ഈ ചിത്രം ഗാസയിൽ ഇസ്രായേൽ സൈന്യം  കൈകൾ വെട്ടിമാറ്റിയ ഹമാസ് പോരാളി മുഹമ്മദ് മഹ്‌റൂഫിന്‍റെതല്ല…   

ഗാസയിൽ ചെറിയ കുട്ടികളെ കഷണങ്ങളാക്കി അവരുടെ മാംസം ചൂളയിൽ പാകം ചെയ്ത് ഭക്ഷിച്ച ഹമാസിന്‍റെ തുർക്കി ഭീകരൻ  മുഹമ്മദ് മഹ്‌റൂഫിന്‍റെ ചിത്രം എന്ന തരത്തിൽ ഒരു പയ്യന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഇസ്രായേൽ മഹ്‌റൂഫിന്‍റെ കൈകൾ വെട്ടിമാറ്റി എന്നാണു പ്രചരണം.  പക്ഷെ ഞങ്ങൾ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ ചിത്രത്തിൽ കാണുന്നത് ഹമാസിന്‍റെ ഭീകരനൊന്നുമല്ല എന്ന്   കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യാഥാർഥ്യം നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളിൽ […]

Continue Reading

ഹമാസ് നേതാവ് യാഹ്യാ സിന്‍വറിന്‍റെ ഭാര്യയുടെ വീഡിയോ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ എ.ഐ. നിര്‍മിതമാണ്.

ഹമാസ് നേതാവ് യാഹ്യാ സിൻവറിന്‍റെ ഭാര്യയുടെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച്  അന്വേഷിച്ചപ്പോൾ ഈ വീഡിയോ എ.ഐ. നിര്‍മിതമാണെന്ന് കണ്ടെത്തി.  പ്രചരണം  https://vimeo.com/1023536414?share=copy#t=0 Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ബുര്‍ഖ ധരിച്ച ഒരു സ്ത്രി വിലപിടിച്ച ബാഗ് പിടിച്ച് ആടുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഗാസയിലെ ജനങ്ങളെ […]

Continue Reading

പരിക്കേറ്റുവെന്ന് പലസ്തീൻ ജനത ലോകത്തിന്‍റെ മുന്നിൽ നടിക്കുന്നുവെന്ന തരത്തിൽ വീണ്ടും വ്യാജപ്രചരണം…

ലോകത്തിന്‍റെ മുന്നിൽ ഫലസ്തീനികൾ അഭിനയിക്കുന്നു എന്ന് കാണിക്കുന്ന വീഡിയോ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ വെച്ച് നടത്തുന്ന പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക്  നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റിൽ നമുക്ക് ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ഒരു വ്യക്തിയെ ആംബുലൻസിൽ കൊണ്ടുപോകുന്നതായി കാണാം. ഈ വ്യക്തിയുടെ അമ്മ തന്‍റെ  മകനെ ഇങ്ങനെയൊരു അവസ്ഥയിൽ […]

Continue Reading

ജൂലൈ മാസത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കാല്‍ നഷ്ടപ്പെട്ട യുവാവിനെ മറ്റൊരു പലസ്തീൻ യുവാവായി അവതരിപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണം…

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പലസ്തീൻ യുവാവ് തൊട്ടടുത്ത ദിവസം തന്നെ ഗാസയിൽ വീഡിയോയുണ്ടാക്കുന്നു എന്ന് അവകാശപ്പെട്ട്  പലസ്തീൻകാർ ഇസ്രായേലിനെ ലോകത്തിന്‍റെ മുന്നിൽ താഴത്താൻ നാടകം കളിക്കുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്. ഈ പ്രചരണത്തിന്‍റെ അടിസ്ഥാനത്തിൽ രണ്ട്  വീഡിയോകളാണ്.  പക്ഷെ ഈ വീഡിയോകളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോകൾ തമ്മിൽ യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോകളുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ […]

Continue Reading

പലസ്തീന്‍ അനുകൂലികള്‍ ബഹ്റൈനില്‍ ഇസ്രയേല്‍ എംബസിക്ക് തീ കൊളുത്തുന്ന ദൃശ്യങ്ങള്‍- പ്രചരിക്കുന്നത് പത്തു വര്‍ഷം പഴക്കമുള്ള വീഡിയോ

ഹമാസ് രണ്ടു ബന്ധികളെ വിട്ടയക്കുകയും ഇസ്രയേല്‍ ഗാസയുടെ മുകളില്‍ നടപ്പാക്കിയിരുന്ന ഉപരോധം ഭാഗികമായി പിന്‍വലിക്കുകയും ചെയ്തതോടെ സംഘര്‍ഷാവസ്ഥയ്ക്ക് അല്‍പം അയവ് വന്നിട്ടുണ്ട്. പാലസ്തീന്‍-ഇസ്രയേല്‍  സംഘര്‍ഷത്തെ തുടര്‍ന്ന് പല മുസ്ലിം രാഷ്ട്രങ്ങളും ഇസ്രയേല്‍ എംബസി ഒഴിപ്പിക്കുന്നതായി വാര്‍ത്തകള്‍ വരുന്നുണ്ട്. പലസ്തീന്‍ അനുകൂലികള്‍ ഇസ്രയേല്‍ എംബസി അഗ്നിക്ക് ഇരയാക്കി എന്ന മട്ടില്‍ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പ്രചരണം  കത്തിച്ച പന്തങ്ങള്‍ ഒരു സംഘം ആളുകള്‍ ഒരുമിച്ച് ഒരു കെട്ടിടത്തിന് നേര്‍ക്ക് എറിഞ്ഞ് കെട്ടിടം കത്തിക്കുന്നത് കാണാം. […]

Continue Reading