FACT CHECK: കോൺഗ്രസ് പ്രവർത്തനാണ് വീട് ആക്രമിച്ചതെന്നും ചെന്നിത്തല നന്നാക്കി തരണമെന്നും കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത പറഞ്ഞുവെന്ന് വ്യാജ പ്രചരണം
പ്രചരണം കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിന്‍റെ പ്രചരണത്തിനായി കോൺഗ്രസ് ദേശീയ നേതാവ് പ്രിയങ്ക ഗാന്ധി കഴിഞ്ഞദിവസം കായംകുളത്ത് എത്തിയിരുന്നു. പ്രചരണത്തിന്‍റെ ഭാഗമായുള്ള റോഡ് ഷോയ്ക്കിടെ പ്രിയങ്ക അരിതയുടെ വീട് എവിടെയാണ് എന്ന് അന്വേഷിക്കുകയും അവിടേക്ക് പോകാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അരിതാ ബാബുവിനെ വീട്ടിൽ പ്രിയങ്കാഗാന്ധി എത്തിയപ്പോൾ അരിതയുടെ വീടും സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായി മാറി. തുടര്‍ന്ന് ഏതോ സാമൂഹ്യവിരുദ്ധർ അരിതയുടെ വീട് ആക്രമിച്ചു. ഈ വാര്‍ത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആക്രമിച്ചയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് എന്നാണ് വാർത്തകൾ അറിയിക്കുന്നത്. അരിതയുടെ […]
Continue Reading