ഇസ്രായേലിലേയ്ക്ക് വിമാനം പരത്താന്‍ വിസമ്മാതിച്ചതിന് അമേരിക്കന്‍ പൈലറ്റുമാരെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍..? വീഡിയോയുടെ സത്യമിതാണ്…

ഇസ്രായേലിലേക്ക് ആയുധങ്ങൾ നിറച്ച വിമാനങ്ങൾ പറത്താൻ വിസമ്മതിച്ചതിന് യുഎസ് സൈനിക പൈലറ്റുമാരെ അറസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ വഴി ഒരു പ്രചരിക്കുന്നുണ്ട്. പ്രചരണം സൈനിക യൂണിഫോം ധരിച്ച പുരുഷനെയും സ്ത്രീയെയും കൈകള്‍ ബന്ധിച്ച്  പുറത്തേക്ക് കൊണ്ടുപോകുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഇവർ “അമേരിക്ക കൂട്ടക്കൊലയ്ക്ക് കൂട്ടുനിൽക്കുന്നു” എന്ന് വിളിച്ചു പറയുന്നതും കേൾക്കാം. ഇസ്രയേലിനെ സഹായിക്കാനായി ആയുധങ്ങള്‍ എത്തിച്ചു നല്‍കാന്‍ വിസമ്മതിച്ച അമേരിക്കന്‍ സൈനിക പൈലറ്റുമാരാണ് ഇവര്‍ എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “യുഎസ് […]

Continue Reading

ലഡാക്കില്‍ ജെന്‍ സീ പ്രക്ഷോഭ സൂത്രധാരനെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ എന്ന വ്യാജ പ്രചാരണത്തിന്‍റെ വസ്തുത ഇതാണ്…

സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കില്‍ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ നാല് പേര്‍ കൊല്ലപ്പെടുകയുണ്ടായി. സംഘർഷത്തിൽ 22 പോലീസുകാര്‍ ഉള്‍പ്പെടെ 45 ഓളം പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരുടെ അക്രമങ്ങളില്‍ ലഡാക്കിൽ കെട്ടിടങ്ങളും വാഹനങ്ങളും കത്തിക്കുകയും തെരുവു സംഘര്‍ഷങ്ങളുമുണ്ടാവുകയും ചെയ്തു.  സെപ്റ്റംബര്‍ 24ന് LAB ആഹ്വാനം ചെയ്ത ബന്ദാണ് ആക്രമാസക്തമായത്. അതിനിടെ ലഡാക്ക് സംഘര്‍ഷത്തിലെ സൂത്രധാരനെ പൊലീസ് അറസ്റ്റ് ചെയ്യുന്ന ദൃശ്യമാണെന്ന രീതിയില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പോലിസ് അറസ്റ്റ് ചെയ്തു […]

Continue Reading

ലഹരിമരുന്ന് വിതരണത്തിന് വൈദികന്‍ അറസ്റ്റില്‍..? പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്…

യുവാക്കള്‍ക്കും കൌമാരക്കാര്‍ക്കുമിടയില്‍ ലഹരി ഉപയോഗം കൂടി വരുന്നതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കേരളത്തെ ഒന്നടങ്കം ആശങ്കപ്പെത്തുന്നതാണ്. ഇതിനിടയില്‍ ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പല സംഭവങ്ങളും ഈ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. മയക്കുമരുന്ന് കടത്ത് കേസില്‍ കൊച്ചിയില്‍ പള്ളി വികാരി അറസ്റ്റിലായെന്ന് ആരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  രണ്ടു യുവാക്കളെയും പിന്നാലെ ഒരു വൈദികനും പൊതുജന മധ്യത്തില്‍ പോലിസ് പിടികൂടി കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ്‌ വീഡിയോയിലുള്ളത്. മയക്കുമരുന്ന് കേസില്‍ വൈദികനെ പിടികൂടിയ ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: […]

Continue Reading

കേജരിവാളിന്‍റെ മോചനം ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍.. പ്രചരിക്കുന്നത് 2017 ലെ വീഡിയോ…

ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 21 ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം നിഷേധിക്കപ്പെട്ട കെജ്രിവാള്‍ ഇ‌ഡി കസ്റ്റഡിയിലാണ്.  സംഭവത്തെ അപലപിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.  കെജ്രിവാളിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അറസ്റ്റില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തില്‍ നിന്നുള്ള അക്രമ സംഭവങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  പോലീസും പ്രതിഷേധകരും ഇരുവശത്തും നിന്നുകൊണ്ട് ഒരാളെ അങ്ങോട്ടുമിങ്ങോട്ടുമായി […]

Continue Reading