വഖഫ് വിഷയത്തില്‍ എസ്‌ഡി‌പി‌ഐ സംഘടിപ്പിക്കുന്ന റാലിയില്‍ കരുനാഗപ്പള്ളി എം‌എല്‍‌എ സി‌ആര്‍ മഹേഷ് പങ്കെടുക്കുമെന്ന പ്രചരണം തെറ്റാണ്…

വഖഫ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ എസ്‌ഡി‌പി‌ഐ കരുനാഗപ്പള്ളിയില്‍ സംഘടിപ്പിക്കുന്ന സമ്മേളത്തിലും ബഹുജന റാലിയിലും കരുനാഗപ്പള്ളി എം‌എല്‍‌എ സി‌ആര്‍ മഹേഷ് പങ്കെടുക്കുമെന്ന് അറിയിച്ച് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  “വഖഫ്-മദ്രസ തകർക്കുകയെന്ന RSS അജണ്ട നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ വഖഫ്-മദ്രസ സംരക്ഷണ സമ്മേളനവും ബഹുജന റാലിയും 2024 ഡിസംബർ 08 ഞായറാഴ്‌ച,വൈകിട്ട് 04 മണിക്ക് കരുനാഗപ്പള്ളി ഷെയ്ഖ് മസ്‌ജിദിന് സമീപം സി.ആർ മഹേഷ് MLA പങ്കെടുക്കും ബഹുജനറാലി വൈകിട്ട് 4 മണിക്ക് പുള്ളിമാൻ ജംഗ്ഷനിൽ നിന്നും […]

Continue Reading

മുനമ്പം വിഷയത്തില്‍ എസ്‌ഡി‌പി‌ഐ അധ്യക്ഷന്‍ അഷ്റഫ് മൌലവി പ്രകോപനപരമായ പ്രസ്താവന നടത്തിയെന്ന പ്രചരണം വ്യാജം…

മുനമ്പം ഭൂമി കൈയേറ്റ വിഷയവുമായി ബന്ധപ്പെട്ട് തദ്ദേശവാസികള്‍ നടത്തുന്ന സമരം 25 ദിവസം പിന്നിട്ട് കഴിഞ്ഞു. എസ്‌ഡി‌പി‌ഐ സംസ്ഥാന അദ്ധ്യക്ഷന്‍ അഷ്റഫ് മൌലവി മുനമ്പം ഭൂമി വിഷയത്തില്‍ പ്രകോപനപരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  “മുനമ്പം വഖഫിന്‍റെ ഭൂമി ആർക്കും വിട്ടുകൊടുക്കില്ല വഖഫ് ഭൂമി കയ്യെറിയവരേ കായികമായി ഒഴിപ്പിക്കേണ്ടിവന്നാൽ എസ്‌ഡിപിഐ ഒഴിപ്പിക്കും SDPI സംസ്ഥാന പ്രസിഡന്‍റ്” എന്ന വാചകങ്ങളും അഷറഫ് മൌലവിയുടെ ചിത്രവും പോസ്റ്ററിലുണ്ട്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “കായികമായി നേരിടും എന്ന് […]

Continue Reading

പി‌എഫ്‌ഐ നിരോധനം എടുത്തുമാറ്റുമെന്ന് കെ സി വേണുഗോപാലിന്‍റെ ഉറപ്പ് കിട്ടിയതിനാലാണ് യു‌ഡി‌എഫിന് പിന്തുണ പ്രഖ്യാപിച്ചതെന്ന് എസ്‌ഡി‌പി‌ഐ സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞുവെന്ന് വ്യാജ പ്രചരണം…

വിശപ്പ് രഹിതവും ഭയരഹിതവുമായ ഇന്ത്യ എന്ന മുദ്രാവാക്യത്തോടെ 2009 ജൂണ്‍ 21 ന് രൂപം കൊണ്ട പാര്‍ട്ടിയാണ് എസ്‌ഡി‌പി‌ഐ. 2019 ലെ തെരെഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ പിന്തുണ യു‌ഡി‌എഫിനായിരുന്നുവെന്ന് എസ്‌ഡി‌പി‌ഐ ദേശീയ അദ്ധ്യക്ഷന്‍ എ‌എം ഫൈസി കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.  2024 ലെ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ഇത്തവണ എസ്‌ഡി‌പി‌ഐ യു‌ഡി‌എഡിനാണ് പിന്തുണ നല്‍കുകയെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഈയിടെ പ്രഖ്യാപിക്കുകയുണ്ടായി. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി‌ഡി സതീശന്‍ പിന്തുണ പരസ്യമായി  നിഷേധിക്കുകയുമുണ്ടായി.  ഇതിനിടെ സാമൂഹ്യ […]

Continue Reading