പ്രളയത്തിന്‍റെ മുന്‍കാല ചിത്രങ്ങള്‍ നിലവില്‍ ക്യൂബയിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

കഴിഞ്ഞ ഒരാഴ്ചയായി, കിഴക്കൻ ക്യൂബയിൽ അനുഭവപ്പെട്ട കനത്ത മഴ വെള്ളപ്പൊക്കത്തിനും നാശനഷ്ടങ്ങൾക്കും കാരണമായി. മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നതനുസരിച്ച്, ഒരാൾ മരിക്കുകയും 11,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാൻമ പ്രവിശ്യയിൽ 10,000-ത്തിലധികം വീടുകളെ പ്രളയം  ബാധിച്ചു. ലാസ് ടുനാസ്, സാന്‍റിയാഗോ ഡി ക്യൂബ, കാമാഗ്യൂ എന്നിവയാണ് മറ്റ് പ്രവിശ്യകൾ.  ക്യൂബ നിലവിൽ അഭിമുഖീകരിക്കുന്ന വെള്ളപ്പൊക്കത്തിന്‍റെത് എന്ന് അവകാശപ്പെട്ട് പലരും പ്രളയത്തിന്‍റെ ചില ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. അത്തരത്തിലൊന്ന് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം  കേരള മുഖ്യമന്ത്രി പിണറായി വിജയൻ […]

Continue Reading

ഈ ചിത്രങ്ങള്‍ക്ക് ക്യൂബ നിലവില്‍ അഭിമുഖീകരിക്കുന്ന പ്രളയവുമായി യാതൊരു ബന്ധവുമില്ല

രണ്ട് ദിവസമായി പെയ്ത കനത്ത മഴയെ തുടര്‍ന്ന് ക്യൂബയില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണെന്ന് മാധ്യമ വാർത്തകൾ വരുന്നുണ്ട്. പ്രളയം ബാധിച്ച മധ്യകിഴക്കന്‍ മേഖലയില്‍ നിന്ന് ഏഴായിരത്തോളം പേരെ ഇതിനോടകം ഒഴിപ്പിച്ചതായി റിപ്പോര്‍ട്ടുകൾ അറിയിക്കുന്നു. അറുപത്തിലധികം വീടുകള്‍ പൂര്‍ണമായും പതിനായിരത്തോളം വീടുകള്‍ ഭാഗീകമായും തകര്‍ന്നതായാണ് റിപ്പോർട്ടുകൾ. ക്യൂബയിലെ വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങൾ പലരും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ക്യൂബയിലെ വെള്ളപ്പൊക്കത്തിന്‍റെ സ്ഥിതി വിവരിച്ചു കൊണ്ട് അവിടുത്തെത് എന്നവകാശപ്പെടുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത്. പല മാധ്യമങ്ങളും വെള്ളപ്പൊക്കത്തിന് […]

Continue Reading

FACT CHECK: ഈ വീഡിയോ ദൃശ്യങ്ങള്‍ ക്യൂബയില്‍ നടക്കുന്ന പ്രക്ഷോഭത്തിന്‍റെതല്ല, 2019 ല്‍ ഗിനിയയിലുണ്ടായ സമരത്തിന്‍റെതാണ്…

പ്രചരണം  ക്യൂബയിൽ ഭരണകൂടത്തിനെതിരെ എതിരെ നടക്കുന്ന പ്രക്ഷോഭം  തുടരുകയാണ്. പ്രസിഡന്‍റ് രാജിവെക്കണമെന്നും കോവിഡ് വാക്സിനുകളും ആഹാരവും ലഭ്യമാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെ പതിനായിരങ്ങൾ പങ്കെടുക്കുന്ന ബഹുജനപ്രക്ഷോഭത്തിന്‍റെ ഒരു  വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ക്യൂബയില്‍  ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന ജനങ്ങളുടെ ദൃശ്യങ്ങളാണിത് എന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്.  ഇത് സൂചിപ്പിച്ചുകൊണ്ട് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: #ഇങ്ങനല്ല.. എന്റെ ക്യൂബ ഇങ്ങനല്ല.😞😞. പാർട്ടി ക്ളാസുകളിൽ എന്നെ പഠിപ്പിച്ച എന്റെ ക്യൂബ ഇങ്ങനല്ല.. 😓😭😭 #മുഖ്യമന്ത്രി വാക്സിൻ ഇറക്കുമതി ചെയ്യുമെന്ന് പറഞ്ഞ […]

Continue Reading

FACT CHECK: ചെഗുവേരയുടെ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിക്കപ്പെട്ട ചിത്രം സ്പെയിനില്‍ നിന്നുള്ളതും പഴയതുമാണ്, ക്യൂബയുമായി യാതൊരു ബന്ധവുമില്ല…

പ്രചരണം  ക്യൂബയില്‍  ഭരണകൂടത്തിനെതിരെ ഏതാനും ദിവസങ്ങളായി നടന്നുവരുന്ന സമരത്തെക്കുറിച്ച് നിരവധി ചിത്രങ്ങളും വീഡിയോകളും വാർത്തകളും മാധ്യമങ്ങൾ വഴി വന്നു കൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യം വേണമെന്ന് മുറവിളി മുഴക്കി പ്രസിഡണ്ടിനെ രാജി ആവശ്യപ്പെട്ട് ആയിരങ്ങളാണ് തെരുവിൽ സമരം ചെയ്യുന്നത്.  കഴിഞ്ഞ ദിവസം ക്യൂബയിലെ പ്രബലനായിരുന്ന നേതാവ് ഫിദല്‍ കാസ്ര്ടോയുടെ ചിത്രം ഇതേപോലെ കുപ്പത്തൊട്ടിയില്‍ കിടക്കുന്നു എന്ന പ്രചരണം ഉണ്ടായിരുന്നു. ഇതിനു മുകളില്‍ ഞങ്ങള്‍ വസ്തുത അന്വേഷണം നടത്തി ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. FACT CHECK: ക്യൂബയില്‍ നിന്നുള്ള ഈ പഴയ ചിത്രത്തിന് […]

Continue Reading

FACT CHECK: ക്യൂബയില്‍ നിന്നുള്ള ഈ പഴയ ചിത്രത്തിന് നിലവിലെ സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല…

പ്രചരണം  ക്യൂബയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളായി എന്ന് വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു  രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയും കോവിഡ് മഹാമാരിയും നേരിടുകയാണ്. ഇതിനൊപ്പമാണ് ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. പ്രസിഡന്റിന്‍റെ രാജി പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്.  ഇതേതുടർന്ന് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ ജനങ്ങൾ സമരം ചെയ്യുന്നതിനൊപ്പം ക്യൂബയുടെ പ്രബലനായ മുന്‍ഭരണാധികാരി ഫിഡൽ കാസ്ട്രോയുടെ ചിത്രം റോഡരികിലെ കുപ്പത്തൊട്ടിയിൽ കളഞ്ഞിരിക്കുന്നുഒന്നു വ്യക്തമാക്കുന്ന ഈ ചിത്രം ഇപ്പോഴത്തെ പക്ഷേ പ്രക്ഷോഭത്തെത്തുടർന്ന് കുപ്പത്തൊട്ടിയിൽ നിക്ഷേപിച്ച […]

Continue Reading