വോട്ടര്‍ ഇവിഎം തകർക്കുന്ന വീഡിയോ ഒരു കൊല്ലം പഴയതാണ്… ഇപ്പോഴത്തെ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ നിന്നുള്ളതല്ല…
ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 2024 ലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വീഡിയോകളിൽ പലതും മുൻ സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര തെരഞ്ഞെടുപ്പുകള്‍ നടന്നപ്പോഴുള്ളതാണ്. പ്രിസൈഡിംഗ് ഓഫീസർമാരും സെക്യൂരിറ്റി ടീമുകളും തികഞ്ഞ ജാഗ്രതയോടെയാണ് പോളിംഗ് സ്റ്റേഷനുകളില്‍ നിലകൊള്ളുന്നത്. തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ കനത്ത സുരക്ഷ ഭേദിച്ച് ഒരാൾ ഇവിഎം കൺട്രോൾ യൂണിറ്റ് പിടിച്ചെടുത്ത് നിലത്തിട്ട് തകർക്കുന്ന […]
Continue Reading