അന്തരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് സീതാറാം യെച്ചൂരിയുടെ മരണാനന്തര ചടങ്ങുകള്‍ ക്രൈസ്തവ ആചാര പ്രകാരമായിരുന്നുവെന്ന പ്രചരണം വ്യാജം… വസ്തുത അറിയൂ… 

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ജനറൽ സെക്രട്ടറിയുമായിരുന്ന സീതാറാം യെച്ചൂരി ദില്ലി എയിംസിൽ വച്ച് 2024 സെപ്തംബർ 12 ന് ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് അന്തരിച്ചു. അദ്ദേഹത്തിന്‍റെ അന്ത്യോപചാര  ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും വൈറലായതോടെ, വലതുപക്ഷ ചായ്‌വുള്ള നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ യെച്ചൂരി  ഹിന്ദു ആയിരുന്നില്ലെന്നും ക്രൈസ്തവ വിശ്വാസി ആയിരുന്നുവെന്നും  പ്രചരണം ആരംഭിച്ചു. അദ്ദേഹം ക്രൈസ്തവ വിശ്വാസിയാണെന്ന് അവകാശപ്പെടുന്ന കിംവദന്തികൾ സാമൂഹ്യ മാധ്യമങ്ങളില്‍ നിറയെ  പ്രചരിക്കുന്നുണ്ട്. […]

Continue Reading

FACT CHECK: ഇസ്ലാമിക് ഐഎസ് ഭീകരർ ഫിലിപ്പീൻസിലെ പള്ളി തകർക്കുന്ന ഈ വീഡിയോ 2017 ലേതാണ്…

പ്രചരണം  ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദം ലോകത്തിന് മുഴുവൻ എന്നും ഭീഷണിയാണ്. അതീവ ക്രൂരവും അപ്രതീക്ഷിതവുമായ രീതിയിലുള്ള അവരുടെ ആക്രമണം പലപ്പോഴും പല രാജ്യങ്ങളിലും നാശനഷ്ടങ്ങൾ മാത്രമല്ല ഏറെപ്പേരുടെ ജീവഹാനിക്കും കാരണമാകുന്നുണ്ടെന്ന് വാർത്തകളിലൂടെ നാം അറിയാറുണ്ട്.  ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണ് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്. ഒരു സംഘം ഐ എസ് ഭീകരര്‍ ഒരു ക്രൈസ്തവ ദേവാലയത്തില്‍ യേശുക്രിസ്തുവിന്‍റെയും മാതാവിന്‍റെയും ഉണ്ണിയേശുവിന്‍റെയും ഒക്കെ പ്രതിമകൾ തച്ചുടയ്ക്കുകയും സാധനസാമഗ്രികൾ നശിപ്പിക്കുകയും […]

Continue Reading