ആലപ്പുഴ ബീച്ചില്‍ എത്തുന്നവര്‍ക്ക് ആയുസ്സ് വര്‍ദ്ധിക്കുമെന്ന് കിംവദന്തി പ്രചരിക്കുന്നു…

‘An apple a day keeps the doctor away’ എന്നൊരു ചൊല്ല് നമുക്ക് കേട്ടു പഴക്കമുള്ളതാണ്. അതേപോലെ ബീച്ച് ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ ഒരു സന്ദേശം ഇപ്പോള്‍ എത്തിയിട്ടുണ്ട്. ബീച്ച് ഉന്മേഷം പകരുന്ന ഇടമാണെന്ന് നമുക്ക് അനുഭവമുണ്ട്. എന്നാല്‍ ആയുസ്സ് വര്‍ദ്ധിപ്പിക്കുമോ? ഏതാനും ദിവസങ്ങളായി ആലപ്പുഴ ബീച്ചിനെ കുറിച്ച്  ഈ സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യേകിച്ച് വാട്ട്സ് ആപ്പില്‍ പ്രചരിക്കുന്നത് നിങ്ങള്‍ക്കും  കിട്ടിയിരിക്കും. പ്രചരണം  ആലപ്പുഴ ബീച്ചില്‍ കാറ്റ് കൊള്ളാന്‍ എത്തുന്നവര്‍ക്ക് ആയുസ്സ് വര്‍ദ്ധിക്കും എന്നാണ് […]

Continue Reading

‘ആലപ്പുഴയില്‍ എ‌ഐ ക്യാമറ പ്രവര്‍ത്തനരഹിതമായപ്പോള്‍ പകരം ആളെ നിര്‍ത്തി ഫോട്ടോ എടുപ്പിക്കുന്നു…’ വീഡിയോയുടെ യാഥാര്‍ഥ്യം ഇങ്ങനെ…

എഐ ക്യാമറകൾ സംസ്ഥാനത്ത് പ്രവർത്തിച്ചു തുടങ്ങി. 14 ജില്ലകളിലും നിയമലംഘനങ്ങൾ ക്യാമറ കണ്ടെത്തിയതായും നിയമ ലംഘകര്‍ക്കായുള്ള ചെലാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാക്കുന്നതായും വാർത്തകളുണ്ട്.  ആലപ്പുഴയിൽ ശവക്കോട്ട പാലത്തിന് സമീപം സ്ഥാപിച്ച ക്യാമറ പ്രവർത്തിക്കുന്നില്ലെന്നും അതിനാൽ പകരം ആളെ നിർത്തി ഫോട്ടോ എടുപ്പിക്കുന്നു എന്നും അവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളെ വൈറൽ ആയിട്ടുണ്ട്.  പ്രചരണം  റോഡിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറയുടെ സമീപം ബഹുനില കെട്ടിടത്തിനു മുകളിൽ മൂന്നു പേർ താഴെ റോഡിലുള്ള ചിത്രങ്ങൾ പകർത്തുന്ന ദൃശ്യങ്ങളാണ് കാണുന്നത്. എഐ ക്യാമറയും […]

Continue Reading

ആലപ്പുഴയിലെ ഹോട്ടലില്‍ നിന്നും പട്ടിയിറച്ചി പിടികൂടി: പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യമിതാണ്…

പതിവ് വീട്ടു രുചികളിൽ നിന്നും ഹോട്ടൽ ഭക്ഷണം പലർക്കും ഒരു മാറ്റം മാത്രമല്ല, ദിവസ തൊഴിലാളികൾ പോലെയുള്ളവർക്ക് ആവശ്യകത കൂടിയാണ്. ഹോട്ടൽ ഭക്ഷണത്തിന് ആവശ്യക്കാർ ഏറി വരുന്നു എന്നതിന് തെളിവാണ് ഗ്രാമപ്രദേശങ്ങളിൽ പോലും ഉയർന്നുവരുന്ന ഭക്ഷണശാലകൾ.  മായം കലർന്നതോ പഴകിയതോ ആയ ഭക്ഷണം ഹോട്ടല്‍ ഉപഭോക്താക്കളുടെ വലിയ വെല്ലുവിളിയാണ്.  ഹോട്ടലുകളിൽ നിന്നും പഴയ ഭക്ഷണം ആരോഗ്യവകുപ്പ് പിടിച്ചെടുത്ത വാർത്തകളും ഇടയ്ക്കിടെ മാധ്യമങ്ങളിൽ വരാറുണ്ട്.  ഇപ്പോൾ ആലപ്പുഴയിൽ ഒരു ഭക്ഷണശാലയിൽ പട്ടി ഇറച്ചി പിടികൂടി എന്നൊരു വാർത്ത പ്രചരിക്കുന്നുണ്ട്  […]

Continue Reading

FACT CHECK: വീഡിയോ ദൃശ്യങ്ങളിലുള്ളത് ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനല്ല… മറ്റൊരാളാണ്…

ഇക്കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഏതാനും മണിക്കൂറുകൾക്കിടയിൽ നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തെ മൊത്തം ഞെട്ടിച്ചിരുന്നു. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീനിവാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും സംസ്ഥാന നേതാക്കൾ ആയിരുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. രഞ്ജിത്ത് ശ്രീനിവാസന്‍ ആർഎസ്എസ് ശാഖയിൽ പരിശീലനം നടത്തുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഉള്‍പ്പെടുത്തി ഓൺലൈൻ മാധ്യമമായ പബ്ലിക് കേരള  ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രചരണം  കൊല്ലപ്പെട്ട ഒബിസി […]

Continue Reading