മഹാകുംഭമേളയില്‍ പോലീസ് പിടികൂടിയ തീവ്രവാദി..? പ്രചരിക്കുന്നത് എ‌ഐ ചിത്രം…

രണ്ട് പോലീസുകാരുടെ കസ്റ്റഡിയിൽ നദിയിൽ നിൽക്കുന്ന ഹിന്ദു സന്യാസി വേഷം ധരിച്ചയാളുടെ ചിത്രം തീവ്രവാദി ആണെന്ന് അവകാശപ്പെട്ട്  സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.  പ്രചരണം  ഉത്തർപ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയിൽ കയറി ആക്രമണം നടത്താൻ വേഷംമാറി എത്തിയ ആയുബ് ഖാൻ എന്ന തീവ്രവാദിയാണ് സന്യാസിയെന്നും എന്നാൽ അയാൾക്ക് അങ്ങനെ ചെയ്യാൻ കഴിയുന്നതിന് മുമ്പ്, അയാൾ പിടിക്കപ്പെട്ടുവെന്നും ഒപ്പമുള്ള വിവരണത്തില്‍ അവകാശപ്പെടുന്നു. “ഉത്തർപ്രദേശിലെ കുംഭമേളയിൽ തീവ്രവാദി അയൂബ് ഖാൻ പിടിയിലായി.ചെറ്റ ഒരു സന്യാസിയുടെ വേഷം ധരിച്ചു വന്ന് തങ്ങളുടെ സന്യാസിമാരുടെ […]

Continue Reading

ബോളിവുഡ്-തെന്നിന്ത്യന്‍ സിനിമാ താരങ്ങള്‍ കുംഭമേളയില്‍…  ചിത്രങ്ങള്‍ എ‌ഐ നിര്‍മ്മിതം…

ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാ കുംഭമേളയിൽ പങ്കെടുക്കാനും ഗംഗ സ്നാനം ചെയ്തു പുണ്യം നേടുവാനും കോടിക്കണക്കിന് ഭക്തജനങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് വാർത്തകൾ അറിയിക്കുന്നത് കുംഭമേളയിൽ പങ്കെടുക്കാൻ എത്തിയ സിനിമാതാരങ്ങൾ എന്ന തരത്തിൽ ചില ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്  പ്രചരണം കാവി വസ്ത്രങ്ങളും രുദ്രാക്ഷ മാലകളും ധരിച്ച് ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, സോനാക്ഷി സിൻഹ, കരീന കപൂർ, തെലുഗു നടൻ അല്ലു അർജുൻ, രാം ചരൺ, തമന്ന തുടങ്ങിയവര്‍ മഹാ കുംഭമേളയില്‍ […]

Continue Reading

സേവ് മുനമ്പം ബാനറുമായി സമരക്കാരുടെ റാലി… പ്രചരിക്കുന്നത് എ‌ഐ നിര്‍മ്മിത ചിത്രം…

മുനമ്പം ഭൂമി വിഷയത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും മത സംഘടനകളും അവരുടെ നിലപാടുകള്‍ അറിയിച്ച് സമരക്കാരെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുണ്ട്. ഇതിനിടെ മുനമ്പം സമരമുഖത്തുള്ള ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം   മുനമ്പം കടല്‍തീരത്ത് സമരക്കാര്‍ സേവ് മുനമ്പം എന്ന ബാനര്‍ പിടിച്ച് റാലി നടത്തുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഒപ്പം “ജനിച്ച മണ്ണിന്വേണ്ടി പോരാടുന്നവർക്ക്ഐക്യദാർഢ്യം#savemunambamകശ്മീരിൽ ഉള്ളത് പാകിസ്ഥാൻ്റെ ഭൂമിയുമല്ലഅയോദ്ധ്യയിൽ ഉള്ളത് ബാബറുടെ ഭൂമിയുമല്ലമുനമ്പത്ത് ഉള്ളത് വഖഫിൻ്റെ ഭൂമിയുമല്ലശബരിമലയിൽ ഉള്ളത് വാവരുടെ ഭൂമിയുമല്ല… ഓർത്താൽ നന്ന് ” […]

