വാളയാറില്‍ ആള്‍ക്കൂട്ട കൊലപാതകം നടത്തിയ പ്രതികള്‍ മുസ്ലിം സമുദായക്കാര്‍…? സത്യമറിയൂ…

ബംഗ്ലാദേശി പൌരനാണ് എന്നാരോപിച്ച് പാലക്കാട് വാളയാറില്‍ അന്യ സംസ്ഥാനക്കാരനായ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തുകയുണ്ടായി. പ്രതികളെ പോലിസ് പിടികൂടിയിരുന്നു. ഈ സംഭവവുമായി ബന്ധപ്പെടുത്തി ഒരു പത്രവാര്‍ത്തയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  സംഭവത്തിന് പിന്നില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ഒരുകൂട്ടം മുസ്‍ലിം യുവാക്കള്‍ ആള്‍ക്കൂട്ട കൊലപാതകത്തിലെ പ്രതികളാണെന്ന തരത്തില്‍ പത്രവാര്‍ത്തയുടെ ചിത്രം പ്രചരിക്കുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “സങ്കികൾ ആണെന്ന് പ്രചരിപ്പിച്ചു കോൾമയിർ കൊണ്ട സുഡുക്കൾ അറസ്റ്റിൽ ആയത് മുഴുവൻ സുഡുക്കൾ ആണല്ലോ […]

Continue Reading

ബംഗ്ലാദേശില്‍ ആള്‍ക്കൂട്ട കൊലയ്ക്ക് ഇരയായ ദിപു ചന്ദ്രദാസിനെ പോലിസ് ആള്‍ക്കൂട്ടത്തിന് കൈമാറുന്നു..? ദൃശ്യങ്ങളുടെ സത്യമിങ്ങനെ…

ബംഗ്ലാദേശിലെ മൈമെൻസിങ് നഗരത്തിൽ ദൈവനിന്ദ ആരോപിച്ച് ദിപു ചന്ദ്ര ദാസ് എന്ന ഫാക്ടറി തൊഴിലാളിയെ ഒരു സംഘം ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയാക്കുകയും തല്ലിക്കൊല്ലുകയുമുണ്ടായി. 27 കാരനായ ദാസ് ഹിന്ദു സമുദായത്തിൽ പെട്ടയാളായിരുന്നു. നഗരത്തിലെ സ്ക്വയർ മാസ്റ്റർബാരി പ്രദേശത്തെ പയനിയർ നിറ്റ് കോമ്പോസിറ്റ് ഫാക്ടറിയിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. ബംഗ്ലാദേശി ബംഗാളി വാർത്താ ഏജൻസിയായ ബർത ബസാർ റിപ്പോര്‍ട്ട് പ്രകാരം, ആരോപണങ്ങൾ ഫാക്ടറി പരിസരത്തും പരിസര പ്രദേശങ്ങളിലും അതിവേഗം പടർരുകയും സംഘർഷത്തിന് കാരണമാവുകയുമായിരുന്നു. പിന്നീട് കോപാകുലരായ ജനക്കൂട്ടം ദാസിനെ […]

Continue Reading

ദൃശ്യങ്ങള്‍ കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട ഡോക്ടറുടെതല്ല, സത്യമിങ്ങനെ…  

കൊൽക്കത്തയില്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ ഞെട്ടിക്കുകയും വ്യാപകമായ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ 31കാരിയായ വനിതാ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണ് സംഭവം. അവരുടെ മൃതദേഹം 2024 ഓഗസ്റ്റ് 9 ന് ആശുപത്രിയിലെ സെമിനാർ ഹാളിൽ കണ്ടെത്തി. സംഭവം രാജ്യം മുഴുവന്‍ കോളിളക്കം സൃഷ്ടിച്ചു. കൊല്ലപ്പെട്ട ഡോക്ടറുടെ  അവസാന നിമിഷങ്ങൾ എന്നവകാശപ്പെട്ട് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്.  പ്രചരണം  മുഖത്തും കഴുത്തിലും […]

Continue Reading