കോഴിക്കോടിന് സമീപം ഉൾക്കടലിൽ ചരക്കുകപ്പലിൽ തീപിടിച്ച ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ  

കോഴിക്കോട് ഉൾക്കടലിൽ ചരക്കുകപ്പലിന് തീപിടിച്ചു; അപകടത്തിൻ്റെ ആകാശ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ വീഡിയോ കോഴിക്കോടിന് സമീപം ഈയിടെ നടന്ന ചരക്കുകപ്പൽ അപകടത്തിൻ്റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ കടലിൽ സഞ്ചരിക്കുന്ന ഒരു ചരക്കുകപ്പലിൽ തീപിടിച്ചതായി കാണാം. […]

Continue Reading

കോഴിക്കോട് അപ്സര തീയേറ്ററില്‍ ടര്‍ബോ സിനിമ പ്രദര്‍ശനത്തിനിടെ ബോംബ്‌ ഭീഷണി ലഭിച്ച സംഭവവുമായി ബന്ധപെട്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചരണം… 

സിനിമ താരം മമ്മൂട്ടിയുടെ ടര്‍ബോ സിനിമ പ്രദര്‍ശിപ്പിക്കുന്ന അപ്സര തീയറ്ററില്‍ ബോംബ്‌ ഭീഷണിയെ തുടര്‍ന്ന് പ്രേക്ഷകരെ പുറത്ത് ഇറക്കി പോലീസ് അന്വേഷണം നടന്നിരുന്നു. ഈ സംഭവത്തിന്‍റെ വീഡിയോ പങ്കുവെച്ച്, സംഭവം ആവേശത്തില്‍ പ്രേക്ഷകര്‍ “അള്ളാഹു അക്ബര്‍” വിളിച്ചതു കൊണ്ടാണ് ഉണ്ടായത് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ പ്രചരണം തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് ശരിക്കും സംഭവിച്ചത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു സിനിമ തീയറ്ററില്‍ […]

Continue Reading

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ കടയുടെ ബോർഡിൽ പ്രധാനമന്ത്രിയുടെ ചിത്രം പേപ്പർ ഉപയോഗിച്ച് മറച്ചുവച്ചതിന് പിന്നിലെ കാരണം ഇതാണ്..

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കടയുടെ മുന്നിൽ പ്രദർശിപ്പിച്ചിരുന്ന  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം മറച്ചു വെച്ചായതായി അവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം റെയിൽവേ പ്ലാറ്റ്ഫോമിലെ കടയുടെ മുന്നിലുള്ള ബോർഡിൽ സ്ഥാപിച്ച പ്രധാനമന്ത്രിയുടെ ചിത്രം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അനുവദനീയമല്ലെന്നും അതിനാൽ പേപ്പർ ഒട്ടിച്ചു മറച്ചുവെച്ചിരിക്കുന്നുവെന്നും അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “പ്ലാറ്റ്ഫോം നമ്പർ 4, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ. കേരളം! ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചിത്രം ഇവിടെ അനുവദനീയമല്ല!!.. കടയുടമ പ്രധാനമന്ത്രിയുടെ ചിത്രം പേപ്പർ ഒട്ടിച്ചു കവർ […]

Continue Reading

സില്‍വര്‍ ലൈന്‍ സംവാദ വേദിയുടേതെന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ സര്‍ക്കാരിന്‍റെ വാര്‍ഷികാഘോഷ  വേദിയുടേതാണ്…

സിൽവർ ലൈനിനെതിരെ പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്തുമെന്ന്  കെ റെയിൽ – സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പ്രഖ്യാപിച്ചിരുന്നു. പദ്ധതി അശാസ്ത്രിയവും അനാവശ്യവുമാണെന്നാണ്  ജനകീയ സമിതിയുടെ വിലയിരുത്തല്‍.  സിൽവർ ലൈനിന്നെ പറ്റിയുള്ള വിശദീകരണം നല്‍കാനായി ഇതിനിടെ സര്‍ക്കാര്‍ തലത്തില്‍ നിന്നും സംവാദം സംഘടിപ്പിച്ചിരുന്നു.  ക്ഷണിക്കപ്പെട്ട ആറ് പേരിൽ നാലുപേർ സംവാദത്തിൽ പങ്കെടുത്തു. ഈ സംവാദത്തില്‍ പൊതുജനങ്ങള്‍ ആരും പങ്കെടുത്തില്ല എന്ന മട്ടില്‍ ഒരു പ്രചരണം നടക്കുന്നുണ്ട്.  പ്രചരണം വേദിയില്‍ നിരന്നു കിടക്കുന്ന കസേരകളില്‍ ഏതാനും എണ്ണങ്ങളില്‍ മാത്രം […]

Continue Reading

FACT CHECK: ഗുജറാത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ഈ ശവസംസ്ക്കാരത്തിന്‍റെ ചിത്രം കോഴിക്കോട്ടു നിന്നുള്ളതാണ്…

പ്രചരണം  രാജ്യമെങ്ങും കോവിഡ് രോഗബാധ രൂക്ഷമായിക്കൊണ്ടിരിക്കുന്നു എന്ന വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നിറയെ. സാമൂഹ്യ മാധ്യമങ്ങളിലും രാജ്യത്തെ പലയിടങ്ങളില്‍ നിന്നുമുള്ള ആശുപത്രി കാഴ്ചകളുടെയും ശ്മശാന കാഴ്ചകളുടെയും മനസ്സുലയ്ക്കുന്ന ചിത്രങ്ങളാണ്. എന്നാല്‍ ഇത്തരത്തില്‍ വരുന്ന പല ചിത്രങ്ങളും നിലവിലെ കോവിഡ് സാഹചര്യങ്ങളുമായി യാതൊരു ബന്ധമില്ലാത്തതാണ് എന്ന് ഫാക്റ്റ് ക്രെസണ്ടോ അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.  ഗുജറാത്തില്‍ നിന്നുമുള്ള കോവിഡ് രോഗികളുടെ മൃതദേഹങ്ങളുടെ സംസ്ക്കാരത്തിന്‍റെ ചിത്രം എന്ന് വാദിച്ച്  പ്രചരിപ്പിക്കുന്ന ഒരു  പോസ്റ്റിന് മുകളില്‍ ഞങ്ങള്‍ അന്വേഷണം നടത്തിനോക്കി.  ഇത്തരത്തില്‍ പ്രചരണം നടത്തുന്ന ഒരു […]

Continue Reading