കാശ്മീരില്‍ ജവാനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് ഭരണകാലത്തെതല്ല, സത്യമിങ്ങനെ…
ജമ്മു കാശ്മീരില്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് ജവാന്മാര്‍ തദ്ദേശീയരില്‍ നിന്നും ആക്രമണങ്ങള്‍ നേരിട്ടിരുന്നു എന്നതിന് തെളിവാണിത് എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം ഒരു സംഘം ചെറുപ്പക്കാര്‍ ആയുധധാരിയായ പട്ടാളക്കാരനെ കല്ലെറിയുന്നതും തലയില്‍ അടിക്കുന്നതും അയാളുടെ പക്കല്‍ നിന്നും തോക്ക് തട്ടി ദൂരെ എറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. പട്ടാളക്കാരന്‍ തിരിച്ച് യാതൊരു തരത്തിലും പ്രതികരിക്കുന്നില്ല. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്തെതാണ് ഈ ദൃശ്യങ്ങള്‍ എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “*_ഓർമ്മയിൽ ഉണ്ടായിരിക്കണം, ഇതൊന്നും മറക്കാനാവില്ല!_* *ഖാൻഗ്രസ്സിന്റെ […]
Continue Reading