളിൽ മിശ്രമായ പ്രതികരണങ്ങളാണ് ലഭിച്ചത്. സുരേഷ് ഗോപിക്കെതിരെ പലരും രംഗത്തെത്തിയപ്പോൾ അദ്ദേഹത്തിന് പിന്തുണ അറിയിച്ചുകൊണ്ട്  മറ്റൊരു  വിഭാഗവും  രംഗത്തെത്തി. എന്നാൽ സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയ മാധ്യമപ്രവർത്തകയെ  വ്യക്തിഹത്യ ചെയ്യുന്ന […]

Continue Reading

നഗ്നയായി സ്ത്രീ പോലീസിനെ വിരട്ടി ഓടിക്കുന്ന ദൃശ്യങ്ങള്‍ മണിപ്പൂരില്‍ നിന്നുള്ളതല്ല, ഉത്തര്‍പ്രദേശിലെതാണ്…

വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ  അക്രമങ്ങള്‍ തുടരുന്നു എന്ന വാര്‍ത്തയാണ് മാധ്യമങ്ങള്‍ ഇപ്പൊഴും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വർഷം മെയ് മുതൽ, മണിപ്പൂരിൽ മെയ്തേയ്, കുക്കി വിഭാഗങ്ങൾക്കിടയിൽ നിരവധി അക്രമാസക്തമായ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ട്, ഇതുവരെ നൂറിലധികം പേർ കൊല്ലപ്പെട്ടു. ഒരു യുവതി  നഗ്നനായി ഓടുകയും വടികൊണ്ട് അടിക്കുമെന്ന് ഭീഷണിപ്പെടുത്തി മണിപ്പൂര്‍ പോലീസ് ഉദ്യോഗസ്ഥനെ ഓടിക്കുകയും ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.   പ്രചരണം  പൂര്‍ണ്ണമായും നഗ്നയായ ഒരു സ്ത്രീ കൂട്ടമായി നില്‍ക്കുന്ന പോലീസുകാരെ ആക്രോശത്തോടെ വെല്ലുവിളിക്കുന്നതും നീലമുള്ള വടി […]

Continue Reading