ന്യൂനപക്ഷ വർഗീയതയ്ക്കെതിരായി സഭയില്‍ സംസാരിച്ചതില്‍ പ്രകോപിതനായി സ്പീക്കര്‍  കെകെ ശൈലജയോട് പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്ന് വ്യാജ പ്രചരണം… 

ലോക്സഭാ തെരെഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥി ആയത് മുതല്‍,  കെ‌കെ ഷാഫിയോട് പരാജയപ്പെട്ടതിന് ശേഷം ഇപ്പോഴും  കെ‌കെ ശൈലജ ടീച്ചറെ നവമാധ്യമങ്ങളിലൂടെ എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവര്‍ ഏറെ വേട്ടയാടുന്നുണ്ട്.  ശൈലജ ടീച്ചറുടെ പേരില്‍ വ്യാജ പ്രസ്താവനകളും മറ്റ് നേതാക്കള്‍ അവരെ വിമര്‍ശിച്ചു നടത്തിയെന്ന പേരില്‍ വ്യാജ പരാമര്‍ശങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോഴും തുടരുന്നു. ഹിന്ദു വര്‍ഗീയതയെ എതിര്‍ക്കുമ്പോള്‍ ഇസ്ലാം വര്‍ഗീയതയെയും എതിര്‍ക്കാന്‍ നമുക്ക് കഴിയണമെന്ന് ഇക്കഴിഞ്ഞ ദിവസം ശൈലജ ടീച്ചര്‍ സഭയില്‍ സംസാരിക്കുന്നതിനിടെ പറഞ്ഞിരുന്നു. ഇതിനുശേഷം […]

Continue Reading

കെ‌കെ ശൈലജ ടീച്ചറെ അപഹസിച്ച് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ പരാമര്‍ശം നടത്തിയോ..? വ്യാജ പ്രചരണത്തിന്‍റെ സത്യമറിയൂ…

കണ്ണൂർ പാനൂരിൽ ഏപ്രിൽ അഞ്ചിന് പുലർച്ചെ ബോംബ് സ്ഫോടനം ഉണ്ടായി ഒരാൾ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബോംബ് നിര്‍മ്മാണത്തിനിടെയാണ് അപകടമുണ്ടായതെന്നും സി‌പി‌എം അനുഭാവികളാണ് അപകടത്തിന് ഇരയായവര്‍ എന്നും യു‌ഡി‌എഫ് ആരോപണം ഉന്നയിക്കുകയും  ചെയ്തതിനുള്ള പ്രതികരണമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയുണ്ടായി. പാനൂര്‍ വടകര മണ്ഡലത്തിലുള്‍പ്പെടുന്ന പ്രദേശമാണ്.  ഇതേത്തുടര്‍ന്ന് വടകരയിലെ എല്‍‌ഡി‌എഫ് സ്ഥാനാര്‍ത്ഥി കെ‌കെ ശൈലജ ടീച്ചറെ അപഹസിച്ച് മുസ്ലിം മതാചാര്യനും അഖിലേന്ത്യാ സുന്നി ജംഇയ്യുൽ ഉലമ […]

Continue Reading

മാതൃഭൂമിയുടെ വ്യാജ ന്യൂസ് കാര്‍ഡില്‍ കെ‌കെ ശൈലജയുടെ പേരില്‍ വ്യാജ പരാമര്‍ശം പ്രചരിപ്പിക്കുന്നു…

തെരെഞ്ഞെടുപ്പ് പ്രചരണം കേരളത്തില്‍ ഉച്ചസ്ഥായിയിയിലാണ്.  സാമൂഹ്യ മാധ്യമങ്ങളിലും സ്ഥാനാര്‍ത്ഥികളെ പുകഴ്ത്തിയും ഇകഴ്ത്തിയും പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. താല്പര്യമില്ലാത്ത സ്ഥാനാര്‍ത്ഥിയെ തേജോവധം ചെയ്യുന്ന തരത്തില്‍ പങ്കുവയ്ക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ഇലക്ഷന്‍ കമ്മീഷനും പോലീസും കേസ് ഫയല്‍ ചെയ്യുന്നുണ്ട് എന്നാണ് വാര്‍ത്തകള്‍ വരുന്നത്. എല്‍‌ഡി‌എഫ് വടകര സ്ഥാനാര്‍ത്ഥി കെ‌കെ ശൈലജ ടീച്ചര്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയതായി മാതൃഭൂമി വാര്‍ത്ത നല്‍കി എന്നവകാശപ്പെട്ട് ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്.  പ്രചരണം  ‘ലവ് ജിഹാദ് ഉണ്ട് ധാരാളം മുസ്ല‌ിം ചെറുപ്പക്കാർ ഹിന്ദു ക്രിസ്ത്യൻ […]

Continue Reading

കെ‌കെ ശൈലജ ടീച്ചര്‍ മുസ്ലിങ്ങള്‍ക്ക് എതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് വ്യാജ പ്രചരണം നടത്താന്‍ ഉപയോഗിയ്ക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ…

തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മുന്‍ മന്ത്രിയും എല്‍‌ഡി‌എഫ് വടകര സ്ഥാനാര്‍ത്ഥിയുമായ കെ‌കെ ശൈലജ ടീച്ചര്‍ മുസ്ലിങ്ങള്‍ക്ക് എതിരെ വര്‍ഗീയ പരാമര്‍ശം നടത്തി എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ലോഗോയുള്ള വീഡിയോ ദൃശ്യങ്ങളില്‍ കെ‌കെ ശൈലജ ടീച്ചര്‍ പറയുന്നതിങ്ങനെ: “മുസ്ലീം വിഭാഗത്തെ സംബന്ധിച്ചിടത്തോളം അവർ ആർക്കെങ്കിലും എതിരൊന്നുമല്ല. എല്ലാത്തിലും കുറച്ചു വർഗീയവാദികൾ ഒക്കെയുണ്ട് എന്നാൽ മുസ്ലിം ജനവിഭാഗം ആകെ വർഗീയവാദികളാ…” മുസ്ലിങ്ങളെ മുഴുവനായി ശൈലജ ടീച്ചര്‍ വര്‍ഗീയ വാദികള്‍ എന്നാക്ഷേപിച്ചു എന്നവകാശപ്പെട്ട് […]

Continue Reading