Continue Reading

കൂറ്റന്‍ തിമിംഗലം കപ്പല്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ല,  എ‌ഐ നിര്‍മ്മിതം…    

സമുദ്രം വിസ്മയങ്ങളുടെ മാത്രമല്ല, ദുരൂഹതകളുടെയും വലിയ കലവറയാണ്. ഭീമൻ മത്സ്യം കപ്പലിനെ പകുതിയായി തകർക്കുന്ന വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നുണ്ട്.  പ്രചരണം  കടലിലൂടെ സഞ്ചരിക്കുന്ന കപ്പലില്‍ നിന്നും ചിത്രീകരിച്ച ദൃശ്യങ്ങള്‍ എന്നു തോന്നുന്ന തരത്തിലുള്ള വീഡിയോ ആണ് കൊടുത്തിട്ടുള്ളത്. ദൃശ്യങ്ങളില്‍ ഒരു വലിയ കപ്പലിന് സമീപത്ത് കൂടെ കൂറ്റന്‍ തിമിംഗലം നീന്തി നടക്കുന്നത് കാണാം. ഏതാനും നിമിഷങ്ങള്‍ക്കകം അത് കപ്പലിനടിയിലൂടെ ചെന്ന് രണ്ടു കഷണമാക്കി കപ്പല്‍ തകര്‍ത്ത് എറിയുന്നതും കാണാം. തുടര്‍ന്ന് തിമിംഗലം വീഡിയോ […]

Continue Reading

ഇസ്കോണ്‍ ക്ഷേത്രത്തിലെ മനോഹരമായ ചലിക്കുന്ന പെയിന്‍റിംഗ്- വീഡിയോ എ‌ഐ നിര്‍മ്മിതം… 

ഇസ്കോണ്‍ ക്ഷേത്രങ്ങള്‍ ലോകത്ത് പലയിടത്തുമുണ്ട്. വിദേശികളടക്കമുള്ള ഹൈന്ദവ വിശ്വാസികള്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും വിശ്വാസവുമായി ബന്ധപ്പെട്ട കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. ഇസ്കോണ്‍ ക്ഷേത്രത്തിലെ മനോഹരമായ ഒരു പെയിന്‍റിംഗിന്‍റെ പ്രത്യേകത വര്‍ണിച്ചുകൊണ്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ചലിക്കുന്നതായി തോന്നുന്ന തരത്തിലുള്ള മനോഹരമായ പെയിന്‍റിംഗുകളുടെ വീഡിയോ ആണ് ഇസ്കോണ്‍ ക്ഷേത്രത്തിലേത് എന്നവകാശപ്പെട്ട് പ്രചരിക്കുന്നത്. “ഇത് പ്രശസ്തമായ ഇസ്‌കോൺ ക്ഷേത്രത്തിലെ ഒരു പ്രത്യേക തുണിയിൽ 3d – 4d പെയിൻ്റിംഗ് ആണ്. പാട്ടിനനുസരിച്ച് മാറുന്ന ഭാവം കാണുക. ഇത് ഇലക്ട്രോണിക്, ഡിജിറ്റൽ […]

