മഹാരാഷ്ട്രയും മധ്യ പ്രദേശിലും നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളുടെ ദൃശ്യങ്ങൾ ചേർത്ത് സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചരണം 

അബ്ദുൽ എന്ന വ്യക്തി സ്‌കൂൾ പെൺകുട്ടിയെ പീഡിപ്പിക്കുന്നതും പിന്നീട് പോലീസ് ഇയാളെ പിടികൂടി പരേഡ് ചെയ്യിപ്പിക്കുന്നത്തിൻ്റെയും ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് രണ്ട് സംഭവങ്ങൾ കാണാം.  ആദ്യം ഒരു മോട്ടോർസൈക്കിൾ ഓടിച്ച് പോകുന്ന വ്യക്തി സ്കൂൾ […]

Continue Reading

അന്യ സംസ്ഥാങ്ങളിൽ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളുടെ ദൃശ്യങ്ങൾ ഉത്തർപ്രദേശ് പോലീസ് സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചവനെ പിടികൂടുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു        

സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ വിഡിയോയിൽ ആദ്യത്തെ രംഗത്ത് നമുക്ക് റോഡിലൂടെ നടന്ന പോകുന്ന സ്കൂൾ വിദ്യാർത്ഥിനികളെ ഒരു യുവാവ് മോട്ടോർസൈക്കിലിൽ വന്നു പീഡിപ്പിക്കുന്നതായി കാണാം. ഇതിന് ശേഷം ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥിൻ്റെ പോലീസ് ഇയാളെ പിടിച്ച് റോഡിലുടെ പരേഡ് ചെയ്യ്പ്പിച്ച് കൊണ്ട് പോകുന്ന കാഴ്ചയും കാണാം. ഈ സംഭവം ഉത്തർപ്രാദേശിലേതാണ് എന്ന് പ്രചരിപ്പിക്കുന്നുണ്ട്. അബ്ദുൽ എന്ന വ്യക്തിയാണ് ഈ പെൺകുട്ടികളെ പീഡിപ്പിച്ചത് പിന്നീട് യുപി പോലീസ് ഇയാളെ പിടിച്ച് റോഡിലൂടെ […]

Continue Reading