റമദാന്‍ കാലത്ത് ഉത്തരേന്ത്യന്‍ യാചകര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പോലിസ്- പ്രചരിക്കുന്നത് വ്യാജ സന്ദേശം…

റമദാന്‍ കാലത്ത് ഉണ്ടായേക്കാവുന്ന തട്ടിപ്പിനെതിരെ കേരള പൊലീസ് മുന്നറിയിപ്പ്  എന്ന തരത്തില്‍ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. പ്രചരണം  റമദാന്‍ കാലത്ത് ഉത്തരേന്ത്യയില്‍ നിന്ന് യാചകരെത്തുമെന്നും ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. സന്ദേശം ഇങ്ങനെ: “കേരള പൊലീസ് അറിയിപ്പ് പ്രത്യേകം ജാഗ്രത പാലിക്കുക. ഈ റമദാൻ മാസത്തിൽ നിരവധി യാചകർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഒഴുകി വരുന്നുണ്ട്. ഇവർ കൊടും ക്രിമിനലുകളാണ്. ഒരു നയാ പൈസയും ഇവർക്ക് കൊടുക്കരുത്. സ്ത്രീകൾ മാത്രം […]

Continue Reading

എസ്ഐആറില്‍ നല്‍കിയ ഫോണ്‍ നമ്പറിലേയ്ക്ക് കോളും ഒടിപിയും വരുന്നതിനെതിരെ മുന്നറിയിപ്പ് കേരള പോലിസ് നല്‍കിയിട്ടില്ല, സത്യമറിയൂ…

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. കഴിഞ്ഞ രണ്ടാഴ്ച മുഴുവന്‍ കേരളം മുഴുവന്‍ എസ്ഐആർ ഫോം പൂരിപ്പിക്കുന്ന തിരക്കിലായിരുന്നു. പലര്‍ക്കും  ഇത് മായി ബന്ധപ്പെട്ട് ഉണ്ടായ സംശയങ്ങള്‍ക്കും പരാതികള്‍ക്കും സോഷ്യല്‍ മീഡിയ വഴി തന്നെ പലരും പരിഹാരം നിര്‍ദ്ദേശിക്കുകയുണ്ടായി. എസ്ഐആര്‍ പൂരിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം എന്ന തരത്തില്‍ ഒരു അറിയിപ്പ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പ്രചരണം  എസ്ഐആര്‍ ഫോം പൂരിപ്പിക്കുമ്പോൾ നമ്മുടെ ഫോൺ നമ്പർ ചേർക്കാനുള്ള കോളമുണ്ട്. എന്നാൽ നാം  നൽകുന്ന എസ്ഐആർ […]

Continue Reading