കോളേജ് വിദ്യാര്‍ത്ഥികളുടെ പാലസ്തീന്‍ അനുകൂല പ്രകടനത്തിന്‍റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഹമാസ് കേരള ഘടകം മാര്‍ച്ച് എന്നു വ്യാജ പ്രചരണം…

കേരളത്തിലും ഹമാസ് ശക്തി പ്രാപിക്കുന്നുവെന്നും പിന്തുണച്ച് പരസ്യമായി പ്രകടനം നടത്തുന്നുവെന്നും ആരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് കണ്ണു മാത്രം പുറത്തുകാണുന്ന തരത്തില്‍ തലയും മുഖവും വെളുത്ത തുണിയാല്‍ മറച്ച് കൈയ്യുറ ധരിച്ച കൈകളില്‍ വ്യാജ ആയുധങ്ങളുമായി പൊതുനിരത്തിലൂടെ മാര്‍ച്ച് ചെയ്യുന്ന ഒരു സംഘം ചെറുപ്പക്കാരുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇവരില്‍ പലരുടേയും കൈയ്യില്‍ പലസ്തീന്‍ പതാകയുണ്ട്. ഇവര്‍ കേരളത്തിലെ ഹമാസ് ഘടകത്തിന്‍റെ അംഗലാണെന്നും ആലപ്പുഴയിലെ കായംകുളത്ത് നടത്തിയ റോഡ്ഷോ ആണിതെന്നും ആരോപിച്ച് […]

Continue Reading

കൂറ്റന്‍ ആരാപൈമ മല്‍സ്യത്തെ പിടിക്കുന്ന ദൃശ്യങ്ങള്‍ കായംകുളത്ത് നിന്നുള്ളതല്ല, വസ്തുത അറിയൂ…

കായംകുളത്ത് നിന്നും ഒരു വലിയ മല്‍സ്യത്തെ പിടികൂടുന്ന കൌതുകകരമായ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.   പ്രചരണം  മുളയുടെ കമ്പുകൊണ്ട് ഉണ്ടാക്കിയ ചൂണ്ടളോല്‍ ഉപയോഗിച്ച് കൂറ്റന്‍ മല്‍സ്യത്തെ പ്രായം ചെന്ന ഒരാള്‍ അതിസാഹസികമായി പിടിച്ചെടുക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഈ മല്‍സ്യത്തെ പിടികൂടിയത് കായംകുളത്ത് നിന്നാണ് എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “*21/04/23* *കായംകുളം പത്തിയൂർ* മുണ്ട്പാലത്തിന് സമീപം തോട്ടിൽ നിന്നും പത്തിയൂർക്കാല ചരൂർ വടക്കതിൽ കൃഷ്ണൻകുട്ടിയുടെ ചില്ലി ചൂണ്ടയിൽ പിടിച്ച 42 കിലോ തൂക്കമുള്ള അരോണ മത്സ്യം. […]

Continue Reading

FACT CHECK: കായംകുളത്ത് കള്ളപ്പണവുമായി അഞ്ച് ബിജെപി പ്രവര്‍ത്തകരെ പിടികൂടി എന്ന്‍ വ്യാജ പ്രചരണം…

കായംകുളത്ത് 1.88 കോടി രൂപ കള്ളപ്പണത്തിനൊപ്പം അഞ്ച് ബിജെപി പ്രവര്‍ത്തകരെ പിടികൂടി എന്ന പ്രചരണം ജനുവരി 11 മുതല്‍ വ്യാപകമായി നടക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണത്തിനെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷണം നടത്തിയപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. സാമുഹ്യ മാധ്യമങ്ങളിലെ പ്രചരണവും, ഞങ്ങള്‍ പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം കണ്ടെത്തിയതും എങ്ങനെയാണെന്ന് നോക്കാം. പ്രചരണം Screenshot: Viral post alleging 5 bjp workers caught with 1.88 cr black money. Facebook Archived Link മുകളില്‍ […]

Continue Reading