Continue Reading

കടല്‍ത്തീരത്ത് എത്തിയ കടല്‍ പശു… പ്രചരിക്കുന്നത് AI നിര്‍മ്മിത ദൃശ്യങ്ങള്‍… 

കടല്‍ വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുടെ വിസ്മയിപ്പിക്കുന്ന ലോകമാണ്. കരയിലുള്ള പല ജീവജാലങ്ങളുടെയും പേരില്‍ കടലിലും ജീവികളുണ്ട്. ഉദാഹരണത്തിന് കടല്‍ കുതിര, കടല്‍ ചെന്നായ, കടലാമ, കടല്‍ പാമ്പ്, നീര്‍നായ തുടങ്ങിയവ നമുക്ക് പരിചിതമാണ്. എന്നാല്‍ കരയിലെ സമാന പേരുള്ള ജീവികളുമായി ഇവയ്ക്ക് യാതൊരു സാമ്യവും ഉണ്ടാകാറില്ല. കടല്‍ പശു എന്നൊരു ജീവിയെ കുറിച്ച് നാം അപൂര്‍വായി മാത്രമേ കേട്ടിട്ടുള്ളൂ. കടല്‍ പശുവും കുട്ടിയും എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  വീഡിയോ ദൃശ്യങ്ങളില്‍ കടല്‍ത്തീരത്ത് പശുവിന്‍റെ മുഖവും […]

Continue Reading

കുട്ടികള്‍ ചെളിവെള്ളത്തിൽ പുതച്ചുറങ്ങുന്ന ചിത്രം എ‌ഐ നിര്‍മ്മിതമാണ്, യഥാര്‍ത്ഥമല്ല…

മനുഷ്യ ജീവിതങ്ങള്‍ അഭിമുഖീകരിക്കുന്ന ദൈന്യതയുടെ വിവിധ ഭാവങ്ങള്‍ പ്രകൃതി ദുരന്തങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും ഇരകളായവരുടെ ജീവിതങ്ങളില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ വഴി  നിരവധി നാം കണ്ടിട്ടുണ്ട്. ആദ്യ കാഴ്ചയില്‍ തന്നെ നെഞ്ചില്‍ നീറ്റലുണ്ടാക്കുന്ന അത്തരത്തിലുള്ള ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.   പ്രചരണം  വെള്ളക്കെട്ട് നിറഞ്ഞ മലിനമായ സ്ഥലത്ത് കെട്ടിയ ടെന്‍റിനുള്ളില്‍ നിസ്സഹായരായ രണ്ടു കുട്ടികള്‍ ചെളിവെള്ളത്തിൽ പുതച്ചുറങ്ങുന്ന ചിത്രമാണ് പ്രചരിക്കുന്നത്. മനുഷ്യ ജീവിതത്തിന്‍റെ നിസ്സഹായതയെ സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “നമുക്ക് അഹങ്കാരം തോന്നുമ്പോൾ ഇതുപോലുള്ള ചിത്രങ്ങൾ ഓർക്കുക… സഹജീവികളെ […]

Continue Reading

മേക്കപ്പില്ലാത്ത മമ്മൂട്ടി… പ്രചരിക്കുന്നത് എ‌ഐ ചിത്രം…

മമ്മൂട്ടിയെ പോലെ മലയാള സിനിമയിൽ സൗന്ദര്യം ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട മറ്റൊരു നടൻ ഇതുവരെ ഇല്ല. മമ്മൂട്ടിയുടെ മകനായ ദുൽഖർ സൽമാൻറെ തലമുറയ്ക്ക് പോലും അവകാശപ്പെടാൻ ഇല്ലാത്ത സൗന്ദര്യമാണ് മമ്മൂട്ടി 70 കഴിഞ്ഞിട്ടും കാത്തുസൂക്ഷ ിക്കുന്നത് മേക്കപ്പില്ലാത്ത മമ്മൂട്ടിയുടെ ചിത്രം എന്ന പേര് ഒരു ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ വൈറൽ ആയിട്ടുണ്ട് വാട്സാപ്പിലും ഫേസ്ബുക്ക് പലരും ഇതിനോടൊപ്പം ചിത്രം കണ്ടിട്ടുണ്ട്. പ്രചരണം  മനുഷ്യജീവിതത്തിന്റെ നിസ്സാരതയെ കാണിക്കുന്ന ഒരു സന്ദേശത്തോടൊപ്പം ഇതേ ചിത്രം ഫേസ്ബുക്കിൽ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  […]

Continue Reading